ഫാറ്റി ലിവർ രോ​ഗം ; നാല് ലക്ഷണങ്ങൾ അവ​ഗണിക്കരുത്

By Web TeamFirst Published Apr 1, 2023, 3:10 PM IST
Highlights

കരളിലെ ഉയർന്ന അളവിലുള്ള കൊഴുപ്പ് പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകുന്നു. കൂടാതെ വൃക്കയെയും പ്രതികൂലമായി ബാധിക്കുന്നു. അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, അമിതമായ മദ്യപാനം എന്നിവയാണ് പ്രധാന അപകട ഘടകങ്ങൾ. ലിവർ സിറോസിസിനെ അവസാന ഘട്ട ഫാറ്റി ലിവർ ഡിസീസ് എന്നാണ് വിശേഷിപ്പിക്കുന്നത്. 
 

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ ഡിസീസ് അഥവാ സ്റ്റീറ്റോസിസ്. ഫാറ്റി ലിവർ രോ​ഗം രണ്ട് തരത്തിലുണ്ട്. ഒന്നുകിൽ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, മറ്റൊന്ന് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്.

 കരളിലെ ഉയർന്ന അളവിലുള്ള കൊഴുപ്പ് പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകുന്നു. കൂടാതെ വൃക്കയെയും പ്രതികൂലമായി ബാധിക്കുന്നു. അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, അമിതമായ മദ്യപാനം എന്നിവയാണ് പ്രധാന അപകട ഘടകങ്ങൾ. ലിവർ സിറോസിസിനെ അവസാന ഘട്ട ഫാറ്റി ലിവർ ഡിസീസ് എന്നാണ് വിശേഷിപ്പിക്കുന്നത്. 

 കരൾ ശരിയായി പ്രവർത്തിക്കുന്നത് നിർത്തുമ്പോൾ വയറിലും കഴുത്തിലും തോളിലും വേദന അനുഭവപ്പെടാം. കരളിന്റെ അവസ്ഥ വഷളാകുമ്പോൾ വേദനയുടെ അളവ് വർദ്ധിക്കും. സിറോസിസിലേക്ക് നയിക്കുന്ന രോഗങ്ങളിൽ നിന്ന് ഈ വേദന ഉണ്ടാകാം. 

ഫാറ്റി ലിവർ രോഗ ലക്ഷണങ്ങൾ...

ഒന്ന്...

കരൾ സിറോസിസ് ഉള്ള മിക്ക ആളുകളും അവരുടെ വയറിന്റെ മുകളിൽ വലതുഭാഗത്ത് അവരുടെ വാരിയെല്ലുകൾക്ക് വേദന അനുഭവിക്കുന്നു. 

രണ്ട്...

വീർത്തതും വലുതുമായ കരൾ ഒരു വ്യക്തിയുടെ വലതു തോളിൽ വേദനയുണ്ടാക്കും. ഇത് വലുതായ കരൾ തോളിലെ ഞരമ്പുകളുമായി ബന്ധിപ്പിക്കുന്ന ഞരമ്പുകളെ ഉത്തേജിപ്പിക്കുന്നു. ഇതിനെ 'റഫറർഡ് പെയിൻ' എന്ന് വിളിക്കുന്നതായി കാൻസർ റിസർച്ച് യുകെ പറയുന്നു.

മൂന്ന്...

വയർവേദന, മനംമറിച്ചിൽ, ഭാരനഷ്ടം, ചർമത്തിൻറെയും കണ്ണുകളുടെയും നിറം മഞ്ഞയാകൽ, വീർത്ത കാലുകൾ, അമിതമായ ക്ഷീണം പോലുള്ള ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടറെ കണ്ട് ആവശ്യമെങ്കിൽ ലിവർ ഫങ്ഷൻ ടെസ്റ്റിന് വിധേയരാകേണ്ടതാണ്. 

നാല്...

ഛർദ്ദി ഫാറ്റി ലിവർ രോഗത്തിന്റെ സാധാരണ ലക്ഷണങ്ങളിലൊന്നാണ്. വയറുവേദനയും ചില സമയങ്ങളിൽ വിശപ്പില്ലായ്മയും നിമിത്തം രോഗിക്ക് ‌ഛർദ്ദി ഉണ്ടാകാം. മാത്രമല്ല, ബലഹീനതയും ക്ഷീണവും ഒരു വ്യക്തിയിൽ ഛർദ്ദിയ്ക്ക് കാരണമാകുന്നു.

മധുര ഭക്ഷണങ്ങളോട് അമിത താൽപര്യമോ? ഈ രോ​ഗത്തിന്റെ ലക്ഷണമാകാം

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

 

click me!