
മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ. ഉയർന്ന കൊളസ്ട്രോൾ സ്ട്രോക്ക്, ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.
കൊഴുപ്പ് കൂടിയ ഭക്ഷണം, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോൾ കൂടാൻ കാരണമാകും. ഉയർന്ന കൊളസ്ട്രോളിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഭക്ഷണക്രമമാണ്. പൂരിത കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ അമിത കൊഴുപ്പ് ഉണ്ടാക്കാം.
അതേസമയം ചില ഭക്ഷണങ്ങൾ കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനും സഹായിക്കും. മോശം കൊളസ്ട്രോൾ കുറയ്ക്കാൻ പ്രഭാതഭക്ഷണത്തിലാണ് ആദ്യം ശ്രദ്ധ നൽകേണ്ടത്. നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് ആരോഗ്യകരമായ ഭക്ഷണം കഴിച്ച് കൊണ്ടാകണം. വിവിധ പോഷകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തണെന്ന് ഡയറ്റീഷ്യൻ റോസി മാർട്ടിൻ പറയുന്നു. ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട മൂന്ന് സൂപ്പർ ഫുഡുകൾ ഏതൊക്കെയാണെന്നതാണ് റോസി മാർട്ടിൻ പറയുന്നത്...
ഓട്സ്...
ഓട്‌സിൽ ബീറ്റാ ഗ്ലൂക്കൻ എന്ന ലയിക്കുന്ന നാരുകൾ അടങ്ങിയിരിക്കുന്നു. ഓട്സിൽ കൊളസ്ട്രോൾ കുറയ്ക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രതിദിനം 3 ഗ്രാം ഓട്സ് കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവും അനുബന്ധ അപകടസാധ്യതയും കുറയ്ക്കാൻ സഹായിക്കുമെന്ന് എഫ്ഡിഎ വ്യക്തമാക്കുന്നു. പ്രഭാതഭക്ഷണത്തിൽ ഓട്സ് പാൽ ചേർത്തോ ഉപ്പുമാവ്, ഇഡ്ഡ്ലി എന്നിവയായും കഴിക്കാവുന്നതാണ്.
സോയ...
സോയ ചങ്കുകൾ പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. അത്ര അറിയപ്പെടാത്ത ഒരു ഗുണം, കൊളസ്‌ട്രോൾ അളവ് കുറയ്ക്കാൻ സോയ ചങ്കുകൾ സഹായിക്കും എന്നതാണ്. കാരണം, സോയ ചങ്കുകളിൽ സിറ്റോസ്റ്റെറോൾ എന്ന ഒരു തരം സസ്യ സ്റ്റിറോൾ അടങ്ങിയിട്ടുണ്ട്. കുടലിലെ കൊളസ്‌ട്രോളിന്റെ ആഗിരണത്തെ തടഞ്ഞുകൊണ്ട് പ്ലാന്റ് സ്റ്റിറോളുകൾ പ്രവർത്തിക്കുന്നു. അതിന്റെ ഫലമായി മൊത്തത്തിലുള്ള കൊളസ്ട്രോളിന്റെ അളവ് കുറയുന്നു.
പഴങ്ങളും പച്ചക്കറികളും...
പഴങ്ങളുടെയും പച്ചക്കറികളാലും സമ്പന്നമാകണമം പ്രഭാതഭക്ഷണം. ബ്രേക്ക്ഫാസ്റ്റിൽ ഏതെങ്കിലുമൊരു പഴം ഉൾപ്പെടുത്തത് ഹൃദ്രോഗവും കൊളസ്ട്രോളും കുറയ്ക്കുന്നതിന് സഹായിക്കും. പഴങ്ങൾ പച്ചക്കറികളും കഴിക്കുന്നത് ഉപ്പും പൂരിത കൊഴുപ്പും കൂടുതലുള്ള മറ്റ് ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കാൻ സഹായിക്കുന്നു.
പ്രമേഹമുള്ളവർ ദിവസവും ഈ പച്ചക്കറി നിർബന്ധമായും കഴിക്കണം, കാരണം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam