മഴക്കാല രോഗങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ചെയ്യേണ്ടത്...

Published : Jul 03, 2023, 03:04 PM ISTUpdated : Jul 03, 2023, 03:06 PM IST
മഴക്കാല രോഗങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ചെയ്യേണ്ടത്...

Synopsis

സീസണൽ അലർജികളിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ വിവിധ മാർഗങ്ങളുണ്ട്. കുട്ടിയുടെ ദിനചര്യയിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചില പ്രതിരോധ മാർ​ഗങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് ഫെയ്ത്ത് ക്ലിനിക്കിലെ പീഡിയാട്രീഷ്യനും അഡോളസന്റ് സ്പെഷ്യലിസ്റ്റുമായ ഡോ. പോള ഗോയൽ പറയുന്നു.

മഴക്കാലം എത്തുന്നതോടെ നിരവധി പകർച്ചവ്യാധികളാണ് കുട്ടികളെ പിടിപെടുന്നത്. ഓടകൾ നിറഞ്ഞ് കവിയുന്നതും മാലിന്യങ്ങൾ റോഡിലേക്ക് ഒഴുകുന്നതും നിരവധി രോ​ഗങ്ങൾ പകരാൻ കാരണമാകും. പനി, ചുമ, കഫക്കെട്ട്, കോളറ, എലിപ്പനി, മഞ്ഞപ്പിത്തം എന്നിങ്ങനെ മഴക്കാലത്ത് വരാൻ സാധ്യതയുള്ള രോ​ഗങ്ങൾ നിരവധിയാണ്. അതിനാൽ കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നത് രോ​ഗങ്ങളിൽ നിന്ന് രക്ഷനേടാൻ സാധിക്കും.

സീസണൽ അലർജികളിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ വിവിധ മാർഗങ്ങളുണ്ട്.  കുട്ടിയുടെ ദിനചര്യയിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചില പ്രതിരോധ മാർ​ഗങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് ഫെയ്ത്ത് ക്ലിനിക്കിലെ പീഡിയാട്രീഷ്യനും അഡോളസന്റ് സ്പെഷ്യലിസ്റ്റുമായ ഡോ. പോള ഗോയൽ പറയുന്നു.

ഒന്ന്...

കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണം നൽകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ജങ്ക് ഫുഡിന്റെ അമിതമായ ഉപഭോഗത്തിൽ നിന്ന് അവരെ അകറ്റി നിർത്തുകയും ചെയ്യുക. അവരുടെ ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക.

രണ്ട്...

കുട്ടിയെ ഉദാസീനമായ ജീവിതശൈലി നയിക്കുന്നതിൽ നിന്ന് തടയുകയും പതിവായി വ്യായാമം ചെയ്യാൻ കുട്ടികളെ പ്രേരിപ്പിക്കുകയോ ചെയ്യുക. സ്‌കിപ്പിംഗ്, നടത്തം, എയ്‌റോബിക് വ്യായാമങ്ങൾ ശീലിപ്പിക്കുക.

മൂന്ന്...

ശരിയായ ഭക്ഷണം, വ്യായാമം, ഉറങ്ങൽ ശീലങ്ങൾ എന്നിവ ആരോഗ്യകരമായ ജീവിതശൈലിയിൽ ഉൾപ്പെടുന്നു. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ടിവി കാണുന്നതിൽ നിന്ന് അവരെ മാറ്റി നിർത്തുക. ഇത് അവരെ നന്നായി ഉറങ്ങാനും ഫ്രഷ് ആയി ഉണരാനും സഹായിക്കും.

നാല്...

അണുബാധ പടരാതിരിക്കാൻ കൈകളുടെ ശുചിത്വം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. മഴക്കാലത്തെ അസുഖങ്ങൾ തടയാൻ കുട്ടികൾ പതിവായി കൈ കഴുകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. 

അഞ്ച്...

ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ്. അതിനാൽ നിങ്ങളുടെ കുട്ടി പ്രായത്തിനനുസരിച്ച് ആവശ്യമായ എല്ലാ വാക്സിനുകളും എടുത്തുെവെന്ന് ഉറപ്പാക്കുക. ഭക്ഷണവും വെള്ളവും മൂലമുണ്ടാകുന്ന ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) എന്നിവ തടയുന്നു.

കുട്ടികളിൽ പ്രതിരോധശേഷി നിലനിർത്തുന്നതിൽ ഭക്ഷണത്തിന് വലിയ പങ്കുണ്ട്. സമീകൃതാഹാരത്തിൽ 20-25 ശതമാനം കൊഴുപ്പും 10-12 ശതമാനം പ്രോട്ടീനും 60-70 ശതമാനം കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കണം. തൈരിലെ പ്രോബയോട്ടിക്സ് ബാക്ടീരിയ, വൈറൽ, ഫംഗസ് രോഗങ്ങൾ തടയുന്നു. 

കാരറ്റ്, ബീറ്റ്റൂട്ട്, തക്കാളി, ചീര, മത്തങ്ങ, ബ്രോക്കോളി തുടങ്ങിയപച്ചക്കറികൾ ഉപയോഗിച്ച് വീട്ടിൽ ഉണ്ടാക്കുന്ന സൂപ്പുകൾ ആരോഗ്യകരവും കുട്ടിയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗവുമാണ്. ചുമ, ജലദോഷം, പനി എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കാനും ഇത് സഹായിക്കുന്നു. 

Read more അതിരാവിലെ വെറും വയറ്റിൽ ചിയ വിത്ത് വെള്ളം കുടിച്ചാൽ...

 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?