മൂന്ന് ചേരുവകൾ ചേർത്തുള്ള ഈ ഫേസ് പാക്ക് മുഖത്തെ സുന്ദരമാക്കും

Published : Nov 18, 2023, 12:48 PM ISTUpdated : Nov 18, 2023, 12:49 PM IST
മൂന്ന് ചേരുവകൾ ചേർത്തുള്ള ഈ ഫേസ് പാക്ക് മുഖത്തെ സുന്ദരമാക്കും

Synopsis

മൂന്ന് ചേരുവകളാണ് ഈ പാക്ക് തയ്യാറാക്കാനായി ഉപയോ​ഗിക്കുന്നത്. കടലമാവ്, മഞ്ഞൾ, തെെര് എന്നിവയാണ് ഉപയോ​ഗിക്കുന്നത്. മഞ്ഞളിൽ കാണപ്പെടുന്ന സംയുക്തമായ കുർക്കുമിൻ മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്നു. 

ചർമ്മസംരക്ഷണം അത്ര എളുപ്പമുളള കാര്യമല്ല. പ്രായമാകുന്നതിൻ്റെ പ്രധാന ലക്ഷണമാണ് ചർമ്മത്തിൽ ചുളിവുകളും വരകളുമൊക്കെ വീഴുന്നത്. മുഖത്തെ ചുളിവുകൾ കുറയ്ക്കുന്നതിന് വീട്ടിലെ ചില ചേരുവകൾ തന്നെ പരീക്ഷിക്കാവുന്നതാണ്. 

കെമിക്കലുകൾക്ക് പകരം പാർശ്വഫലങ്ങളില്ലാതെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന പല മാർ​ഗങ്ങളും ചർമ്മത്തിന് ഏറെ നല്ലതാണ്. ഇത്തരത്തിൽ ചർമ്മത്തിലെ പാടുകളും വരകളുമൊക്കെ മാറ്റാൻ കഴിയുന്ന ഒരു ഫേസ് പാക്കിനെ കുറിച്ചാണ് പറയുന്നത്...

മൂന്ന് ചേരുവകളാണ് ഈ പാക്ക് തയ്യാറാക്കാനായി ഉപയോ​ഗിക്കുന്നത്. കടലമാവ്, മഞ്ഞൾ, തെെര് എന്നിവയാണ് ഉപയോ​ഗിക്കുന്നത്. മഞ്ഞളിൽ കാണപ്പെടുന്ന സംയുക്തമായ കുർക്കുമിൻ മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്നു. അകാല വാർദ്ധക്യത്തിൽ നിന്ന് ചർമ്മകോശങ്ങളെ സംരക്ഷിക്കുകയും മുറിവുകൾ ഉണക്കുകയും ചെയ്യുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഉള്ളതിനാൽ മഞ്ഞൾ ചർമ്മസംരക്ഷണത്തിന് മികച്ചൊരു ചേരുവകയാണ്.

ചർമ്മത്തിലുണ്ടാകുന്ന കരുവാളിപ്പ് അകറ്റാനും ചർമ്മത്തിന് നല്ല നിറം നൽകാനുമെല്ലാം കടലമാവ് സാധാരണയായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ ആന്റി ഏജിങ് ഗുണം ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കി ചർമ്മം മനോഹരമാക്കുന്നു. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് വളരെയേറെ അനുയോജ്യമാണ് കടലമാവ്. സുഷിരങ്ങൾ വൃത്തിയാക്കുകയും അധിക എണ്ണ, അഴുക്ക്, ബാക്ടീരിയ, മറ്റ് മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യാനും ഇവ സഹായിക്കും. 

സൗന്ദര്യത്തിന് മാത്രമല്ല ആരോ​ഗ്യത്തിനും ഏറെ നല്ലതാണ് തെെര്. തെെര് ഉപയോ​ഗിച്ചാൽ മുഖത്തെ കുരുക്കൾ എളുപ്പം മാറ്റാനാകും. ഉയർന്ന അളവിൽ ലാക്ടിക് ആസിഡ് അടങ്ങിയ തൈര് ചർമ്മത്തിന് ഏറെ അനുയോജ്യമാണ്. ധാരാളം വിറ്റാമിനുകളും, മിനറലുകളും, അടങ്ങിയ തൈര് ചർമ്മത്തെ മനോഹരമാക്കുന്നു.

രണ്ട് ടീസ്പൂൺ തെെര്, ഒരു ടീസ്പൂൺ മഞ്ഞൾ, ഒരു ടീസ്പൂൺ കടലമാവ് എന്നിവ നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ടിന് ശേഷം മുഖവും കഴുത്തും തണുത്ത വെള്ളം ഉപയോ​ഗിച്ച് കഴുകി കളയുക. 

Read more  ഈ നാല് ഭക്ഷണങ്ങൾ പതിവാക്കൂ, പ്രതിരോധശേഷി കൂട്ടും

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദിവസവും 30 മിനിറ്റ് നേരം വ്യായാമം ചെയ്താൽ മതിയാകും, ഈ ആരോ​ഗ്യപ്രശ്നങ്ങളെ അകറ്റി നിർത്താം
സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ശ്രദ്ധക്കുറവും ഈ രോഗവും ഉണ്ടാക്കുന്നുവെന്ന് പഠനം