രക്തത്തിൽ ഈ ഹോർമോണിന്റെ അളവ് കൂടുതലുള്ളവർക്ക് കൊവിഡ് മരണസാധ്യത കൂടുതൽ; പഠനം പറയുന്നത്

By Web TeamFirst Published Jun 19, 2020, 5:42 PM IST
Highlights

' അസുഖ സമയത്ത് കോർട്ടിസോളിന്റെ അളവ് അമിതമാകുന്നത് അപകടകരമാണ്, ഇത് അണുബാധയ്ക്കുള്ള സാധ്യതയും വർധിപ്പിക്കുന്നു' -  ​ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഡയബറ്റീസ്, എൻ‌ഡോക്രൈനോളജി, മെറ്റബോളിസം വിഭാഗം മേധാവി വാൽജിത് ധില്ലോ പറഞ്ഞു.

രക്തത്തിൽ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂടുതലുള്ള കൊവിഡ്-19 രോഗികള്‍ക്ക് പെട്ടെന്ന് ആരോ​ഗ്യം വഷളാകാനും മരിക്കാനുമുള്ള സാധ്യത കൂടുതലാണെന്ന് പഠനം. 'ദ് ലാൻസെറ്റ് ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 

' ഉപാപചയത്തിലെ മാറ്റങ്ങൾ, ഹൃദയത്തിന്റെ പ്രവർത്തനം, രോഗപ്രതിരോധ ശേഷി എന്നിവ നമ്മുടെ ശരീരത്തെ നേരിടാൻ സഹായിക്കുന്നതിന് കോർട്ടിസോൾ ഉത്പാദിപ്പിക്കുന്നു' - ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഡയബറ്റീസ്, എൻ‌ഡോക്രൈനോളജി, മെറ്റബോളിസം വിഭാഗം മേധാവി വാൽജിത് ധില്ലോ പറഞ്ഞു.

രോ​ഗികളിൽ കോർട്ടിസോളിന്റെ അളവ് കുറയുന്നതും ജീവന് ഭീഷണിയാകുമെന്ന് പഠനത്തിൽ പറയുന്നു. അസുഖ സമയത്ത് കോർട്ടിസോളിന്റെ അളവ് അമിതമാകുന്നത് അപകടകരമാണ്, ഇത് അണുബാധയ്ക്കുള്ള സാധ്യതയും വർധിപ്പിക്കുന്നുവെന്ന് ​പ്രൊ.ധില്ലോ പറഞ്ഞു.

 535 രോഗികളെ ​നീരിക്ഷിച്ചപ്പോൾ 403 പേർക്ക് കൊവിഡ് -19 ഉണ്ടെന്ന് സ്ഥിരീകരിച്ചു, കൊവിഡ് -19 ഉള്ള രോഗികളിൽ കോർട്ടിസോളിന്റെ അളവ് ഇല്ലാത്തവരെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നും കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു.

കൊവിഡ് -19 രോഗികളിൽ, അടിസ്ഥാന കോർട്ടിസോൾ അളവ് 744 അല്ലെങ്കിൽ അതിൽ കുറവുള്ളവർ രക്ഷപ്പെട്ടുവെന്നാണ്. 744 ൽ കൂടുതലുള്ള രോഗികളുടെ അതിജീവനം വെറും 15 ദിവസമാണെന്ന് പഠനത്തിൽ പറയുന്നു. 

കൊവിഡ് മാനസികാരോഗ്യത്തെ ഇല്ലാതാക്കുന്നോ? ദിശ കേന്ദ്രത്തിലേക്ക് എത്തിയ ഫോണ്‍ വിളികളുടെ എണ്ണം ഞെട്ടിക്കുന്നത്!

click me!