തൈറോയ്ഡ് തകരാറുകൾ പരിഹരിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Published : Jun 28, 2023, 04:58 PM IST
തൈറോയ്ഡ് തകരാറുകൾ പരിഹരിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Synopsis

സംസ്കരിച്ച ഭക്ഷണത്തിൽ പലതരം രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥികൾ ഈ രാസവസ്തുക്കളോട് സംവേദനക്ഷമതയുള്ളവയാണ്. ഇത് ഗ്രന്ഥിയിലെ ഹോർമോണുകളുടെ ഉത്പാദനത്തെ ദോഷകരമായി ബാധിക്കുകയും ശരീരത്തിന്റെ വളർച്ചയെയും വികാസത്തെയും ബാധിക്കുകയും ചെയ്യും. 

ഹോർമോണിന്റെ ഉത്പാദനം ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കുറവോ കൂടുതലോ ആകുമ്പോഴാണ് തൈറോയ്ഡ് തകരാറുകൾ സാധാരണയായി ഉണ്ടാകുന്നത്. മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹോർമോൺ ഗ്രന്ഥികളിൽ ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥി. ഇത് തൈറോക്സിൻ അല്ലെങ്കിൽ ടെട്രയോഡോതൈറോണിൻ (T4), ട്രയോഡൊഥൈറോണിൻ (T3) എന്നിവ ഉത്പാദിപ്പിക്കുന്നു. ഇത് ശരീരത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുകയും മെറ്റബോളിസത്തെ സഹായിക്കുകയും ചെയ്യുന്നു.

ഹൈപ്പർതൈറോയിഡിസവുമായി താരതമ്യപ്പെടുത്തുമ്പോൾ ഹൈപ്പോതൈറോയിഡിസം ആളുകളിൽ കൂടുതലായി കാണപ്പെടുന്നു. ഭാരക്കുറവ്, അമിത വിശപ്പ്, മുടികൊഴിച്ചിൽ, ഉത്കണ്ഠ, അസ്വസ്ഥത, ഉറക്കക്കുറവ്, അമിത വിയർപ്പ്, കൈ വിറയൽ എന്നിവയാണ് ഹൈപ്പർതൈറോയിഡിസത്തിന്റെ പ്രധാന ലക്ഷണങ്ങൾ എന്ന് പറയുന്നത്. ക്ഷീണം, വിഷാദം, തണുപ്പ് സഹിക്കാനുള്ള ബുദ്ധിമുട്ട്, സന്ധികളിൽ വേദന, വരണ്ട ചർമ്മം, മലബന്ധം, ക്രമരഹിതമായ ആർത്തവചക്രം എന്നിവയാണ് ഹൈപ്പോതൈറോയിഡിസത്തിന്റെ പ്രധാന ലക്ഷണങ്ങൾ എന്ന് പറയുന്നത്.

തൈറോയ്ഡ് തകരാറുകൾ പരിഹരിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ഒന്ന്...

പുകവലി തൈറോയ്ഡ് പ്രവർത്തനത്തെ ബാധിക്കാം. കാരണം, ഇത് ഗ്രന്ഥിയിലെ ഹോർമോണുകളുടെ ഉൽപാദനത്തെ ദോഷകരമായി ബാധിക്കുകയും അമിതമായി സെൻസിറ്റീവ് ആക്കുകയും ചെയ്യുന്ന വിഷ ഘടകങ്ങൾ പുകവലി പുറത്തുവിടുന്നു.

രണ്ട്...

സംസ്കരിച്ച ഭക്ഷണത്തിൽ പലതരം രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥികൾ ഈ രാസവസ്തുക്കളോട് സംവേദനക്ഷമതയുള്ളവയാണ്. ഇത് ഗ്രന്ഥിയിലെ ഹോർമോണുകളുടെ ഉത്പാദനത്തെ ദോഷകരമായി ബാധിക്കുകയും ശരീരത്തിന്റെ വളർച്ചയെയും വികാസത്തെയും ബാധിക്കുകയും ചെയ്യും. ഹോർമോൺ ഉൽപാദനത്തിലെ മാറ്റങ്ങളും പ്രധാന തൈറോയ്ഡ് രോഗങ്ങൾക്ക് കാരണമാകുന്നു.

മൂന്ന്...

സമ്മർദ്ദം വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതിലൊന്നാണ് തെെറോയ്ഡ് എന്നത്. സ്ട്രെസ് ഉണ്ടാകുമ്പോൾ കോർട്ടിസോൾ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് തൈറോയ്ഡ് ഗ്രന്ഥികളിലെ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്നു.

നാല്...

സമീകൃതാഹാരമാണ് ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗം. ചിക്കൻ, മുട്ട, പാൽ, മത്സ്യം തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണത്തിൽ കൂടുതൽ ചേർക്കണം. സംസ്കരിച്ച ഭക്ഷണം, ഫാസ്റ്റ് ഫുഡ്, സോയ എന്നിവയാണ് പ്രധാനമായും ഒഴിവാക്കേണ്ടത്.

കരൾ രോ​ഗങ്ങൾ അകറ്റുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്താം നാല് ഭക്ഷണങ്ങൾ
 

PREV
click me!

Recommended Stories

ഈ പഴം പതിവാക്കൂ, പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോ​ഗ്യത്തിനും സഹായിക്കും
ഈ എട്ട് ഭക്ഷണങ്ങൾ എല്ലുകളെ നശിപ്പിക്കും