തെെറോയിഡ്; പ്രധാനപ്പെട്ട 6 ലക്ഷണങ്ങൾ

Published : Apr 24, 2019, 11:30 AM IST
തെെറോയിഡ്; പ്രധാനപ്പെട്ട 6 ലക്ഷണങ്ങൾ

Synopsis

ക്ഷീണം, അലസത, അമിതമായ ഉറക്കം, അമിതഭാരം, മലബന്ധം, ആര്‍ത്തവത്തിലെ ക്രമക്കേടുകള്‍ എന്നിവയെല്ലാം തൈറോയിഡിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഹെപ്പര്‍ തൈറോയിഡിസത്തില്‍ ശരീരം മെലിഞ്ഞുവരിക, ക്ഷീണം, നെഞ്ചിടിപ്പ്, വിയര്‍പ്പ്, വിശപ്പ്, കണ്ണുകള്‍ തള്ളിവരിക, ഇതെല്ലാം പ്രധാന ലക്ഷണങ്ങളാണ്. 

ഇന്ന് മിക്കവരിലും കണ്ട് വരുന്ന അസുഖമാണ് തെെറോയിഡ്. ക്ഷീണം, അലസത, അമിതമായ ഉറക്കം, അമിതഭാരം, മലബന്ധം, ആര്‍ത്തവത്തിലെ ക്രമക്കേടുകള്‍ എന്നിവയെല്ലാം തൈറോയിഡിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഹെപ്പര്‍ തൈറോയിഡിസത്തില്‍ ശരീരം മെലിഞ്ഞുവരിക, ക്ഷീണം, നെഞ്ചിടിപ്പ്, വിയര്‍പ്പ്, വിശപ്പ്, കണ്ണുകള്‍ തള്ളിവരിക, ഇതെല്ലാം പ്രധാന ലക്ഷണങ്ങളാണ്.

ശബ്ദത്തിലെ വ്യതിയാനം, ചുമയും ശ്വാസംമുട്ടലും, ഭക്ഷണമിറക്കാന്‍ തടസം ഇതെല്ലാം തൈറോയിഡ് ഗ്രന്ഥി വീക്കത്തിന്റെ ലക്ഷണങ്ങളാകാം.തൈറോയ്‌ഡ് ഗ്രന്ഥിക്കെതിരെ ആന്റിബോഡികൾ രൂപപ്പെടുന്നതിനാലുണ്ടാകുന്ന രോഗമാണ് ഹാഷിമോട്ടസ് തൈറോയിഡൈറ്റിസ്. തൈറോയ്‌ഡ് ഗ്രന്ഥിക്ക് നീർവീക്കമുണ്ടാകുന്ന അവസ്ഥയാണിത്. ഹൈപ്പോതൈറോയിഡിസത്തിന്റെ സാധാരണ കാരണമാണ് ഈ രോഗം. 

ഈ രോഗം കൂടുതലും കണ്ടു വരുന്നത് പ്രായമേറിയ സ്‌ത്രീകളിലാണ്. ധാതുരൂപത്തിലുള്ള അയഡിന്റെ അഭാവം. ഒരു ട്യൂമറിന്റെ സാന്നിധ്യം കൊണ്ടു പിറ്റ്യൂട്ടറി ഗ്രന്ഥിക്കു ക്ഷതമുണ്ടാകുന്നത് എന്നിവയും അപൂർവ്വമായി കാരണമാകാറുണ്ട്. തെെറോയ്ഡ് രോ​ഗം ആദ്യമേ തിരിച്ചറിഞ്ഞാൽ എളുപ്പം മാറ്റാനാകും. തെെറോയിഡ് ഉണ്ടെങ്കിൽ ഉണ്ടാകാവുന്ന ലക്ഷണങ്ങൾ ഇവയൊക്കെ...

 ക്ഷീണം തോന്നുക...

രാവിലെ ഉണരുമ്പോഴേ ക്ഷീണം തോന്നുക. രാത്രി എട്ട് പത്ത് മണിക്കൂറോളം ഉറങ്ങിയതാണ്. എന്നിട്ടും ദൈനംദിന പ്രവൃത്തികൾ ചെയ്യുന്നതിനുള്ള ഉന്മേഷം ചോർന്നു പോകുന്നു. ഇത് തൈറോയ്ഡ് രോഗങ്ങളുടെ സൂചനയാണ്. തൈറോയ്‌ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. ഹൈപ്പർതൈറോയിഡിസം ഉള്ളവരിലാകട്ടെ രാത്രിയിൽ ഉറക്കം കിട്ടാതെയും വരാറുണ്ട്. പകൽ മുഴുവൻ അവർ തളർന്നു കാണപ്പെടുന്നു. 

ഉത്‌കണ്‌ഠയും വിഷാദവും...

എപ്പോഴും ഉത്‌കണ്‌ഠയും വിഷാദവും ഉണ്ടാവുക. മാനസിക സമ്മർദ്ദം കാരണം ജോലി ചെയ്യാൻ താൽപര്യമില്ലാതിരിക്കുക. ഉത്‌കണ്‌ഠയ്ക്കും വിഷാദത്തിനും കാരണം ഹൈപ്പർതൈറോയിഡിസമാണ്. 

പാരമ്പര്യം...

അച്‌ഛനോ അമ്മയ്ക്കോ അല്ലെങ്കിൽ സഹോദരങ്ങൾ ഇവരിലാർക്കെങ്കിലും തൈറോയ്‌ഡ് ഉണ്ടെങ്കിൽ നിങ്ങൾക്കും വരാനുള്ള സാധ്യതയുണ്ട്. 

ആർത്തവക്രമക്കേടുകളും വന്ധ്യതയും...

ക്രമം തെറ്റിയ ആർത്തവം, നേരിയ രക്‌തസ്രാവം എന്നിവ ഹൈപ്പർതൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. തൈറോയ്‌ഡ് രോഗം വന്ധ്യതയ്‌ക്ക് കാരണമാകാം. തൈറോയിഡ് ഹോർമോൺ കൂടിയാൽ അബോർഷനുള്ള സാധ്യത കൂടുതലാണ്. ഭ്രൂണത്തിനു വളർച്ചക്കുറവും വരാം.

  മലബന്ധപ്രശ്നം...

മലബന്ധപ്രശ്നം അനുഭവിക്കുന്നവർ ഇന്ന് നിരവധി പേരാണ്. ഹൈപ്പോതൈറോയിഡിസം കൊണ്ടാണ് മലബന്ധപ്രശ്നം ഉണ്ടാകുന്നത്.  വയറിളക്കം, ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്നിവയും ഹൈപ്പർതൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു.

കഴുത്തിന്റെ അസ്വാസ്‌ഥ്യം...

കഴുത്തിൽ നീർക്കെട്ടുപോലെ തോന്നുക, ടൈയും മറ്റും കെട്ടുമ്പോൾ അസ്വാസ്‌ഥ്യം, കഴുത്തിൽ മുഴപോലെ കാണുക, അടഞ്ഞ ശബ്‌ദം എന്നിവയെല്ലാം തൈറോയിഡ് പ്രശ്‌നങ്ങളുടെ സൂചനകളാണ്. തൈറോയിഡ് ഹോർമോൺ കൂടിയാലും കുറഞ്ഞാലും ഈ ലക്ഷണങ്ങളുണ്ടാകാം.
 

PREV
click me!

Recommended Stories

തണുപ്പുകാലത്ത് ആസ്ത്മ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി