കണ്ണിന്‍റെ ആരോ​ഗ്യത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

Published : Oct 08, 2020, 02:21 PM ISTUpdated : Oct 08, 2020, 02:37 PM IST
കണ്ണിന്‍റെ ആരോ​ഗ്യത്തിന്  ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

Synopsis

ഇന്ന് ലോക കാഴ്ച ദിനം. കൊറോണക്കാലത്ത് തൊഴിലിടങ്ങളും പഠനവുമൊക്കെ വീടിനുള്ളിലേയ്ക്ക് മാറിയപ്പോൾ ലാപ്ടോപ്പിനും മൊബൈലിനും മുന്നിൽ ചിലവഴിക്കുന്ന സമയവും കൂടി. ഇത്  കണ്ണുകളുടെ ആരോ​ഗ്യത്തെയും ബാധിക്കാം. 

ഇന്ന് ലോക കാഴ്ച ദിനം. ‘കാഴ്ചയിലെ പ്രത്യാശ’യാണ് ഈ വർഷത്തെ ലോക കാഴ്ച ദിന പ്രമേയം. പഞ്ചേന്ദ്രിയങ്ങളില്‍ വച്ച്‌ ഏറ്റവും മനോഹരമായ അവയവമാണ്‌ കണ്ണുകള്‍. കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. 

കൊറോണക്കാലത്ത് തൊഴിലിടങ്ങളും പഠനവുമൊക്കെ വീടിനുള്ളിലേയ്ക്ക് മാറിയപ്പോൾ ലാപ്ടോപ്പിനും മൊബൈലിനും മുന്നിൽ ചിലവഴിക്കുന്ന സമയവും കൂടി. ഇത്  കണ്ണുകളുടെ ആരോ​ഗ്യത്തെയും ബാധിക്കാം. കണ്ണുകളുടെ ആരോ​ഗ്യം നിലനിർത്താൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം...

ഒന്ന്...

പോഷകങ്ങളുടെ അപര്യാപ്‌തതമൂലം കണ്ണുകള്‍ക്ക് അനാരോഗ്യമുണ്ടാകുകയും കാഴ്‌ചശക്തിയെ ബാധിക്കുകയും ചെയ്യാം. അതിനാല്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ധാരാളം പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.  കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്‍റുകളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണങ്ങള്‍ പ്രത്യേകം തിരഞ്ഞെടുത്ത് കഴിക്കാം.  ക്യാരറ്റ്, ഓറഞ്ച്, മധുരക്കിഴങ്ങ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

രണ്ട്...

ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നതും കണ്ണിന്‍റെ ആരോഗ്യത്തെ ബാധിക്കാം. അതിനാല്‍ വെള്ളം ധാരാളം കുടിക്കാന്‍ ശ്രദ്ധിക്കണം. ദിവസവും കുറഞ്ഞ് എട്ട് ഗ്ലാസ് എങ്കിലും വെള്ളം കുടിക്കണം. 

മൂന്ന്...

കമ്പ്യൂട്ടറില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ ഇടയ്‌ക്കിടെ കണ്ണുകള്‍ക്ക് വിശ്രമം നല്‍കണം. കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍നിന്ന് ഇടയ്‌ക്കിടെ ദൃഷ്‌ടി മാറ്റുക. ഓരോ 20 മിനിറ്റ് കൂടുമ്പോഴും സ്‌ക്രീനില്‍നിന്ന് കണ്ണെടുത്ത്, 20 അടി ദൂരത്തേക്ക് 20 സെക്കന്‍ഡ് നേരം നോക്കിനില്‍ക്കുക.

നാല്...

കണ്ണുകളുടെ ആരോഗ്യത്തിന് പുകവലി ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്. അത് കാഴ്ചശക്തിയെ മെച്ചപ്പെടുത്താനും സഹായിക്കും. 

അഞ്ച്...

സൂര്യപ്രകാശം അധികമുള്ളപ്പോള്‍ സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടത്. സൂര്യനില്‍നിന്നുള്ള അള്‍ട്രാ വയലറ്റ് രശ്‌മികള്‍ കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ഇത് സഹായിക്കും.

ആറ്...

കണ്ണുകളുമായി ബന്ധപ്പെട്ട് എന്ത് ബുദ്ധിമുട്ട് തോന്നിയാലും ഉടനൊരു ഡോക്ടറെ കാണുക. 

Also Read: കാഴ്ചശക്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കഴിക്കാം ഈ ആറ് തരം ഭക്ഷണങ്ങള്‍...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലിനമായ വെള്ളം കുടിച്ചാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
കരളിലെ ക്യാൻസർ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ