
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ബ്രെയിന്‍ അഥവാ തലച്ചോറ്. ചില ശീലങ്ങൾ തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും ഗുണം ചെയ്യും. അത്തരത്തില്‍ ഓർമ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക
എപ്പോഴും പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക. ഇത് ഓർമ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
2. വായന
വായന വര്‍ധിപ്പിക്കുകയും ഏകാഗ്രത ലഭിക്കാനും തലച്ചോറ് നന്നായി പ്രവര്‍ത്തിക്കാനും സഹായിക്കും.
3. സിലുകള്‍
തലച്ചോറ് എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാനും ബുദ്ധി വികസിക്കാനും പസിലുകളും മറ്റ് ബ്രെയിന്‍ ഗെയിമുകളും
കളിക്കുന്നത് നല്ലതാണ്.
4. ഉറക്കം
ഉറക്കം ശരിയായില്ലെങ്കില്‍ തലച്ചോറിനെ അത് ബാധിക്കാം. തലച്ചോറിന്‍റെ ആരോഗ്യത്തിന് ഉറക്കം ഏറെ പ്രധാനമാണ്. രാത്രി ഏഴ്- എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങുക.
5. സ്ട്രെസ് കുറയ്ക്കുക
മാനസിക സമ്മര്‍ദ്ദം തലച്ചോറിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുക.
6. ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
സംസ്കരിച്ച ഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ തുടങ്ങിയവ ഒഴിവാക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
7. കഴിക്കേണ്ടത്
തലച്ചോറിന്‍റെ ആരോഗ്യത്തിനായി പോഷകാഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. ഇതിനായി ഒമേഗ 3 ഫാറ്റി ആസിഡുകൾ, ആന്‍റി ഓക്സിഡന്‍റുകള്‍, ഇരുമ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
8. സാമൂഹിക ബന്ധം
സാമൂഹിക ബന്ധം നിലനിര്‍ത്തുക. ഇതും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
Also read: ദിവസവും ഒരു ടീസ്പൂണ്‍ ഇഞ്ചി പൊടി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam