Health Tips : പിസിഒഡി ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് ചെയ്യേണ്ട മൂന്ന് കാര്യങ്ങളിതാ...

Published : Nov 29, 2024, 11:44 AM IST
Health Tips :   പിസിഒഡി ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് ചെയ്യേണ്ട മൂന്ന് കാര്യങ്ങളിതാ...

Synopsis

ആർത്തവ ക്രമക്കേട്, മുഖക്കുരു, ശരീരത്തിലെ അമിതരോമം, അമിതഭാരം എന്നിവയാണ് പിസിഒഡിയുടെ സാധാരണ ലക്ഷണങ്ങൾ. പിസിഒഡി ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളെ കുറിച്ച് പോഷകാഹാര വിദഗ്ധ ദീപ്ശിഖ ജെയിൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

അനാരോ​ഗ്യകരമായ ജീവിതശെെലി മൂലം ഇന്ന് നിരവധി സ്ത്രീകളിൽ കണ്ട് വരുന്ന ആരോ​ഗ്യപ്രശ്നമാണ് 
പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (പിസിഒഡി). പിസിഒഡി സ്ത്രീയുടെ അണ്ഡാശയത്തെ ബാധിക്കുന്ന ഒരു ഹോർമോൺ ഡിസോർഡർ ആണ്. ഇത് സിസ്റ്റുകളായി മാറുകയും ചെയ്യുന്നു.

ആർത്തവ ക്രമക്കേട്, മുഖക്കുരു, ശരീരത്തിലെ അമിതരോമം, അമിതഭാരം എന്നിവയാണ് പിസിഒഡിയുടെ സാധാരണ ലക്ഷണങ്ങൾ. പിസിഒഡി ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളെ കുറിച്ച് പോഷകാഹാര വിദഗ്ധ ദീപ്ശിഖ ജെയിൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

പിസിഒഡി ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ

ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

പിസിഒഡി ലക്ഷണങ്ങൾ കുറയ്ക്കുന്നതി നാരുകൾ അടങ്ങിയ ഭക്ഷണം ദിവസവും കഴിക്കേണ്ടത് പ്രധാനമാണെന്ന് ദീപ്ശിഖ പറയുന്നു. കാരണം നാര് അടങ്ങിയ ഭക്ഷണങ്ങൾ രക്തസമ്മർദ്ദം സ്ഥിരപ്പെടുത്തുന്നതിനും ഇൻസുലിൻ പ്രതിരോധം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഇത് പിസിഒഡി ലക്ഷണങ്ങളെ മാറ്റാൻ സഹായിക്കും. 

 വ്യായാമം ശീലമാക്കുക

പിസിഒഡി തടയുന്നത് പതിവായി വ്യായാമം ചെയ്യുന്നത് പതിവാക്കുക.  ഇത് പിസിഒഡി സാധ്യത കുറയ്ക്കുക മാത്രമല്ല  ഹൃദയ സംബന്ധമായ രോ​ഗങ്ങൾ തടയുകയും ചെയ്യുന്നു. വ്യായാമം ഹോർമോൺ സന്തുലിതാവസ്ഥയെ നിയന്ത്രിക്കുന്നതിനും പിസിഒഡി ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായ വ്യായാമം ചെയ്യുന്നത് പതിവാക്കണമെന്ന് എച്ച്സിഎൽ ഹെൽത്ത്‌കെയറിലെ ഗൈനക്കോളജിസ്റ്റ് ഡോ. രുചിത സിംഗ് പറയുന്നു. 

ആൻ്റി-ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ

പ്രതിദിന ഭക്ഷണത്തിൽ ആൻ്റി-ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. പയർവർഗ്ഗങ്ങൾ, പരിപ്പ്, വിത്തുകൾ, അവാക്കാഡോ, ഒലിവ് ഓയിൽ, സരസഫലങ്ങൾ എന്നിവ ദൈനംദിന ഭക്ഷണത്തിൻ്റെ ഭാഗമാക്കണം. ഈ ഭക്ഷണങ്ങൾ  പിസിഒഡി ലക്ഷണങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നു.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹൃദയത്തെ തകരാറിലാക്കുന്ന 5 ദൈനംദിന ശീലങ്ങൾ
പുരുഷന്മാര്‍ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്, പ്രോസ്റ്റേറ്റ് ക്യാൻസറാകാം