Periods Pain : ആർത്തവ ദിനങ്ങളിലെ അസ്വസ്ഥകള്‍ പരിഹരിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Web Desk   | Asianet News
Published : Jan 30, 2022, 10:30 PM IST
Periods Pain : ആർത്തവ ദിനങ്ങളിലെ അസ്വസ്ഥകള്‍ പരിഹരിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Synopsis

ആര്‍ത്തവത്തിന് തൊട്ട് മുമ്പോ ആ ദിവസങ്ങളിലോ പരമാവധി ജങ്ക് ഫുഡ് കഴിക്കുന്നത് ഒഴിവാക്കുക. ആര്‍ത്തവം അടുക്കുമ്പോള്‍ പലരിലും ഇത്തരം ഭക്ഷണമുള്‍പ്പെടെ പല ഭക്ഷണത്തോടും ആവേശം തോന്നുന്ന അവസ്ഥയുണ്ടാകാറുണ്ട്. എന്നാല്‍. ഇത് ആര്‍ത്തവകാലത്തെ ബുദ്ധിമുട്ടുകള്‍ ഇരട്ടിപ്പിക്കുകയോ ഉള്ളൂ. 

ആർത്തവസമയത്ത് ചെറിയ അസ്വസ്ഥതകൾ മിക്ക സ്ത്രീകളിലും ഉണ്ടാകാറുണ്ട്. അതികഠിനമായ വയറുവേദന, ഛർദ്ദി, തലകറക്കം തുടങ്ങിയവയെല്ലാം അനുഭവിക്കുന്നവർ ഏറെയാണ്. ആർത്തവം വരുന്നതിന്റെ തൊട്ടു പിന്നിലുള്ള ദിവസങ്ങളിലോ ആർത്തവത്തിന്റെ ആദ്യ ദിവസമോ ആയിരിക്കും ഈ വേദനയും മറ്റ് അസ്വസ്ഥകളും അനുഭവിക്കേണ്ടി വരുന്നത്. ആർത്തവദിനങ്ങളിലെ അസ്വസ്ഥകൾ ഒഴിവാക്കാൻ ഇതാ ചില പരിഹാരങ്ങൾ...

ഒന്ന്...

മിക്കവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് ഡാർക്ക് ചോക്ലെറ്റ്. ഇത് ആസ്വദിച്ച്‌ കഴിക്കാം ആർത്തവ ദിവസങ്ങളിൽ. മാനസിക പിരിമുറുക്കത്തെയും പേഷികളുടെ വേദനയേയും ഡാർക്ക് ചോക്ലെറ്റ് കുറയ്ക്കും. ആർത്തവ ദിവസങ്ങളിൽ ധാരാളം പച്ചക്കറികൾ കഴിക്കുന്നതും നല്ലതാണ്.

രണ്ട്...

ഇറുകിയ വസ്ത്രങ്ങൾ ആർത്തവസമയത്ത് അസ്വസ്ഥതകൾ ഉണ്ടാക്കും. അയഞ്ഞ കോട്ടൻ വസ്ത്രങ്ങളായിരിക്കും നല്ലത്. അടിവസ്ത്രങ്ങൾ കോട്ടൻ മാത്രം ഉപയോഗിക്കുക. നനവില്ലാത്ത അടിവസ്ത്രങ്ങൾ ഉപയോഗിക്കണം. നനവും അണുബാധയുണ്ടാക്കാൻ സാധ്യതയുണ്ട്.

മൂന്ന്...

ആരോഗ്യമുള്ള ഒരു ശരീരത്തിന് 6 മുതൽ 7 മണിക്കൂർ വരെ നല്ല ഉറക്കം നൽകേണ്ടത് അത്യാവശ്യമാണ്.  ആർത്തവ കാല നാളുകളിലാണ് ഇത് കൂടുതൽ പ്രാധാന്യമർഹിക്കുന്നത്. പതിവിലും കുറച്ച് മണിക്കൂർ മാത്രം ഉറങ്ങുന്നത് മൂലം ശരീരത്തിലെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിൻ്റെ അളവ് വർദ്ധിപ്പിക്കപ്പെടുകയും ഈ ദിനങ്ങളിൽ നിങ്ങൾക്ക് അസന്തുലിതമായ മാനസികവസ്ഥകളും ഉത്കണ്ഠകളും ഉണ്ടാകുകയും ചെയ്യുന്നു. 

നാല്...

ആർത്തവത്തിന് തൊട്ട് മുമ്പോ ആ ദിവസങ്ങളിലോ പരമാവധി ജങ്ക് ഫുഡ് കഴിക്കുന്നത് ഒഴിവാക്കുക. ആർത്തവം അടുക്കുമ്പോൾ പലരിലും ഇത്തരം ഭക്ഷണമുൾപ്പെടെ പല ഭക്ഷണത്തോടും ആവേശം തോന്നുന്ന അവസ്ഥയുണ്ടാകാറുണ്ട്. എന്നാൽ. ഇത് ആർത്തവകാലത്തെ ബുദ്ധിമുട്ടുകൾ ഇരട്ടിപ്പിക്കുകയോ ഉള്ളൂ. 

അഞ്ച്...

ആർത്തവദിനങ്ങളിൽ ഭാരപ്പെട്ട ജോലികൾ ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ആദ്യദിവസങ്ങളിൽ പ്രത്യേകിച്ചും വിശ്രമം അനിവാര്യമാണ്. 

Read more പല്ലിന്റെയും മോണയുടെയും ആരോ​ഗ്യത്തിനായി കഴിക്കാം ഈ പഴങ്ങൾ

PREV
click me!

Recommended Stories

അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ
ആസ്റ്റർ മിറക്കിൾ "താരാട്ട് സീസൺ 04" സംഘടിപ്പിച്ചു; ഡോക്ടറെ കാണാനെത്തി രക്ഷിതാക്കളും മക്കളും