നഖങ്ങൾ പൊട്ടി പോകുന്നുണ്ടോ...? എങ്കിൽ ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ

By Web TeamFirst Published Dec 1, 2020, 8:59 AM IST
Highlights

ചിലര്‍ക്ക് നഖം വളരെ പെട്ടെന്ന് പൊട്ടാറുണ്ട്. ത്വക്ക് രോഗങ്ങള്‍ മൂലവും ശരീരത്തിലെ ഇരുമ്പിന്റെ കുറവു കാരണവും നഖങ്ങള്‍ പെട്ടെന്ന് പൊട്ടാം. ആരോഗ്യമുള്ള നഖത്തിന് പ്രധാനമായി വേണ്ടത് പോഷകപ്രദമായ ഭക്ഷണമാണ്. 

കൈകളും കാലുകളും സംരക്ഷിക്കുന്നത് പോലെ തന്നെ നഖങ്ങളും സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ചിലര്‍ക്ക് നഖം വളരെ പെട്ടെന്ന് പൊട്ടാറുണ്ട്. ത്വക്ക് രോഗങ്ങള്‍ മൂലവും ശരീരത്തിലെ ഇരുമ്പിന്റെ കുറവു കാരണവും നഖങ്ങള്‍ പെട്ടെന്ന് പൊട്ടാം. ആരോഗ്യമുള്ള നഖത്തിന് പ്രധാനമായി വേണ്ടത് പോഷകപ്രദമായ ഭക്ഷണമാണ്. നഖങ്ങളെ സുന്ദരമാക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന നാല് പൊടിക്കെെകളെ കുറിച്ചറിയാം...

ഒലീവ് ഓയിൽ...

 നഖങ്ങള്‍ ഒലീവ് ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നഖം ആരോഗ്യത്തോടെയിരിക്കാന്‍ വളരെ നല്ലതാണ്. രാത്രിയില്‍ ഒലീവ് എണ്ണയില്‍ നഖങ്ങള്‍ മുക്കി കുറച്ചുസമയം വയ്ക്കുന്നതും നഖം പെട്ടെന്ന് പൊട്ടാതിരിക്കാന്‍ സഹായിക്കുന്നു.

 

 

നാരങ്ങാനീര്...

ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനുശേഷം പനിനീരില്‍ മുക്കിയ പഞ്ഞി കൊണ്ടു തുടയ്ക്കുക. നഖങ്ങള്‍ക്ക് തിളക്കം കിട്ടും.

വെളിച്ചെണ്ണ...

വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ ഗുണങ്ങൾ വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുണ്ട്.  ആന്റി ഓക്‌സിഡന്റ് ഏജന്റ് ആയതിനാൽ വെളിച്ചെണ്ണ ഫംഗസ്, ബാക്ടീരിയ അണുബാധ എന്നിവ തടയുന്നു. ദിവസവും നഖത്തിൽ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് രക്തചംക്രമണത്തിന് സഹായിക്കുന്നു. മാത്രമല്ല ഇത് നഖത്തിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കും.

 

 

ഓറഞ്ച് ജ്യൂസ്...

വിറ്റാമിൻ സി, ഫോളിക് എന്നിവയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. ഇത് കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്നു. നഖങ്ങളുടെ വളർച്ചയെ സഹായിക്കുന്ന ഒരു പ്രധാന ഏജന്റാണ് കൊളാജൻ. ഓറഞ്ചിലെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ അണുബാധയെ അകറ്റി നിർത്തുന്നു. ആഴ്ച്ചയിൽ രണ്ടോ മൂന്നോ ദിവസം ഒരു പാത്രത്തിൽ കുറച്ച് ഓറഞ്ച് ജ്യൂസ് എടുത്ത് നഖം 10 മിനിറ്റ് മുക്കിവയ്ക്കുക. ചെറുചൂടുള്ള വെള്ളത്തിൽ ഇത് കഴുകിക്കളയുക.

ശരീരഭാരം കുറയ്ക്കാന്‍ നിലക്കടല സഹായിക്കുമോ?

click me!