27 വർഷമായി കോമ സ്റ്റേജിൽ, അവസാനം എല്ലാവരെയും അത്ഭുതപ്പെടുത്തി യുവതി നടന്നു തുടങ്ങി...

By Web TeamFirst Published Apr 23, 2019, 11:03 PM IST
Highlights

അപകടത്തെ തുടർന്ന് കോമ സ്റ്റേജിലായ മുനീറ ഇനി പഴയ ജീവിതത്തിലേക്ക് വരില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നാൽ, മകനും ഭർത്താവും ‌പ്രതീക്ഷ കെെവിടാതെ ചികിത്സ തുടർന്നു.  27 വർഷങ്ങൾക്ക് ശേഷം മുനീറാ കോമ സ്റ്റേജിൽ നിന്ന് നടക്കാനും സംസാരിക്കാനും തുടങ്ങിയിരിക്കുകയാണ്. യുഎഇയിലാണ് സംഭവം.

അപകടമുണ്ടായ സമയത്ത് മുനീറാ അബ്ദുള്ള എന്ന യുവതിയ്ക്ക് 32 വയസായിരുന്നു. ഭർത്താവുമൊത്ത് സ്കൂളിൽ നിന്ന് മകനെയും കൂട്ടി കൊണ്ട് വരുന്നതിനിടെയാണ് അപകടമുണ്ടായത്. കാറും ബസും കൂട്ടിയിടിക്കുകയായിരുന്നു. ആ അപകടത്തിന് ശേഷം മുനീറാ പൂർണമായും കോമ സ്റ്റേജിലായി.

 കോമ സ്റ്റേജിലായ മുനീറ ഇനി പഴയ ജീവിതത്തിലേക്ക് വരില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നാൽ, മകനും ഭർത്താവും ‌പ്രതീക്ഷ കെെവിടാതെ ചികിത്സ തുടർന്നു.  27 വർഷങ്ങൾക്ക് ശേഷം മുനീറാ കോമ സ്റ്റേജിൽ നിന്ന് നടക്കാനും സംസാരിക്കാനും തുടങ്ങിയിരിക്കുകയാണ്. 

അമ്മയ്ക്ക് പഴയത് പോലെയാകാൻ പറ്റില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നതെന്ന് ഒമർ പറയുന്നു. എന്നാൽ എനിക്ക് ഉറപ്പുണ്ടായിരുന്നു. അമ്മ തിരികെ പഴയ ജീവിതത്തിലേക്ക് കരുത്തോടെ വരുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നുവെന്ന് മകൻ ഒമർ പറയുന്നു. മുനീറാ തിരികെ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന് അറിയാമായിരുന്നുവെന്ന് ഭർത്താവ് അബ്ദുള്ള പറഞ്ഞു. 
യുഎഇയിലാണ് സംഭവം.

മുനീറയ്ക്ക് ചികിത്സ നിർത്താതെ തന്നെ തുടർന്നു. ഫിസിയോതെറാപ്പിയും ചെയ്തു. അമ്മ ഇപ്പോൾ നടക്കാൻ മാത്രമല്ല സംസാരിക്കാനും തുടങ്ങിയെന്ന് മകൻ ഒമർ പറഞ്ഞു. അപകടമുണ്ടായ സമയത്ത് ഭർത്താവ് അബ്ദുള്ളയാണ് കാർ ഓടിച്ചിരുന്നത്. അപകടത്തിൽ ഭർത്താവിനും മകനും ​ഗുരുതരമായി പരുക്കേറ്റിരുന്നു.

അമ്മയും മകനും ഒരുമിച്ച് പുറകിലുള്ള സീറ്റിലിരിക്കുകയായിരുന്നു. മകൻ ഒമറിന് അന്ന് നാല് വയസ് മാത്രമാണ് ഉണ്ടായിരുന്നത്. അപകടമുണ്ടായ സമയത്ത് രക്ഷിക്കാനായി അമ്മ കെെകൾ കൊണ്ട് പൊതിഞ്ഞിരുന്നുവെന്ന് മകൻ ഉമർ പറഞ്ഞു.

എന്നാൽ, പുറത്തേക്ക് തെറിച്ച് വീഴുകയാണ് ഉണ്ടായതെന്ന് മകൻ പറഞ്ഞു. കഴിഞ്ഞ വർഷമാണ് ഭർത്താവ് അബ്ദുള്ളയ്ക്ക് ഓർമ്മ വീണ്ടെടുക്കാനായത്.  മുനീറയ്ക്ക് ഇത് ‌പുതുജന്മമാണെന്നും അവൾ ഇപ്പോൾ എല്ലാം തിരിച്ചറിഞ്ഞ് തുടങ്ങിയതായും ഭർത്താവ് അബ്ദുള്ള പറഞ്ഞു.


 

click me!