വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 6 പഴങ്ങൾ
വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പഴങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, മറ്റ് പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ പഴങ്ങൾ വൃക്കകളുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും.

വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട 6 പഴങ്ങൾ
വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പഴങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, മറ്റ് പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ പഴങ്ങൾ വൃക്കകളുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
സ്ട്രോബെറി വൃക്കകൾക്ക് വളരെ ഗുണകരവും ഫലപ്രദവുമായ പഴമാണ്. നാരുകൾ, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ ഇതിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്
വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന ആന്തോസയാനിനുകൾ, എല്ലഗിറ്റാനിനുകൾ എന്നീ രണ്ട് തരം ഫിനോളുകൾ സ്ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.
വൃക്കകളെ ദോഷകരമായി ബാധിക്കുന്ന മൂത്രനാളിയിലെ അണുബാധ (UTIs) തടയാൻ സഹായിക്കുന്നതിനാലാണ് ക്രാൻബെറികൾ പൊതുവെ വൃക്ക ആരോഗ്യത്തിന് ഗുണം ചെയ്യുന്നത്.
വൃക്ക സംബന്ധമായ അസുഖങ്ങളോ യുടിഐകളോ ഉള്ളവർക്ക് ഗുണം ചെയ്യുന്ന ആന്റി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പന്നമാണ് ക്രെൻബെറി.
ഒരു കപ്പ് ബ്ലൂബെറിയിൽ 114 മില്ലിഗ്രാം പൊട്ടാസ്യവും 18 മില്ലിഗ്രാം ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്.
ഒരു കപ്പ് ബ്ലൂബെറിയിൽ 114 മില്ലിഗ്രാം പൊട്ടാസ്യവും 18 മില്ലിഗ്രാം ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകൾക്ക് ഏറ്റവും അനുയോജ്യമായ പഴങ്ങളിൽ ഒന്നുമാണ്. ആന്തോസയാനിഡിൻസ് എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റുകളുടെയും ഫൈറ്റോ ന്യൂട്രിയന്റുകളുടെയും ഉയർന്ന അളവ്, വീക്കം കുറയ്ക്കുകയും വൃക്കകളുടെയും ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉയർന്ന ഫൈബർ ഉള്ളടക്കവും വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ആപ്പിളാണ് മറ്റൊരു പഴം. ഒരു ഇടത്തരം ആപ്പിളിൽ 195 മില്ലിഗ്രാം പൊട്ടാസ്യവും 20 മില്ലിഗ്രാം ഫോസ്ഫറസും ഉണ്ട്. കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാര എന്നിവയുടെ അളവ് കുറയ്ക്കാനും മലബന്ധം ലഘൂകരിക്കാനും സഹായിച്ചേക്കാം. ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉയർന്ന ഫൈബർ ഉള്ളടക്കവും വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഒരു കപ്പ് മുന്തിരിയിൽ 288 മില്ലിഗ്രാം പൊട്ടാസ്യവും 30 മില്ലിഗ്രാം ഫോസ്ഫറസും അടങ്ങിയിരിക്കുന്നു.
ഒരു കപ്പ് മുന്തിരിയിൽ 288 മില്ലിഗ്രാം പൊട്ടാസ്യവും 30 മില്ലിഗ്രാം ഫോസ്ഫറസും അടങ്ങിയിരിക്കുന്നു. ധാരാളം നാരുകൾ അടങ്ങിയതും ചെമ്പ്, മാംഗനീസ്, മഗ്നീഷ്യം തുടങ്ങിയ ചെറിയ അളവിൽ ധാതുക്കളും അടങ്ങിയതുമാണ്.
ഓറഞ്ച്, നാരങ്ങ, മറ്റ് സിട്രസ് പഴങ്ങൾ എന്നിവയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഭക്ഷണത്തിൽ വിറ്റാമിൻ സി എത്രത്തോളം കൂടുതലാണോ അത്രയും വൃക്കകൾക്ക് നല്ലതാണ്. ഓറഞ്ച്, നാരങ്ങ, മറ്റ് സിട്രസ് പഴങ്ങൾ എന്നിവയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

