
ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. ദിവസം മുഴുവൻ ഉൻമേഷവും ഊർജ്ജവും നിലനിർത്തണമെങ്കിൽ പ്രഭാത ഭക്ഷണം നിർബന്ധമായും കഴിക്കണം. എന്നാൽ ചിലർ പ്രഭാത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. മറ്റു ചിലർ ലഘുഭക്ഷണങ്ങളായിരിക്കും രാവിലെ കഴിക്കുക.
പോഷകസമൃദ്ധമായ പ്രഭാത ഭക്ഷണം ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ഉണർവും ഉന്മേഷവും നൽകുന്നു.
പ്രഭാത ഭക്ഷണം മുടക്കിയാൽ ഏതാനും മണിക്കൂറുകൾ കഴിയുമ്പോൾ വിശപ്പ് കൂടുതലായി അനുഭവപ്പെടും. ഇത് അമിതാഹാരം കഴിക്കുന്നതിനും തന്മൂലം അമിതവണ്ണത്തിനും കാരണമാവും.
പ്രഭാതഭക്ഷണത്തിന് പലരും തണുത്ത ഭക്ഷണങ്ങൾ ഉൾപ്പെടുത്താറുണ്ട്. എങ്കിൽ അത് നല്ലതല്ലെന്ന് ആയുർവേദ വിദഗ്ധ ഡോ. ഡിംപിൾ ജംഗ്ദ പറയുന്നു. രാവിലെ തന്നെ തണുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ ബാധിക്കുകയോ ദഹന ആരോഗ്യം ദുർബലമാകാനുള്ള സാധ്യതയോ കൂടുതലാണെന്ന് ഡോ. ഡിംപിൾ പറയുന്നു. തണുത്ത ഭക്ഷണം സ്ഥിരമായി രാവിലെ കഴിക്കുന്നത്, നീർക്കെട്ട്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.
രാവിലെ എഴുന്നേറ്റാൽ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ധ്യാനത്തിനോ മെഡിറ്റേഷനോ സമയം മാറ്റിവയ്ക്കണമെന്നും അവർ പറയുന്നു. കാരണം, അവ ആമാശയം, കുടൽ, വൻകുടൽ എന്നിവയിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. രാവിലെ വെറും വയറ്റിൽ ഇളം ചൂട് വെള്ളം കുടിക്കുന്നതും ശീലമാക്കണമെന്നും ഡോ. ഡിംപിൾ പറഞ്ഞു.
രാവിലെ തന്നെ എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നവരുണ്ട്. ചിക്കൻ ഫ്രൈ, ഫിഷ് ഫ്രൈ പോലെയുള്ള ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ പരമാവധി രാവിലെ കഴിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. കൊളസ്ട്രോൾ കൂടാൻ ഇവ കാരണമാകും. മധുര പലഹാരങ്ങൾ, മധുരം ധാരാളം അടങ്ങിയ ജ്യൂസുകൾ തുടങ്ങിയവയും രാവിലെ കഴിക്കുന്നത് ഒഴിവാക്കുക.
തൈറോയ്ഡ് തകരാറുകൾ പരിഹരിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?