നഖങ്ങള്‍ സുന്ദരമാക്കാൻ ഇവ പുരട്ടാം

Published : Jul 14, 2019, 09:59 PM ISTUpdated : Jul 14, 2019, 10:08 PM IST
നഖങ്ങള്‍ സുന്ദരമാക്കാൻ ഇവ പുരട്ടാം

Synopsis

നഖങ്ങൾ ഒലീവെണ്ണ ഉപയോ​ഗിച്ച് മസാജ് ചെയ്യുന്നത് നഖം ആരോ​ഗ്യത്തോടെയിരിക്കാൻ വളരെ നല്ലതാണ്. രാത്രിയില്‍ ഒലീവെണ്ണയില്‍ നഖങ്ങള്‍ മുക്കി കുറെ നേരം വയ്ക്കുന്നതും നഖം പെട്ടെന്ന് പൊട്ടാതിരിക്കാൻ സഹായിക്കും.

കെെകളും കാലുകളും സംരക്ഷിക്കുന്നത് പോലെ തന്നെ നഖങ്ങളും സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ചിലർക്ക് നഖം പെട്ടെന്ന് പൊട്ടാറുണ്ട്. ത്വക്ക് രോഗങ്ങൾ മൂലവും ശരീരത്തിലെ ഇരുമ്പിന്റെ കുറവു കാരണവും നഖങ്ങൾ പെട്ടെന്ന് പൊട്ടാം. അത് പോലെ തന്നെ കരൾ, വൃക്ക എന്നിവയ്ക്കു തകരാറുണ്ടെങ്കിലും നഖങ്ങൾക്കു നിറവ്യത്യാസം ഉണ്ടാകാം. ആരോ​ഗ്യമുള്ള നഖത്തിന് പ്രധാനമായി വേണ്ടത് പോഷകപ്രദമായ ഭക്ഷണമാണ്.

നഖങ്ങളില്‍ ചിലപ്പോള്‍ കണ്ടുവരുന്ന വെള്ളപ്പാടുകള്‍ പ്രോട്ടീനിന്റെ അഭാവത്താലുണ്ടാകുന്നതാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിലൂടെ ഇത് ഒഴിവാക്കാം. നഖം ഭം​ഗിയുള്ളതായി സംരക്ഷിക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ താഴേ ചേർക്കുന്നു...

ഒലീവെണ്ണ...

 നഖങ്ങൾ ഒലീവെണ്ണ ഉപയോ​ഗിച്ച് മസാജ് ചെയ്യുന്നത് നഖം ആരോ​ഗ്യത്തോടെയിരിക്കാൻ വളരെ നല്ലതാണ്. രാത്രിയില്‍ ഒലീവെണ്ണയില്‍ നഖങ്ങള്‍ മുക്കി കുറെ നേരം വയ്ക്കുന്നതും നഖം പെട്ടെന്ന് പൊട്ടാതിരിക്കാൻ സഹായിക്കും.

നാരങ്ങാനീര്...

ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനുശേഷം പനിനീരില്‍ മുക്കിയ പഞ്ഞി കൊണ്ടു തുടയ്ക്കുക. നഖങ്ങള്‍ക്ക് തിളക്കം കിട്ടും.

റോസ് വാട്ടർ...

നഖങ്ങൾ ബലമുള്ളതാക്കാൻ ദിവസവും റോസ് വാട്ടറും കറ്റാർവാഴ ജെല്ലും ചേർത്ത് നഖത്തിൽ പുരട്ടാവുന്നതാണ്. 10 മിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകി കളയാം.

എണ്ണം പുരട്ടുക...

നഖങ്ങള്‍ വിളറിയതും പെട്ടെന്ന് പൊട്ടുന്നതുമാണെങ്കിൽ  സമയം കിട്ടുമ്പോഴൊക്കെ നഖങ്ങളില്‍ എണ്ണ പുരട്ടുക. ഏത് എണ്ണയായാലും മതി. നഖത്തിന് കൂടുതൽ തിളക്കം കിട്ടാൻ സഹായിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രിയിൽ നന്നായി ഉറങ്ങാൻ പറ്റുന്നില്ലേ? ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ
ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ