ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിക്കാം; കഴിക്കൂ ഈ മൂന്ന് തരം ചായകള്‍...

Web Desk   | others
Published : Oct 23, 2020, 07:43 PM IST
ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിക്കാം; കഴിക്കൂ ഈ മൂന്ന് തരം ചായകള്‍...

Synopsis

നാട്ടിന്‍പുറങ്ങളില്‍ മിക്ക വീടുകളിലും കാണപ്പെടുന്നൊരു ഔഷധച്ചെടിയാണ് തുളസി. തുളസിയിട്ട് ചായ വയ്ക്കുന്നത് പരമ്പരാഗതമായ ഒരു രീതിയുമാണ്. തുളസിച്ചായയും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിച്ചുനിര്‍ത്താന്‍ സഹായകമാണ്

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ ഇന്ന് വ്യാപകമായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്. ശ്രദ്ധാപൂര്‍വ്വം ഇതിനെ കൈകാര്യം ചെയ്തില്ലെങ്കില്‍ ഹൃദയത്തിന് വരെ പണി കിട്ടാന്‍ സാധ്യതയുള്ള ഒരു പ്രശ്‌നം കൂടിയാണ് ഹൈപ്പര്‍ടെന്‍ഷന്‍. അതിനാല്‍ തന്നെ രക്തസമ്മര്‍ദ്ദം എപ്പോഴും നിയന്ത്രണത്തിലാക്കി നിര്‍ത്തേണ്ടതുണ്ട്. 

വലിയൊരു പരിധി വരെ ഭക്ഷണവും ഇതിന് സഹായകമാണ്. ഇത്തരത്തില്‍ ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രണത്തിലാക്കാന്‍ ഉപകരിക്കുന്ന മൂന്ന് തരം ചായകളെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. 

ഒന്ന്...

ഈ പട്ടികയില്‍ ആദ്യമായി ഉള്‍പ്പെടുന്നത് 'ഗാര്‍ലിക് ടീ' അഥവാ വെളുത്തുള്ളി ചേര്‍ത്ത ചായയാണ്. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന 'അലിസിന്‍' എന്ന പദാര്‍ത്ഥമാണ് രക്തസമ്മര്‍ദ്ദം വരുതിയിലാക്കാന്‍ സഹായിക്കുന്നതത്രേ.

 

 

അലിസിന് പുറമെ വെളുത്തുള്ളിയിലുള്ള സള്‍ഫറും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായകമാണ്. 

രണ്ട്...

നാട്ടിന്‍പുറങ്ങളില്‍ മിക്ക വീടുകളിലും കാണപ്പെടുന്നൊരു ഔഷധച്ചെടിയാണ് തുളസി. തുളസിയിട്ട് ചായ വയ്ക്കുന്നത് പരമ്പരാഗതമായ ഒരു രീതിയുമാണ്. തുളസിച്ചായയും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിച്ചുനിര്‍ത്താന്‍ സഹായകമാണ്.

 

 

പ്രധാനമായും തുളസിയില്‍ കാണപ്പെടുന്ന 'യൂജെനോള്‍' എന്ന ഘടകമാണ് ഇതിന് പ്രയോജനപ്പെടുന്നത്. 

മൂന്ന്...

ഫ്‌ളാക്‌സ് സീഡ് ചേര്‍ത്ത ചായയും ഹൈപ്പര്‍ടെന്‍ഷന്‍ പരിഹരിക്കാന്‍ ഏറെ സഹായകമാണ്. ഫ്‌ളാക്‌സ് സീഡ്‌സില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

 

 

ഇത് ശരീരത്തിലെത്തുന്ന സോഡിയത്തിന്റെ ദൂഷ്യങ്ങളെ ഇല്ലാതാക്കുന്നു. അതുവഴി രക്തസമ്മര്‍ദ്ദം ഉയരുന്നതും തടയുന്നു. 

Also Read:- പ്രമേഹരോ​ഗികൾ ഈ മൂന്ന് 'ഹെർബൽ ടീ' കൾ കുടിക്കുന്നത് ശീലമാക്കൂ...

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്