Latest Videos

എപ്പോഴും 'ആംഗ്സൈറ്റി'യാണോ? ഇതകറ്റാൻ വഴിയുണ്ട്, പതിവായി ഇങ്ങനെ ചെയ്തുനോക്കൂ...

By Web TeamFirst Published Apr 1, 2023, 5:55 PM IST
Highlights

പുറത്തുപോയിക്കഴിഞ്ഞ് വീട്ടിലെ ഗ്യാസ് ഓഫ് ചെയ്തോ, തേപ്പുപെട്ടി ഓഫ് ചെയ്തോ, വാതില്‍ പൂട്ടിയില്ലേ എന്നതുമുതല്‍ പ്രിയപ്പെട്ടവരെ ചൊല്ലി സദാസമയവും പേടിച്ച് അവരെ എങ്ങും പോകാൻ വിടാത്ത അവസ്ഥ വരെ 'ആംഗ്സൈറ്റി'യുണ്ടാക്കാം. 

ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. മാനസികാരോഗ്യപ്രശ്നങ്ങളും വ്യക്തിയുടെ ജീവിതനിലവാരം ഇടിച്ചുതാഴ്ത്തുകയും സാമ്പത്തികവും സാമൂഹികവും വൈകാരികവുമായ നഷ്ടങ്ങളിലേക്ക് നയിക്കുകയും ചെയ്യാം. ധാരാളം പേര്‍ ഇത്തരത്തില്‍ നിത്യജീവിതത്തില്‍ ബാധിക്കപ്പെടുന്നൊരു പ്രശ്നമാണ് ഉത്കണ്ഠ അഥവാ 'ആംഗ്സൈറ്റി'.

പുറത്തുപോയിക്കഴിഞ്ഞ് വീട്ടിലെ ഗ്യാസ് ഓഫ് ചെയ്തോ, തേപ്പുപെട്ടി ഓഫ് ചെയ്തോ, വാതില്‍ പൂട്ടിയില്ലേ എന്നതുമുതല്‍ പ്രിയപ്പെട്ടവരെ ചൊല്ലി സദാസമയവും പേടിച്ച് അവരെ എങ്ങും പോകാൻ വിടാത്ത അവസ്ഥ വരെ 'ആംഗ്സൈറ്റി'യുണ്ടാക്കാം. 

ഓരോരുത്തരിലും ഓരോ തോതിലായിരിക്കും 'ആംഗ്സൈറ്റി' പ്രവര്‍ത്തിക്കുക. എന്തായാലും അത് നിത്യജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ 'ആംഗ്സൈറ്റി' കൈകാര്യം ചെയ്ത് പരിശീലിക്കേണ്ടതുണ്ട്. ഇതിന് സഹായകമായിട്ടുള്ള ചില 'ടിപ്സ്' ആണിനി പങ്കുവയ്ക്കുന്നത്. 

വ്യായാമം..

പല പഠനങ്ങളും ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ദിവസവും വ്യായാമം ചെയ്യുന്നത് 'ആംഗ്സൈറ്റി'യെ വലിയ രീതിയില്‍ കുറയ്ക്കുമത്രേ. കാരണം വ്യായാമം ചെയ്യുമ്പോള്‍ 'എൻഡോര്‍ഫിൻ' എന്ന ഹോര്‍മോണ്‍ കൂടുതലായി വരുന്നു. ഇതോടെ മനസിന് സ്വസ്ഥതയും ശാന്തതയും അനുഭവപ്പെടുകയാണ്. നടത്തം, ജോഗിംഗ്, യോഗ എന്നിവയെല്ലാം ഉത്കണ്ഠയില്‍ നിന്ന് ആശ്വാസം നല്‍കാനാകും. 

'മൈൻഡ്‍ഫുള്‍ ബ്രീത്തിംഗ്...'

മിക്കവരും'മൈൻഡ്‍ഫുള്‍ ബ്രീത്തിംഗ്' എന്നതിനെ കുറിച്ച് കേട്ടുകാണില്ല. അതായത് നാം ശ്വാസം അകത്തേക്ക് എടുക്കുന്നതും പുറത്തേക്ക് വിടുന്നതും ഒന്നും സാധാരണഗതിയില്‍ അങ്ങനെ ശ്രദ്ധിക്കാറില്ല. അത് സ്വാഭാവികമായി നടന്നുപോവുകയാണ് ചെയ്യാറ്. എന്നാലിവിടെ ശ്വാസഗതിയില്‍ പൂര്‍ണ്ണമായും ശ്രദ്ധയര്‍പ്പിക്കുക. ഇത് മനസ് 'റിലാക്സ്' ആകുന്നതിന് സഹായിക്കും. 

എഴുതിവയ്ക്കാം...

ഉത്കണ്ഠ തോന്നുന്ന സമയത്ത് ചിന്തിക്കുന്ന കാര്യങ്ങളെല്ലാം എഴുതിവയ്ക്കാം. ഇതിന് അടുക്കും ചിട്ടയും ഘടനയും ഒന്നും വേണമെന്നില്ല. ഇതും മനസ് പെട്ടെന്ന് ഒഴിഞ്ഞ് 'റിലാക്സ്' ആകാനാണ് സഹായിക്കുക. നിങ്ങളുടെ പേടികള്‍, വിഷമങ്ങള്‍ തുടങ്ങി നിങ്ങളെ ഉത്കണ്ഠയിലേക്ക് നയിക്കുന്ന ഘടകങ്ങളെ അല്ലെങ്കില്‍ പ്രേരകങ്ങളെ ക്രമേണ തിരിച്ചറിയാനും അവയെ പ്രതിരോധിക്കാനും കൂടി ഈ രീതി പ്രയോജനപ്രദമാകുന്നു. 

ധ്യാനം...

ധ്യാനത്തില്‍ മുഴുകി അല്‍പസമയം ചെലവിടുന്നതും ഉത്കണ്ഠയില്‍ നിന്ന് അകന്നുനില്‍ക്കുന്നതിന് സഹായകമാണ്. താല്‍പര്യമുള്ളവര്‍ക്ക് പതിവായി തന്നെ ധ്യാനിക്കുന്നതും നല്ലതാണ്.

'ഗ്രാറ്റിറ്റ്യൂഡ്' കാണിക്കാം...

'ഗ്രാറ്റിറ്റ്യൂഡ്' എന്നാല്‍ ഏത് ചെറിയ നേട്ടങ്ങളെയും ഉപകാരമായി വരുന്ന വിഷയങ്ങളെയും വ്യക്തികളെയും ജീവികളെയുമെല്ലാം നന്ദിയോടെ സ്മരിക്കുക എന്ന് ലളിതമായി പറയാം. ഇതൊരു മാനസികമായ പരിശീലനമാണ്.മനസിന് ഏറെ സന്തോഷം പകരും ഈ ശീലം.

വൃത്തിയാക്കല്‍...

വല്ലാത്ത രീതിയില്‍ ഉത്കണ്ഠ തോന്നുന്നുവെങ്കില്‍ പെട്ടെന്ന് തന്നെ വീട് വൃത്തിയാക്കാനോ മുറി വൃത്തിയാക്കാനോ എന്തെങ്കിലും അടുക്കിപ്പെറുക്കാനോ എല്ലാം ശ്രമിക്കാം. ഇത് മനസിനെ നല്ലരീതിയില്‍ 'റിലാക്സ്' ചെയ്യിക്കും. 

ഭക്ഷണം...

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും മാനസികാരോഗ്യം മെച്ചപ്പെടുത്താൻ വലിയ രീതിയില്‍ സഹായിക്കും. പതിവായി പച്ചക്കറികളും പഴങ്ങളും പരിപ്പ്- പയര്‍ വര്‍ഗങ്ങളും മത്യ്-മാംസാദികളും എല്ലാം ഡയറ്റിലുള്‍പ്പെടുത്തുക. ഇങ്ങനെ 'ബാലൻസ്' ചെയ്ത് വേണം ഭക്ഷണം ക്രമീകരിക്കാൻ. ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ ഇതുമൂലം പരിഹരിക്കാൻ സാധിക്കും. 

ഉറക്കം...

ഉറക്കവും മാനസികാരോഗ്യത്തെ ഏറെ ബാധിക്കുന്ന ഘടകമാണ്. പതിവായി തുടര്‍ച്ചയായി ഏഴ് മണിക്കൂര്‍ ഉറക്കമെങ്കിലും നേടാനായാല്‍ തന്നെ അത് മനസിനെ പോസിറ്റീവായ രീതിയില്‍ സ്വാധീനിക്കും. അതിനാല്‍ ഉറക്കം ഉറപ്പിക്കുക.

Also Read:- നെഞ്ചെരിച്ചിലുള്ളവര്‍ വസ്ത്രത്തില്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക...

 

click me!