Asianet News MalayalamAsianet News Malayalam

പ്രതിരോധശേഷി കൂട്ടാൻ കഴിക്കാം വിറ്റാമിൻ സി അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ

വിറ്റാമിൻ സിയും ഡയറ്ററി ഫൈബറും ധാരാളം അടങ്ങിയിട്ടുള്ള കിവികൾ പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങളും നൽകുന്നു. വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമായ പഴങ്ങളുടെ ആരോഗ്യകരമായ തിരഞ്ഞെടുപ്പാണ് കിവി. ഒരു ഇടത്തരം കിവിപ്പഴത്തിൽ 64 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. 

Five foods rich in vitamin c can be eaten to boost immunity
Author
Trivandrum, First Published Aug 20, 2022, 10:38 PM IST


വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ പ്രതിരോധശക്തി വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. വിറ്റാമിൻ സിയുടെ അറിയപ്പെടുന്ന രൂപമായ അസ്കോർബിക് ആസിഡിന് മനുഷ്യശരീരത്തിന് നിരവധി സുപ്രധാന ഗുണങ്ങളുണ്ട്. രോഗപ്രതിരോധ സംവിധാനത്തിന് ഇത് വളരെ പ്രധാനമാണ്. കാരണം ഇത് അണുബാധ തടയുന്നതിനും രോഗത്തിനെതിരെ പോരാടുന്നതിനും സഹായിക്കുന്നു. 

പലതരം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുന്ന ആരോഗ്യകരമായ, സമീകൃതാഹാരം സാധാരണയായി ഒരു വ്യക്തിക്ക് ആവശ്യമായ എല്ലാ വിറ്റാമിൻ സിയും നൽകുന്നു. വിറ്റാമിൻ സി ധാരാളം അടങ്ങിയ ഒരു ഫലമാണ് ഓറഞ്ച്. ഇടത്തരം വലുപ്പമുള്ള ഒരു ഓറഞ്ചിൽ 69.7 മി.ഗ്രാം വിറ്റാമിൻ സി ഉണ്ട്. എന്നാൽ ഓറഞ്ചിനേക്കാൾ വിറ്റാമിൻ സി അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

കിവി....

വിറ്റാമിൻ സിയും ഡയറ്ററി ഫൈബറും ധാരാളം അടങ്ങിയിട്ടുള്ള കിവികൾ പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങളും നൽകുന്നു. വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമായ പഴങ്ങളുടെ ആരോഗ്യകരമായ തിരഞ്ഞെടുപ്പാണ് കിവി. ഒരു ഇടത്തരം കിവിപ്പഴത്തിൽ 64 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. 

ആരോഗ്യകരമായ ജീവിതത്തിന് ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങള്‍...

പപ്പായ...

പപ്പായ പപ്പായ ദഹനം മെച്ചപ്പെടുത്തും. ചർമത്തിന് തിളക്കമേകും. എല്ലുകളെ ശക്തിപ്പെടുത്തും. ഒരു കപ്പ് പപ്പായയിൽ 88.3 മി.ഗ്രാം വൈറ്റമിൻ സി ഉണ്ട്.

സ്ട്രോബെറി...

ഒരു കപ്പ് സ്ട്രോബെറിയിൽ 87.4 മി.ഗ്രാം വിറ്റാമിൻ സി ഉണ്ട്. ഇത് മാത്രമല്ല ഫോളേറ്റും മറ്റ് സംയുക്തങ്ങളും സ്ട്രോബെറിയിലുണ്ട്. ഹൃദയത്തിന് ആരോഗ്യമേകുന്നു. സ്ട്രോബെറിയിൽ വിറ്റാമിൻ സിയും മറ്റ് ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസർ, പ്രമേഹം, സ്ട്രോക്ക്, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ ആരോഗ്യ അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. 

പൈനാപ്പിൾ...

പൈനാപ്പിളിൽ ബ്രോമെലെയ്ൻ എന്ന ഡൈജസ്റ്റീവ് എൻസൈം ഉണ്ട്. ഇത് ബ്ലോട്ടിങ്ങ് തടയുകയും ഭക്ഷണം വിഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. ഒരു ബൗൾ പൈനാപ്പിളിൽ 78.3 മി.ഗ്രാം വൈറ്റമിൻ സി ഉണ്ട്.

ബ്രോക്കോളി ...

ബ്രോക്കോളി കാൻസർ തടയാൻ കഴിവുള്ള ബ്രക്കോളിയിൽ വൈറ്റമിൻ സി യും ഫൈബറും ധാരാളമുണ്ട്. ഒരു ബൗൾ ബ്രോക്കോളിയിൽ 132 മി. ഗ്രാം വൈറ്റമിൻ സി ഉണ്ട്. വീക്കം കുറയ്ക്കുക, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തുക, പ്രതിരോധശേഷി വർധിപ്പിക്കുക, ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ വിവിധ മാർഗങ്ങളിലൂടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പോഷക സമ്പുഷ്ടമായ പച്ചക്കറിയാണ് ബ്രോക്കോളി.

ആർത്തവ ദിവസങ്ങളിൽ 'പെയിൻ കില്ലർ' കഴിക്കാറുണ്ടോ?

 

Follow Us:
Download App:
  • android
  • ios