കടലയെന്നും കപ്പലണ്ടിയെന്നും അറിയപ്പെടുന്ന നിലക്കടല എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു നട്സ് ആണ്. ധാരാളം പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയതാണ്  നിലക്കടല. ആന്റി ഓക്സിഡന്റുകള്‍, ഫൈബര്‍, അയൺ, പൊട്ടാസ്യം, കാത്സ്യം, കോപ്പർ തുടങ്ങിയ ധാതുക്കളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. 

ഹൃദയാരോഗ്യത്തിന് മുതല്‍ ക്യാന്‍സറിനെ തടയാന്‍ വരെ നിലക്കടല സഹായിക്കും. അറിയാം നിലക്കടലയുടെ ചില ഗുണങ്ങള്‍...

ഒന്ന്...

പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിരിക്കുന്ന നിലക്കടല ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ആന്റി ഓക്സിഡന്റുകളും നിലക്കടലയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. അയൺ, പൊട്ടാസ്യം, കാത്സ്യം, കോപ്പർ തുടങ്ങിയ ധാതുക്കളും നിലക്കടലയിൽ ഉണ്ട്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് തന്നെ നിലക്കടല നല്ലതാണ്. 

രണ്ട്...

ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമായ നട്സ് ആണ് നിലക്കടല. നിലക്കടലയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റ്സ് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കും. 

മൂന്ന്...

ഫൈബര്‍ ധാരാളം അടങ്ങിയിട്ടുളളതിനാല്‍ ദഹനം മെച്ചപ്പെടുത്താന്‍ നിലക്കടല സഹായിക്കും. നിലക്കടല കുതിർത്ത ശേഷം കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. 

നാല്...

ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ നിലക്കടല  ശരീരത്തിലെ ക്യാൻസർ കോശങ്ങളുടെ വളർച്ച തടയുമെന്നും പഠനങ്ങള്‍ പറയുന്നു.

 

അഞ്ച്...

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നിലക്കടല നല്ലതാണ്. ചര്‍മ്മത്തിലെ ചുളിവുകള്‍, കരുവാളിപ്പ് എന്നിവ അകറ്റാന്‍ ഇവ സഹായിക്കും. 

എന്നാൽ നിലക്കടല കഴിക്കുന്നത് അമിതമായാൽ അത് വീണ്ടും പല ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കും നയിക്കും. ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം നിലക്കടല ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

Also Read: ഒരു ദോശയില്‍ എത്ര കലോറി ഉണ്ടെന്ന് അറിയാമോ?