എണ്ണമയമുള്ള ചര്‍മ്മക്കാര്‍ കുടിക്കേണ്ട 3 തരം ഹെൽത്തി ജ്യൂസുകൾ

Published : Apr 06, 2019, 03:50 PM ISTUpdated : Apr 06, 2019, 03:55 PM IST
എണ്ണമയമുള്ള ചര്‍മ്മക്കാര്‍ കുടിക്കേണ്ട 3 തരം ഹെൽത്തി ജ്യൂസുകൾ

Synopsis

എണ്ണമയമുള്ള ചര്‍മ്മക്കാര്‍ ദിവസവും ഒരു കപ്പ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് ശീലമാക്കൂ. പ്രായത്തെ നിയന്ത്രിക്കുന്ന ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാൻ കാരറ്റിലുള്ള ആന്‍റിഓക്സിഡന്റുകൾക്ക് സാധിക്കും. 

എണ്ണമയമുള്ള ചർമ്മം എങ്ങനെ സംരക്ഷിക്കണമെന്ന് പലർക്കും അറിയില്ല. എണ്ണമയമുള്ള ചർമ്മത്തിൽ വളരെ പെട്ടെന്നായിരിക്കും മുഖക്കുരു, ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് എന്നിവ ഉണ്ടാകുന്നത്. സെബേഷ്യസ് ഗ്രന്ഥികള്‍ കൂടുതലായുള്ള സെബം ഉല്‍പ്പാദിപ്പിക്കുന്നത് കൊണ്ടാണ് ചര്‍മ്മം എണ്ണമയമുള്ളതാകുന്നത്. കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്ന സെബം ചര്‍മ്മോപരിതലത്തില്‍ വന്നടിഞ്ഞ് ചര്‍മ്മത്തെ എണ്ണമയമുള്ളതാക്കുന്നു. 

അമിതമായ എണ്ണമയം ചര്‍മ്മത്തില്‍ പൊടിയും അഴുക്കും അടിയുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം ചര്‍മ്മം മങ്ങിയതായിരിക്കും. എണ്ണമയമുള്ള ചർമ്മമുള്ളവർ വറുത്തതും പൊരിച്ചതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. അത് പോലെ ഐസ്ക്രീം, ചോക്ലേറ്റ്, ചീസ്, ബട്ടർ, നെയ്യ് പോലുള്ളവ പൂർണമായും ഒഴിവാക്കുക.  

പുഴുങ്ങിയ പച്ചക്കറികള്‍ ധാരാളമായി ഉപയോഗിക്കുക. വിറ്റമിന്‍ ബി കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. കട്ടിയുള്ള ക്രീമും ഓയിലി ഫൗണ്ടേഷനും ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക. എണ്ണമയമുള്ള ചർമ്മമുള്ളവർ നിർബന്ധമായും കുടിക്കേണ്ട 3 തരം ജ്യൂസുകൾ ഇതാ...

കാരറ്റ് ജ്യൂസ്...

എണ്ണമയമുള്ള ചര്‍മ്മക്കാര്‍ ദിവസവും ഒരു കപ്പ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് ശീലമാക്കൂ. പ്രായത്തെ നിയന്ത്രിക്കുന്ന ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാൻ ക്യാരറ്റിലുള്ള ആന്‍റിഓക്സിഡന്റുകൾക്ക് സാധിക്കും. ഇതിലുള്ള വൈറ്റമിൻ എ നേത്ര സംബന്ധമായ പ്രശ്‍നങ്ങളെ അകറ്റി കാഴ്ചശക്തി വർധിപ്പിക്കുന്നു. ക്യാൻസർ പ്രതിരോധ ശേഷിയുള്ള ആന്‍റി ഓക്​സിഡന്‍റ്​ ഘടകങ്ങളാൽ ക്യാരറ്റ്​ സമ്പന്നമാണ്​. ക്യാരറ്റ്​ കഴിക്കുന്നത്​ ആമാശയ ക്യാൻസറിനുള്ള സാധ്യത 26 ശതമാനം വരെ കുറയ്ക്കുന്നുവെന്നാണ്​ ഗവേഷകർ പറയുന്നത്​. ക്യാരറ്റ്​ ജ്യൂസ്​ രക്​താർബുദ കോശങ്ങളെ ചുരുക്കാൻ സഹായിക്കുമെന്ന്​ പഠനത്തിൽ പറയുന്നു. 

നാരങ്ങ ജ്യൂസ്..​.

നാരങ്ങ ജ്യൂസ് ദിവസവും ഒരു ​ഗ്ലാസ് കുടിക്കുന്നത് എണ്ണമയം അകറ്റാൻ സഹായിക്കും. വേനലില്‍ കുടിക്കാന്‍ മികച്ചതാണ് നാരങ്ങാവെളളം. വിറ്റാമിൻ സിയാൽ സമ്പന്നമാണ്​ നാരങ്ങാജ്യൂസ്​. ചർമത്തെ ശുദ്ധിയാക്കാനും ഇത്​ സഹായിക്കുന്നു. പി.എച്ച്​ ലെവൽ നിയന്ത്രിച്ചുനിർത്താനും ഇത്​ സഹായിക്കും. യുവത്വം നിലനിർത്താനും ചർമത്തെ മികച്ചതാക്കാനും ഇത്​ സഹായിക്കുന്നു. ദിവസവും രാവിലെ ഒരു ഗ്ലാസ്​ നാരങ്ങാ വെള്ളം കുടിക്കുന്നത്​ ഉത്തമമാണ്​. ചൂട് സമയത്തുണ്ടാകുന്ന ചര്‍മരോഗങ്ങളില്‍ ഇത് സഹായിക്കും. 

ഓറഞ്ച് ജ്യൂസ്....

ചർമ്മസംരക്ഷണത്തിനും എണ്ണമയം അകറ്റാനും ഏറ്റവും നല്ലതാണ് ഓറഞ്ച് ജ്യൂസ്. ആന്റിഓക്സിഡന്റുകളുടെയും നാരുകളുടെയും  കൂടി സ്രോതസായ ഓറഞ്ച് ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ്. ഓറഞ്ചിലെ സിട്രേറ്റും സിട്രിക് ആസിഡും വൃക്കയിൽ ഉണ്ടാകുന്ന ചില കല്ലുകളുടെ രൂപീകരണത്തെ തടയാൻ സഹായിക്കുന്നവയാണ്.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗ്രീൻ ടീ കുടിച്ചാൽ മോശം കൊളസ്ട്രോൾ കുറയുമോ?
ബ്രെയിനിനെ സ്മാർട്ടാക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ