മഴക്കാലത്തെ ശ്വാസകോശ സംബന്ധമായ അണുബാധകൾ ; അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാം

Published : Jul 20, 2023, 02:27 PM ISTUpdated : Jul 20, 2023, 02:36 PM IST
മഴക്കാലത്തെ ശ്വാസകോശ സംബന്ധമായ അണുബാധകൾ ; അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാം

Synopsis

മഴക്കാലത്ത് പലതരത്തിലുള്ള അസുഖങ്ങൾ പിടിപെടാം. കുടിക്കുന്ന വെളളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും അല്പം ശ്രദ്ധ  നൽകിയാൽ മഴക്കാല രോഗങ്ങളെ ഒരു പരിധി വരെ തടയാനാകും. 

മഴക്കാലത്ത് ഏറ്റവും കൂടുതൽ പേടിക്കേണ്ടത് അസുഖങ്ങളെയാണ്. മഴക്കാലത്ത് പലതരത്തിലുള്ള അസുഖങ്ങൾ പിടിപെടാം. കുടിക്കുന്ന വെളളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും അല്പം ശ്രദ്ധ നൽകിയാൽ മഴക്കാല രോഗങ്ങളെ ഒരു പരിധി വരെ തടയാനാകും. കാലാവസ്ഥയിലെ പെട്ടെന്നുള്ള വ്യതിയാനം വൈറസുകൾ വളരാനുള്ള സമയമാണ്. അതിനാലാണ് ഈ സീസണിൽ ആളുകൾ അണുബാധയ്ക്ക് ഇരയാകുന്നത്.

മഴക്കാലത്ത് ശ്വാസകോശ സംബന്ധമായ അണുബാധകൾ ക്ഷീണം, തൊണ്ടവേദന, മൂക്കൊലിപ്പ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. നിർജ്ജലീകരണം, തെറ്റായ ഭക്ഷണശീലങ്ങൾ എന്നിവ വിവിധ രോ​ഗങ്ങൾക്ക് കാരണമാകും. ഇത് അണുബാധ മഴക്കാലത്ത് ജലദോഷവും ചുമയും അകറ്റി നിർത്താൻ ആരോഗ്യം നിലനിർത്തേണ്ടത് പ്രധാനമാണ്.

ജലദോഷവും പനി വൈറസും മഴക്കാലത്ത് തുള്ളികളിലൂടെ പടരുന്നു. രോഗബാധിതനായ വ്യക്തി വൈറസ് അടങ്ങിയ തുള്ളികൾ വായുവിലേക്ക് വിടുന്നു. വൈറസ് അടങ്ങിയ കൈകൾ കൊണ്ട് മുഖത്തോ കണ്ണിലോ മൂക്കിലോ സ്പർശിക്കുമ്പോൾ തന്നെ അണുബാധകൾ ഉള്ളിലേക്കെത്തുന്നതായി യുഎസ് ലൈബ്രറി ഓഫ് മെഡിസിൻ പറയുന്നു.

മഴക്കാലത്തെ രോ​ഗങ്ങൾ അകറ്റാൻ ശ്രദ്ധിക്കേണ്ടത്...

ഒന്ന്...

പ്രകൃതിദത്ത സസ്യങ്ങൾ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് നൂറ്റാണ്ടുകളായി തെളിയിക്കപ്പെട്ടിട്ടുണ്ട്. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്ന ഔഷധ ഗുണങ്ങൾ അവയിൽ അടങ്ങിയിട്ടുണ്ട്. ഇഞ്ചി, ഗ്രാമ്പൂ, പുതിന എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ചായ കുടിക്കുന്നത് അണുബാധയിൽ നിന്ന് രക്ഷപ്പെടാൻ കൂടുതൽ ഗുണം ചെയ്യും. 

രണ്ട്...

ഇന്റർനാഷണൽ ജേണൽ ഓഫ് ഹെൽത്ത് സയൻസസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഇഞ്ചിയിൽ ജലദോഷം, ചുമ തുടങ്ങിയ അണുബാധകളിൽ നിന്ന് മുക്തി നേടാൻ സഹായിക്കുന്ന ചികിത്സാ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. പുതിനയിലും ഗ്രാമ്പൂവിലും അണുബാധകളെ ചെറുക്കാനും സഹായിക്കുന്ന ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

മൂന്ന്...

പതിവായി വിറ്റാമിൻ സി സപ്ലിമെന്റുകൾ കഴിക്കുന്നത് അണുബാധകളെ അകറ്റി നിർത്താൻ മാത്രമല്ല  ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കും. വിറ്റാമിൻ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക.

നാല്...

യൂക്കാലിപ്റ്റസ് ഓയിലിൽ യൂക്കാലിപ്റ്റോൾ അടങ്ങിയിട്ടുണ്ട്. ഇത് കഫ് ഒഴിവാക്കാൻ സഹായിക്കുന്നു. മൂക്കിലും നെഞ്ചിലും ഉള്ള ബാക്ടീരിയകളെ നീക്കം ചെയ്യുന്നതിനും ഇത് ഗുണം ചെയ്യുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

അഞ്ച്...

ഒരു ഗ്ലാസ് വെള്ളത്തിൽ അൽപം ഉപ്പ് കലർത്തി ശേഷം വായിൽ കഴുകുക. ഈ മിശ്രിതം തൊണ്ടയിൽ നിന്ന് ബാക്ടീരിയയും കഫവും നീക്കം ചെയ്യാൻ സഹായിക്കുന്നു. തൊണ്ടവേദന, ചുമ എന്നിവയിൽ നിന്നും ആശ്വാസം നൽകും.

പാദങ്ങൾ വിണ്ടു കീറുന്നത് എളുപ്പത്തിൽ അകറ്റാം ; ഇതാ ചില ടിപ്സുകൾ
 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ