പ്രതിരോധശേഷി വർദ്ധിപ്പിക്കാം, ചർമ്മത്തെ സംരക്ഷിക്കാം; ഈ സൂപ്പ് കുടിച്ച് നോക്കൂ

By Web TeamFirst Published Sep 7, 2020, 12:09 PM IST
Highlights

ഈ കൊവിഡ്  കാലത്ത് ആഹാരശീലങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണപദാർഥങ്ങൾ കൂടുതൽ ഉൾക്കൊള്ളിക്കുന്നതിലൂടെ വൈറസ് ഉൾപ്പെടെയുള്ളവയെ ഒരുപരിധിവരെ തടഞ്ഞുനിർത്താനാകുമെന്ന് വിദ​​ഗ്ധർ പറയുന്നു. 

രോ​ഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് കൊറോണ കൂടുതലായി പിടിപെടുന്നതായി വിദ​ഗ്ധർ പറയുന്നു. ഈ കൊവിഡ് കാലത്ത് ആഹാരശീലങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണപദാർഥങ്ങൾ കൂടുതൽ ഉൾക്കൊള്ളിക്കുന്നതിലൂടെ വൈറസ് ഉൾപ്പെടെയുള്ളവയെ ഒരുപരിധിവരെ തടഞ്ഞുനിർത്താനാകുമെന്ന് വിദ​​ഗ്ധർ പറയുന്നു. 

 ചർമ്മത്തെ സംരക്ഷിക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും കാരറ്റ്- മത്തങ്ങ സൂപ്പ് മികച്ചതാണ്. കാരറ്റും മത്തങ്ങയിലും കരോട്ടിനോയിഡുകൾ കൊണ്ട് സമ്പന്നമാണ്. ഈ ആന്റിഓക്‌സിഡന്റുകൾ തിളങ്ങുന്ന ചർമ്മം നൽകുകയും പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റ് ഡോ. നികേത സോനവാനെ പറയുന്നു. ഇനി എങ്ങനെയാണ് ഈ സൂപ്പ് തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

ബട്ടർ                     2 ടീസ്പൂൺ
വെളുത്തുള്ളി    3 അല്ലി
​ഗ്രാമ്പു                  2 എണ്ണം
കാരറ്റ്                   2 എണ്ണം
മത്തങ്ങ               250 ​ഗ്രാം
വെള്ളം                 2 കപ്പ്
ഉപ്പ്                       ആവശ്യത്തിന്
കുരുമുളക്        1 ടീസ്പൂൺ (പൊടിച്ചത്)
ഫ്രഷ് ക്രീം         1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം....

ആദ്യം കുക്കറിൽ ബട്ടർ ചേർക്കുക. ശേഷം  വെളുത്തുള്ളി, ​ഗ്രാമ്പു എന്നിവ ചേർക്കുക. വെളുത്തുള്ളിയും ഗ്രാമ്പുവും ബ്രൗൺ നിറമാകുന്നത് വരെ വഴറ്റുക. ശേഷം അതിലേക്ക് കാരറ്റ്, മത്തങ്ങ എന്നിവ ചേർക്കുക. ശേഷം ഉപ്പും വെള്ളവും ചേർക്കുക. രണ്ട് വിസിൽ വരുന്നത് വരെ വേവിക്കുക. തീ ഓഫ് ചെയ്ത ശേഷം തണുക്കാൻ വയ്ക്കുക. ശേഷം മിക്സിയിൽ പേസ്റ്റ് പരുവത്തിൽ ഒന്ന് അടിച്ചെടുക്കുക.  ഫ്രഷ്‌ ക്രീമും കുരുമുളക് പൊടിച്ചതും ചേർക്കുക. ചെറുതായൊന്ന് ചൂടാക്കിയ ശേഷം കഴിക്കുക. കാരറ്റ്- മത്തങ്ങ സൂപ്പ് തയ്യാറായി....

ഉണക്ക ചെമ്മീൻ കൊണ്ട് ചമ്മന്തി ഉണ്ടാക്കിയാലോ...


 

click me!