മഴയുള്ളപ്പോള്‍ ഇലക്കറികള്‍ കഴിക്കാൻ പാടില്ലേ? ചീരയും മുരിങ്ങയുമൊക്കെ ഒഴിവാക്കണോ?

Published : Jul 20, 2023, 01:59 PM IST
മഴയുള്ളപ്പോള്‍ ഇലക്കറികള്‍ കഴിക്കാൻ പാടില്ലേ? ചീരയും മുരിങ്ങയുമൊക്കെ ഒഴിവാക്കണോ?

Synopsis

ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമാണ് ഇലക്കറികള്‍. അതിനാല്‍ ഇവ പൂര്‍ണമായും ഒഴിവാക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ചീരയും മുരിങ്ങയും പോലെ നമ്മുടെ നാട്ടില്‍ ഏറ്റവുമധികം ഉപയോഗിക്കാറുള്ള ഇലക്കറികള്‍ വരെ ഇത്തരത്തില്‍ മഴക്കാലത്ത് ഒഴിവാക്കുന്നവരുണ്ട്.

മഴക്കാലമാകുമ്പോള്‍ ഒരുപാട് ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമെല്ലാം വരുന്ന സമയമാണ്. അതിനാല്‍ തന്നെ ആരോഗ്യകാര്യങ്ങളില്‍ അല്‍പമൊരു കരുതലെടുക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ മഴക്കാല ആരോഗ്യപരിചരണവുമായി ബന്ധപ്പെട്ട് നമ്മള്‍ പറഞ്ഞുകേട്ടിട്ടുള്ള ചില വാദങ്ങള്‍ തെറ്റ് തന്നെയാണെന്ന് പറയാം.

ഇത്തരത്തില്‍ തെറ്റായിട്ടുള്ളൊരു വാദമാണ് മഴക്കാലത്ത് ഇലക്കറികള്‍ കഴിക്കരുത് എന്നത്. മഴക്കാലത്ത് ഇലക്കറികള്‍ വയറിന് പ്രശ്നമുണ്ടാക്കും, അല്ലെങ്കില്‍ വിഷബാധയുണ്ടാക്കും എന്നെല്ലാം പറഞ്ഞുകേള്‍ക്കാറുണ്ട്. ഇക്കാരണം കൊണ്ട് തന്നെ ധാരാളം പേര്‍ മഴക്കാലത്ത് ഇലക്കറികളൊഴിവാക്കാറുണ്ട്. 

ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമാണ് ഇലക്കറികള്‍. അതിനാല്‍ ഇവ പൂര്‍ണമായും ഒഴിവാക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ചീരയും മുരിങ്ങയും പോലെ നമ്മുടെ നാട്ടില്‍ ഏറ്റവുമധികം ഉപയോഗിക്കാറുള്ള ഇലക്കറികള്‍ വരെ ഇത്തരത്തില്‍ മഴക്കാലത്ത് ഒഴിവാക്കുന്നവരുണ്ട്. 

എന്നാല്‍ മഴക്കാലത്ത് ഇലക്കറികള്‍ ഒഴിവാക്കേണ്ട കാര്യമൊന്നുമില്ല. അതേസമയം രോഗബാധകള്‍ക്ക് സാധ്യതയുള്ള കാലാവസ്ഥ ആയതിനാല്‍ സുരക്ഷിതമായിരിക്കാൻ വേണ്ടി ഇലക്കറികള്‍ കഴിക്കും മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. 

ഒന്നാമതായി കേട് പറ്റിയ ഇലകള്‍ കറികള്‍ക്കായി ഉപയോഗിക്കാതിരിക്കുക. ഫ്രഷ് ഇലകള്‍ മാത്രം തെരഞ്ഞെടുക്കണം. ഇലകള്‍ പാകം ചെയ്യും മുമ്പ് നന്നായി കഴുകി ഊറ്റണം. ഇതിന് ശേഷം ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതിലേക്ക് ഇലകള്‍ ഇടുക. രണ്ടോ മൂന്നോ മിനുറ്റ് നേരം ഇലകള്‍ ആ വെള്ളത്തില്‍ കിടന്ന് തിളയ്ക്കണം. ശേഷം ഇവ ഊറ്റിയെടുത്ത് നേരെ തണുത്ത വെള്ളത്തിലേക്ക് മാറ്റണം. 

ഇലകളിലോ പച്ചക്കറികളിലോ എല്ലാം എന്തെങ്കിലും വിധത്തിലുള്ള വിഷാംശങ്ങളുണ്ടെങ്കില്‍ പോകുന്നതിനും പോഷകാംശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും ഇലകളും പച്ചക്കറികളും ഫ്രഷ് ആയിരിക്കാനുമെല്ലാമാണ് ഇങ്ങനെ ചെയ്യുന്നത്. 

ഇതിന് ശേഷം ഈ ഇലകളുപയോഗിച്ച് കറിയോ തോരനോ എന്താണെങ്കിലും തയ്യാറാക്കാവുന്നതാണ്. 

Also Read:- മറവിയുണ്ടോ? ഓര്‍മ്മശക്തി കൂട്ടാൻ ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വെറും വയറ്റിൽ കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചോളൂ, കാരണം
സെർവിക്കൽ ക്യാൻസർ ; ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ