Asianet News MalayalamAsianet News Malayalam

Low Sex Drive : സെക്സിനോട് 'നോ' പറയുമ്പോൾ ശരീരത്തിൽ സംഭവിക്കുന്നത്...

സ്ഥിരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് മെച്ചപ്പെട്ട രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം, കുറഞ്ഞ രക്തസമ്മർദ്ദം, സമ്മർദ്ദത്തിന്റെ അളവ് കുറയുക, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുക എന്നിവ ഉൾപ്പെടെയുള്ള ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. 

What Happens if You do not Have Sex for a While
Author
Trivandrum, First Published Feb 26, 2022, 4:59 PM IST

സെ്ക്സ് ആരോഗ്യത്തിന് പല ഗുണങ്ങളും നൽകുന്നുണ്ട്. സെക്സ് എന്നാൽ പ്രത്യുത്പാദനത്തിന് സഹായിക്കുന്ന ഒരു ശാരീരിക പ്രക്രിയ മാത്രമല്ല, ആരോഗ്യമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നു കൂടിയാണ്. ആരോഗ്യത്തിന് മാത്രമല്ല, ശരീരത്തിനും കൂടി ഇത് ഗുണകരമാണ്. എന്നാൽ ഇന്ന് മിക്ക ​ദമ്പതികളും ലെെം​ഗികതയോട് താൽപര്യക്കുറവ് പ്രകടിപ്പിക്കുന്നതായാണ് പഠനങ്ങൾ 
പറയുന്നത്.

സെക്സിൽ നിന്ന് നിങ്ങൾ അകന്നു നിൽക്കുമ്പോൾ ശരീരത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് സെക്സോളജിസ്റ്റും റിലേഷൻഷിപ്പ് എക്സ്പെർട്ടുമായ ഡോ. ജെസ് എസ് പറയുന്നു. നിങ്ങൾ ലൈംഗികബന്ധത്തിൽ നിന്ന് ഒരു ഇടവേള എടുത്തതിന് ശേഷം യോനി കൂടുതൽ ഇറുകിയതായി തോന്നുന്നുവെങ്കിൽ അത് ടെൻഷനുമായോ ഉത്തേജനക്കുറവുമായോ ബന്ധപ്പെട്ടിരിക്കാമെന്നും ഡോ. ജെസ് പറഞ്ഞു.

ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനെക്കുറിച്ചല്ല, മറിച്ച് സുഖകരവും സുരക്ഷിതവുമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് മെച്ചപ്പെട്ട രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം, കുറഞ്ഞ രക്തസമ്മർദ്ദം, സമ്മർദ്ദത്തിന്റെ അളവ് കുറയുക, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുക എന്നിവ ഉൾപ്പെടെയുള്ള ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. 

വളരെക്കാലത്തിനു ശേഷം ലൈംഗികബന്ധത്തിലേർപ്പെടുന്ന സ്ത്രീകൾക്ക്, ഉത്കണ്ഠ ഒരു നിർണായക പങ്ക് വഹിക്കും. വേദനാജനകമായ ലൈംഗിക ബന്ധത്തെക്കുറിച്ച് സ്ത്രീകൾ പരാതിപ്പെടുന്നത് സാധാരണമാണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് പങ്കാളി ഫോർപ്ലേയിൽ ഏർപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക. അത് സെക്സ് കൂടുതൽ സുഖകരമാക്കാൻ സഹായിക്കുമെന്നും ഡോ. ജെസ് എസ് കൂട്ടിച്ചേർത്തു.

സെക്സിൽ നിന്ന് മാറി നിൽക്കുന്നത് യോനിയിൽ സ്വാഭാവിക ലൂബ്രിക്കേഷൻ കുറയുന്നതിന് കാരണമാകുന്നു എന്ന് പറയുന്നത് ശരിയാണ്. അതിനാൽ, ദീർഘനാളുകൾക്ക് ശേഷം ലൈംഗിക ബന്ധത്തിലേർപ്പെടുകയാണെങ്കിൽ സ്ത്രീകൾ ലൂബ്രിക്കന്റുകൾ ഉപയോഗിക്കുന്നത് നല്ലതാണെന്നും അവർ പറഞ്ഞു.

സമ്മർദ്ദം ലൈംഗിക ജീവിതത്തെ നേരിട്ട് ബാധിക്കുന്നു. വിട്ടുമാറാത്ത സമ്മർദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലൈംഗിക ജീവിതത്തെ സാരമായി ബാധിച്ചേക്കാം. മാത്രമല്ല ഇത് കുറഞ്ഞ സെക്‌സ് ഡ്രൈവിലേക്കും നയിക്കും. 

Read more  120 ദിവസത്തിന് ശേഷം കുറഞ്ഞ സെക്‌സ് ഡ്രൈവ്, വന്ധ്യതയ്ക്കുള്ള സാധ്യത കൂടുതൽ; പഠനം

സെക്സിനിടെ മരണം സംഭവിക്കുന്നത്...

സെക്സിനിടെ പെട്ടെന്ന് മരണം സംഭവിക്കുന്ന കേസുകൾ 0.6 ശതമാനം മാത്രമാണെന്നാണ് പഠനങ്ങൾ പറയുന്നത്. പല കാരണങ്ങൾ കൊണ്ട് ലെെം​ഗിക ബന്ധത്തിനിടെ മരണം സംഭവിക്കാം. മിക്ക കേസുകളിലും സമ്മർദ്ദം അല്ലെങ്കിൽ ചില മരുന്നുകളുടെ ഉപയോ​ഗം (ഉദാഹരണത്തിന് ഉദ്ധാരണക്കുറവ് ചികിത്സിക്കുന്നതിനുള്ള മരുന്നുകൾ) തുടങ്ങിയവ.

33 വർഷത്തിനിടെ 32,000 പെട്ടെന്നുള്ള മരണങ്ങൾ ജർമ്മനിയിൽ നിന്നുള്ള ഫോറൻസിക് പോസ്റ്റ്‌മോർട്ടം പഠനത്തിൽ 0.2 ശതമാനം കേസുകളും ലൈംഗിക പ്രവർത്തനത്തിനിടയിലാണ് സംഭവിച്ചതെന്ന് കണ്ടെത്തിതായി ഫ്രാങ്ക് ഫർട്ടിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സെന്റർ ഓഫ് ലീഗൽ മെഡിസിനിൽ നടത്തിയ ഒരു ഫോറൻസിക് പോസ്റ്റ്‌മോർട്ടം പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 

ലെെം​ഗികബന്ധത്തിനിടെ പെട്ടെന്നുള്ള മരണം സംഭവിക്കുന്നത് കൂടുതലും പുരുഷന്മാരിലാണ്. ഏറ്റവും സാധാരണമായ കാരണം ഹൃദയാഘാതമാണ്. ഇതിനെ 'മയോകാർഡിയൽ ഇൻഫ്രാക്ഷൻ' (myocardial infarction) എന്നും അറിയപ്പെടുന്നു.അടുത്തിടെ, ലണ്ടൻ സർവകലാശാലയിലെ സെന്റ് ജോർജ്ജിലെ ഗവേഷകർ ഈ പ്രശ്നം മധ്യവയസ്കരായ പുരുഷന്മാരിൽ മാത്രം കണ്ടു വരുന്ന പ്രശ്നമല്ലെന്ന് കണ്ടെത്തിയിരുന്നു. ജാമാ കാർഡിയോളജിയിൽ പഠനം പ്രസിദ്ധീകരിച്ചു.

Read more  ലിം​ഗത്തിൽ കഠിനമായ വേദന, മൂത്രത്തിൽ രക്തം; ഡോക്ടർമാർ പരിശോധിച്ചപ്പോൾ ഞെട്ടി...

Follow Us:
Download App:
  • android
  • ios