വരണ്ട ചർമ്മമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

Published : Aug 20, 2022, 11:30 PM IST
വരണ്ട ചർമ്മമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

Synopsis

നിങ്ങളുടെ ചർമ്മം ഏതാണ് അതിന് അനുയോജ്യമായ ഫേസ് പാക്കുകള്‍ ഉപയോ​ഗിക്കുക. ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന കൃത്രിമ വസ്തുക്കളെല്ലാം പലപ്പോഴും ചർമ്മത്തിന് ദോഷകരമായി മാറാറുണ്ട്. 

ആരോഗ്യസംരക്ഷണത്തിൽ പ്രധാനമാണ് ചർമ്മസംരക്ഷണം. അതിൽ വരണ്ട ചർമ്മം സംരക്ഷിക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയാണെങ്കിൽ ചർമ്മത്തിന്റെ ആരോഗ്യവും മെച്ചപ്പെടും. വരണ്ട ചർമ്മമുള്ളവർ വെള്ളം ധാരാളം കുടിക്കാം. ഇത് ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

നിങ്ങളുടെ ചർമ്മം ഏതാണ് അതിന് അനുയോജ്യമായ ഫേസ് പാക്കുകൾ ഉപയോ​ഗിക്കുക. ചർമ്മത്തെ സംരക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന കൃത്രിമ വസ്തുക്കളെല്ലാം പലപ്പോഴും ചർമ്മത്തിന് ദോഷകരമായി മാറാറുണ്ട്. വരണ്ട ചർമ്മമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുള്ള എമോളിയന്റുകൾ ചർമ്മത്തിന് കോശങ്ങൾക്കിടയിലുള്ള സ്ഥലങ്ങൾ ഒഴിവാക്കി ചർമ്മം കൂടുതൽ സുഗമമാക്കും. നിങ്ങളുടെ ചർമ്മത്തിലെ വരൾച്ച ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വെളിച്ചെണ്ണ തേച്ച് പിടിപ്പിക്കുക. 

രണ്ട്...

പെട്രോളിയം ജെല്ലിക്ക് ചർമ്മത്തിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. പെട്രോളിയം ജെല്ലിയിൽ അടങ്ങിയിട്ടുള്ള മിനറൽ ഓയിൽ ശരീരത്തെ സംരക്ഷിക്കുകയും ശരീരത്തിലെ ഈർപ്പം നിലനിർത്തുകയും ചെയ്യും. ഇത് ചർമ്മം വരളുന്നതും ചൊറിച്ചിലുണ്ടാകുന്നതും തടയാൻ സഹായിക്കും.

Read more പ്രതിരോധശേഷി കൂട്ടാൻ കഴിക്കാം വിറ്റാമിൻ സി അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ

മൂന്ന്...

അന്തരീക്ഷത്തിലുള്ള വസ്തുക്കൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് കൈകളെയാണ്. അത് കൊണ്ട് തന്നെ കൈയുറകൾ ധരിക്കാൻ ശ്രദ്ധിക്കുക. 

നാല്....

കുളിക്കുന്നതിന് മുമ്പ് വെള്ളത്തിന്റെ ചൂട് ആവശ്യത്തിന് മാത്രമേ ഉള്ളൂവെന്ന് ഉറപ്പാക്കിയ ശേഷം കുളിക്കുക. അധികം ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിലെ ഈർപ്പം നഷ്ടപ്പെടാൻ കാരണമാകും. 

അഞ്ച്...

നിങ്ങളുടെ ചർമ്മത്തിന് പ്രശ്‌നം ഉണ്ടാക്കുന്ന സാധനങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക. ചിലപ്പോൾ അത് നിങ്ങളുടെ തുണി കഴുകുന്ന സോപ്പോ സോപ്പ് പൊടിയും ആകാം, അല്ലെങ്കിൽ പുകയാകാം, പൊടിയാകാം. 

ആറ്...

രണ്ട് ടീസ്പൂൺ കടല മാവിൽ ഒരു ടീസ്പൂൺ തൈരു ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 30 മിനുട്ടിന് ശേഷം കഴുകിക്കളയാം. ഈ മിശ്രിതം നല്ലൊരു മോയിസ്ചറൈസറായി പ്രവർത്തിക്കുകയും മുഖക്കുരു മാറ്റാൻ സഹായിക്കുകയും ചെയ്യും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

Read more  താരൻ അകറ്റാൻ നെല്ലിക്ക ഇങ്ങനെ ഉപയോ​ഗിക്കൂ

 

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്