Health Tips : ശരീരഭാരം എളുപ്പം കുറയ്ക്കാൻ ഇതാ മൂന്ന് മാർ​ഗങ്ങൾ, ഡോക്ടർ പറയുന്നത്

Published : Feb 10, 2025, 10:17 AM ISTUpdated : Feb 10, 2025, 11:28 AM IST
Health Tips :  ശരീരഭാരം എളുപ്പം കുറയ്ക്കാൻ ഇതാ മൂന്ന് മാർ​ഗങ്ങൾ, ഡോക്ടർ പറയുന്നത്

Synopsis

ഇന്റർമിറ്റന്റ് ഫാസ്റ്റിം​ഗ് രീതിയെ കുറിച്ചാണ് ആദ്യം പറയുന്നത്. ആരോഗ്യവും ഫിറ്റ്നസും നിലനിർത്താൻ സഹായിക്കുന്ന ഒരു ഭക്ഷണരീതിയാണ് ഇത്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ ഗുണകരം കൂടിയാണ് ഈ ഡയറ്റിങ് രീതി.   

അമിതവണ്ണം ഇന്ന് നിരവധി പേരെ അലട്ടുന്ന ആരോ​ഗ്യപ്രശ്നമാണ്. ശരീരഭാരം കുറയ്ക്കുന്നതിന് വ്യായാമം മാത്രം മതിയാകില്ല. ക്യത്യമായ ഡയറ്റും പ്രധാനമാണ്. ഭാരം എളുപ്പം കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളെ കുറിച്ച് പ്രശസ്ത ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി പറയുന്നു. 

ഒന്ന്

ഇന്റർമിറ്റന്റ് ഫാസ്റ്റിം​ഗ് രീതിയെ കുറിച്ചാണ് ആദ്യം പറയുന്നത്. ആരോഗ്യവും ഫിറ്റ്നസും നിലനിർത്താൻ സഹായിക്കുന്ന ഒരു ഭക്ഷണരീതിയാണ് ഇത്. തലച്ചോറിന്റെ പ്രവർത്തനങ്ങൾക്കും കൂടുതൽ ഗുണകരം കൂടിയാണ് ഈ ഡയറ്റിങ് രീതി. 
ഈ ഡയറ്റ് ക്രമം ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

രണ്ട്

ഡയറ്റ് നോക്കുന്ന സമയത്ത് ധാരാളം വെള്ളം കുടിക്കുക. കലോറി രഹിത പാനീയങ്ങൾ കുടിക്കുന്നത് പതിവാക്കുക. കട്ടൻ കാപ്പി, ഗ്രീൻ ടീ, കട്ടൻ ചായ, ആപ്പിൾ സിഡെർ വിനെഗർ വെള്ളം, നാരങ്ങ വെള്ളം, പെരുംജീരകം അല്ലെങ്കിൽ തുളസി വെള്ളം, ഇഞ്ചി ചായ എന്നിവ കുടിക്കുക.

ഈ പാനീയങ്ങൾ വിശപ്പ് അകറ്റാൻ സഹായിക്കുക മാത്രമല്ല, ഉപാപചയം വർദ്ധിപ്പിക്കുന്നത് മുതൽ ദഹനത്തെ സഹായിക്കുന്നതുവരെ ശരീരത്തെ വിവിധ രീതികളിൽ പിന്തുണയ്ക്കുകയും ചെയ്യും. 

മൂന്ന് 

ഉയർന്ന പ്രോട്ടീനും ഫെെബറും അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളായ പനീർ, ചെറുപയർ, ചിക്കൻ, മീൻ എന്നിവയും നാരുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഈ ഭക്ഷണങ്ങൾ ആസക്തി നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. ഇവ ദിവസം മുഴുവൻ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുകയും ചെയ്യുന്നു.

പ്രതിരോധശേഷി കൂട്ടാൻ ഇഞ്ചിയും മഞ്ഞളും ; കഴിക്കേണ്ട രീതി ഇങ്ങനെ

 

PREV
Read more Articles on
click me!

Recommended Stories

ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ
മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ