അത്താഴം നേരത്തെ കഴിച്ചതിന് ശേഷം വിശപ്പ് ഉണ്ടാകാറുണ്ടോ? എങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം

Published : Mar 04, 2026, 11:38 AM IST
early dinner

Synopsis

നേരത്തെ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

അത്താഴം എപ്പോഴും നേരത്തെ കഴിക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്. രാത്രി കിടക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അത്താഴം കഴിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. വൈകുന്നേരം 6-8 മണിക്ക് മുമ്പ് അത്താഴം പൂർത്തിയാക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.

നേരത്തെ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. നേരത്തെ അത്താഴം കഴിക്കുന്നത് സഹായകരമാണെങ്കിലും രാത്രി വൈകി ലഘുഭക്ഷണം കഴിക്കാതിരിക്കേണ്ടത് പ്രധാനമാണ്. അത്താഴം നേരത്തെ കഴിച്ചതിന് ശേഷവും വിശപ്പ് ഉണ്ടാകുന്നത് സ്വാഭാവികമാണ്. രാത്രി വൈകി ലഘുഭക്ഷണം കഴിക്കുന്നത് തടയാൻ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. 

അത്താഴം വൈകുന്നേരം 6:30 നും 7:00 നും ഇടയ്ക്ക് കഴിക്കുക. പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. പരിപ്പ്, പനീർ, ടോഫു, മുട്ട, ചിക്കൻ, മത്സ്യം തുടങ്ങിയ പ്രോട്ടീനുകൾ സാവധാനം ദഹിക്കുകയും വിശപ്പിനെ ചെറുക്കുകയും ചെയ്യുന്നു.

സ്ഥിരമായ ഊർജ്ജത്തിനായി റൊട്ടി, ബ്രൗൺ റൈസ്, ഓട്സ് പോലുള്ള സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ ചേർക്കുക. നെയ്യ്, നട്സ്, വിത്തുകൾ, അവക്കാഡോ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ ചേർക്കുക. അത്താഴം വളരെ കുറവോ കാർബോഹൈഡ്രേറ്റ് മാത്രമാണെങ്കിൽ ആരാത്രി 9-11 മണിയോടെ വിശപ്പ് വർദ്ധിച്ചേക്കാം. തുടർന്ന് രാത്രിയിൽ ലഘുഭക്ഷണങ്ങൾ കഴിക്കാൻ ഇടയാക്കും.

ചിയ സീഡ്, ഫ്ളാക്സ് സീഡുകൾ ചേർത്ത തൈര്, കുറച്ച് നട്സ് ചേർത്ത പഴങ്ങൾ, അല്ലെങ്കിൽ മഞ്ഞൾ ചേർത്ത ചൂടുള്ള പാൽ എന്നിവ അത്താഴത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാനും ദഹനം എളുപ്പമാക്കാനും സഹായിക്കും. ഇത് പിന്നീട് വിശപ്പ് തോന്നുന്നതും പിന്നീട് ജങ്ക് കഴിക്കുന്നതും തടയുന്നു. ദിവസവും നന്നായി വെള്ളം കുടിക്കുക. ഉറങ്ങുന്നതിനു മുമ്പ് വലിയ അളവിൽ കഫീൻ അല്ലെങ്കിൽ പഞ്ചസാര പാനീയങ്ങൾ ഒഴിവാക്കുക.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊണ്ണത്തടി കുറയ്ക്കണോ? നിർബന്ധമായും ചെയ്യേണ്ട 5 കാര്യങ്ങൾ
നിങ്ങളുടെ ഉയർന്ന കൊളസ്ട്രോൾ എങ്ങനെ കുറയ്ക്കാം?