പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കുറയ്ക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങളിതാ...
പുരുഷന്മാരെ ബാധിക്കുന്ന ഒരു രോഗമാണ് പ്രോസ്റ്റേറ്റ് കാൻസർ. പ്രായത്തിനനുസരിച്ച് ഇത് വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു. പാരമ്പര്യവും കൊഴുപ്പ് കൂടുതലുള്ള ഭക്ഷണക്രമവും മറ്റ് അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു. പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കാൻ ചില ഭക്ഷണക്രമങ്ങൾ സഹായിക്കുമെന്നതിന് തെളിവുകളുണ്ട്. സസ്യാധിഷ്ഠിത ഭക്ഷണം, കൊഴുപ്പ് കുറഞ്ഞ ഭക്ഷണക്രമം, മെലിഞ്ഞ പ്രോട്ടീനുകളുടെ ഉപഭോഗം എന്നിവ പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കുറയ്ക്കുന്നതിന് നിർണായകമാണ്. പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കുറയ്ക്കുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ എന്തൊക്കെ എന്നതാണ് താഴേ പറയുന്നത്...
പ്രോസ്റ്റേറ്റ് ആരോഗ്യം മെച്ചപ്പെടുത്താൻ അറിയപ്പെടുന്ന ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ശക്തികേന്ദ്രമാണ് ഫാറ്റി ഫിഷ്. അവ മെലിഞ്ഞ പ്രോട്ടീനുകളുടെ മികച്ച ഉറവിടം കൂടിയാണ്. ഭക്ഷണത്തിൽ ട്യൂണ, സാൽമൺ, മത്തി എന്നിവ ഉൾപ്പെടുത്തുക.
കോളിഫ്‌ളവർ, കാബേജ്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികൾ ഐസോത്തിയോസയനേറ്റ്‌സ് എന്ന സംയുക്തങ്ങളായി വിഘടിച്ച മൂലകങ്ങളാണുള്ളത്. കോശങ്ങളുടെ നാശവും ക്യാൻസറും തടയുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇവയിലുണ്ട്.
പയർവർഗ്ഗങ്ങളിലും സോയാബീനുകളിലും പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതായി കാണിച്ചിരിക്കുന്ന ഫൈറ്റോ ഈസ്ട്രജൻ എന്ന സജീവ സസ്യ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. പയർ, ചെറുപയർ, ബീൻസ് തുടങ്ങിയ പയർവർഗ്ഗങ്ങൾ പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ മികച്ച സ്രോതസ്സാണ്. ഇത് പല വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതിലും തക്കാളി നല്ല സ്വാധീനം ചെലുത്തുന്നു. തക്കാളിയിൽ ലൈക്കോപീൻ എന്ന ശക്തമായ ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് തക്കാളിക്ക് ചുവന്ന നിറം നൽകുന്നതിന് കാരണമാകുന്നു. ലൈക്കോപീനിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ പ്രോസ്റ്റേറ്റ് കാൻസർ ഉൾപ്പെടെയുള്ള പലതരം ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
മത്തങ്ങ വിത്തുകൾ സിങ്കിന്റെ ശക്തികേന്ദ്രമാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ആരോഗ്യവും പുരുഷ പ്രത്യുത്പാദനക്ഷമതയും മെച്ചപ്പെടുത്തുന്നതിന് ഒപ്റ്റിമൽ അളവിൽ സിങ്ക് അളവ് ആവശ്യമാണ്. ഭക്ഷണത്തിൽ മത്തങ്ങ വിത്തുകൾ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.