ചെമ്മീൻ കൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾക്ക് പ്രത്യേക സ്വാദാണ്. ചെമ്മീൻ കൊണ്ട് കിടിലനൊരു ചമ്മന്തി പൊടി ഉണ്ടാക്കിയാലോ. എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് ഉണക്ക ചെമ്മീൻ ചമ്മന്തി പൊടി. ഇനി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

വേണ്ട ചേരുവകൾ...

 ഉണക്ക ചെമ്മീന്‍                                              250 ഗ്രാം
 തേങ്ങ ചിരകിയത്                                           അരമുറി
 ചുവന്നുള്ളി അരിഞ്ഞത്                               5 എണ്ണം 
ഇഞ്ചി പൊടിയായി അരിഞ്ഞത്                  10 ഗ്രാം
 മുളക് പൊടി                                                    10 ഗ്രാം
 കുരുമുളക്                                                         6 എണ്ണം
 വാളന്‍പുളി പൊടിയായി അരിഞ്ഞത്      15 ഗ്രാം
 വെളിച്ചെണ്ണ                                                      15 മില്ലി 
കടുക്                                                              1 ടീസ്പൂൺ
ഉപ്പ്                                                                  ആവശ്യത്തിന്
കറിവേപ്പില                                                 ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം....

ആദ്യം ഒരു ചീനച്ചട്ടിയില്‍ വൃത്തിയാക്കിയ ഉണക്കച്ചെമ്മീന്‍ ചെറിയ ചൂടില്‍ അഞ്ച് മിനിറ്റ് വയറ്റി ക്രിസ്പിയായി വറുത്ത് മാറ്റിവയ്ക്കുക. അതേ ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് തേങ്ങയും ഇഞ്ചിയും ചുവന്നുള്ളിയും ഇട്ടു ചെറിയ ചൂടില്‍ വറുക്കുക.

പിന്നീട് കുരുമുളകും വാളന്‍പുളിയും ചേര്‍ത്ത് തേങ്ങ ഇളംചുവന്ന നിറമാകുന്നവരെ വഴറ്റുക. അതിലേക്ക് മുളക്പൊടിയും ഉപ്പും കറിവേപ്പിലയും ഉണക്കച്ചെമ്മീനും ചേര്‍ത്ത് രണ്ട് മിനിട്ട് കരിയാതെ ചെറുതീയില്‍ നന്നായി ഇളക്കി യോജിപ്പിക്കുക. ഉണക്ക ചെമ്മീൻ ചമ്മന്തി തയ്യാറായി....

വണ്ണം കുറയ്ക്കാന്‍ സഹായിക്കും ഈ 'സ്‌പെഷ്യല്‍ ടീ'...