ഉറക്കക്കുറവാണോ പ്രശ്നം? എങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

Published : Mar 18, 2023, 02:28 PM IST
ഉറക്കക്കുറവാണോ പ്രശ്നം? എങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

Synopsis

ഇരുമ്പിന്റെ കുറവും ഉറക്ക തകരാറുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ പൾമണറി മെഡിസിൻ ഡിപ്പാർട്ട്‌മെന്റ് കൺസൾട്ടന്റായ ഡോ.പൂജൻ പരീഖ് പറയുന്നു. ഹോർമോണുകളിലെ ഏതെങ്കിലും ഏറ്റക്കുറച്ചിലുകൾ അല്ലെങ്കിൽ പോഷകങ്ങളുടെ അപര്യാപ്തത എന്നിവ ഉറക്ക തകരാറുകൾക്കും അസ്വസ്ഥതകൾക്കും കാരണമാകും.   

ഇരുമ്പിന്റെ കുറവ് അല്ലെങ്കിൽ വിളർച്ച, രക്തത്തിൽ ആവശ്യത്തിന് ആരോഗ്യമുള്ള ചുവന്ന രക്താണുക്കൾ അടങ്ങിയിട്ടില്ലാത്ത ഒരു രോഗമാണ്. ചുവന്ന രക്താണുക്കളിൽ ആവശ്യമായ അളവിൽ ഓക്സിജൻ (ഹീമോഗ്ലോബിൻ) കൊണ്ടുപോകാൻ ശരീരത്തിന് ഇരുമ്പ് ആവശ്യമാണ്. അതിനാൽ, ഇരുമ്പിന്റെ കുറവ് അലസതയും ശ്വാസതടസ്സവും ഉണ്ടാക്കിയേക്കാം. 

ഇരുമ്പിന്റെ കുറവും ഉറക്ക തകരാറുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ പൾമണറി മെഡിസിൻ ഡിപ്പാർട്ട്‌മെന്റ് കൺസൾട്ടന്റായ ഡോ.പൂജൻ പരീഖ് പറയുന്നു.
ഹോർമോണുകളിലെ ഏതെങ്കിലും ഏറ്റക്കുറച്ചിലുകൾ അല്ലെങ്കിൽ പോഷകങ്ങളുടെ അപര്യാപ്തത എന്നിവ ഉറക്ക തകരാറുകൾക്കും അസ്വസ്ഥതകൾക്കും കാരണമാകും. 

പിഎൽഎംഡിയുള്ള ( Periodic limb movement disorder) രോഗികൾക്ക് വൈകുന്നേരവും രാത്രിയും കാലുവേദന ഉണ്ടാകാറുണ്ട്. ഇത് ഉറക്ക പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഈ കാലിലെ വേദന സർക്കാഡിയൻ റിഥവുമായി ബന്ധപ്പെട്ടിരിക്കുന്നു. വൈകുന്നേരവും രാത്രിയും മാത്രമേ വേദന ഉണ്ടാകൂ. 

ഉറക്കക്കുറവ് പരിഹരിക്കാൻ ചെയ്യേണ്ടത്...

ഉറക്കവും ഉണരുന്ന സമയവും ക്രമീകരിക്കുക.
മാംസം, മുട്ട, ഇലക്കറികൾ തുടങ്ങിയ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക, പ്രത്യേകിച്ച് വൈകുന്നേരം 6 മണിക്ക് ശേഷം
മദ്യവും നിക്കോട്ടിനും കഴിക്കുന്നത് ഒഴിവാക്കുക.
സിട്രസ് പഴങ്ങൾ, ബ്രൊക്കോളി, തക്കാളി, തണ്ണിമത്തൻ തുടങ്ങിയ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.
ഫിറ്റ്നസ് നിലനിർത്താൻ പതിവായി വ്യായാമം ചെയ്യുക.
രാത്രി വൈകി അത്താഴം കഴിക്കുന്നത് ഒഴിവാക്കുക.
ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് തന്നെ മൊബെെൽ ഫോൺ, ലാപ്പ് ടോപ്പ് എന്നിവ മാറ്റിവ്ക്കുക.‍

ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ ഇതാ ചില സ്വാഭാവിക വഴികൾ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ