പ്രമേഹം മൂലമുള്ള മുടികൊഴിച്ചിൽ ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Published : Oct 04, 2023, 09:11 AM ISTUpdated : Oct 04, 2023, 09:42 AM IST
പ്രമേഹം മൂലമുള്ള മുടികൊഴിച്ചിൽ ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Synopsis

പല തരത്തിലുള്ള മുടികൊഴിച്ചിലുണ്ട്. എന്നാൽ പ്രമേഹവുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ തരം അലോപ്പീസിയ ഏരിയറ്റ എന്നാണ് അറിയപ്പെടുന്നത്. തലയോട്ടി ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുടി കൊഴിയാൻ കാരണമാകുന്ന ഒരു സ്വയം രോഗപ്രതിരോധ രോഗമാണ് അലോപ്പീസിയ ഏരിയറ്റ. മുടികൊഴിച്ചിൽ സാധാരണയായി ചെറിയ പാച്ചുകളായി ആരംഭിക്കുകയും മുടികൊഴിച്ചിൽ കൂടുകയും ചെയ്യുന്നു.  

ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ഉൽപ്പാദിപ്പിക്കാനോ ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിൻ ശരിയായി ഉപയോഗിക്കാനോ കഴിയാതെ വരുമ്പോൾ ഉണ്ടാകുന്ന ഒരു രോ​ഗാസ്ഥയാണ് പ്രമേഹം. പ്രമേഹമുള്ളവരിൽ പലരിലും കണ്ട് വരുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. 

പല തരത്തിലുള്ള മുടികൊഴിച്ചിലുണ്ട്. എന്നാൽ പ്രമേഹവുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ തരം അലോപ്പീസിയ ഏരിയറ്റ എന്നാണ് അറിയപ്പെടുന്നത്. തലയോട്ടി ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുടി കൊഴിയാൻ കാരണമാകുന്ന ഒരു സ്വയം രോഗപ്രതിരോധ രോഗമാണ് അലോപ്പീസിയ ഏരിയറ്റ. മുടികൊഴിച്ചിൽ സാധാരണയായി ചെറിയ പാച്ചുകളായി ആരംഭിക്കുകയും മുടികൊഴിച്ചിൽ കൂടുകയും ചെയ്യുന്നു.

രക്തത്തിലെ ഉയർന്ന ഗ്ലൂക്കോസിന്റെ അളവ് രോമകൂപങ്ങളെ തകരാറിലാക്കുകയും മുടികൊഴിച്ചിലിന് കാരണമാകുമെന്നും വിദ​ഗ്ധർ പറയുന്നു. ഉയർന്ന ഗ്ലൂക്കോസ് അളവ് മുടി വളർച്ചയെ തടയുന്നു. പ്രമേഹമുള്ള ആളുകൾ പലപ്പോഴും സമ്മർദ്ദം അനുഭവിക്കുന്നു. ഇത് ശരീരത്തിൽ കോർട്ടിസോളിന്റെ ഉയർന്ന അളവിലേക്ക് നയിച്ചേക്കാം. മുടികൊഴിച്ചിലിന് കാരണമാകുന്ന ഹോർമോണാണ് കോർട്ടിസോൾ.

പോഷകാഹാരക്കുറവും പ്രമേഹമുള്ളവരിൽ മുടികൊഴിച്ചിലിന് കാരണമാകുന്ന ഒരു ഘടകമാണ്. പ്രമേഹരോഗികൾക്ക് വിറ്റാമിൻ ഡി, ബയോട്ടിൻ, ഇരുമ്പ് തുടങ്ങിയ പോഷകങ്ങളുടെ കുറവുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് ഈ പോഷകങ്ങൾ അത്യന്താപേക്ഷിതമാണ്. കൂടാതെ കുറവ് മുടി കൊഴിച്ചിലിന് കാരണമാകും. 

പ്രമേഹം മൂലമുള്ള മുടികൊഴിച്ചിൽ കുറയ്ക്കാൻ ഇതാ ചില മാർ​ഗങ്ങൾ...

ഒന്ന്...

ആദ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുക. അനിയന്ത്രിതമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നാഡീ തകരാറുകൾ, വൃക്ക തകരാറുകൾ, മുടി കൊഴിച്ചിൽ തുടങ്ങിയ വിവിധ സങ്കീർണതകളിലേക്ക് നയിച്ചേക്കാം.

രണ്ട്...

ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പിന്തുടരുക. പലതരം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുന്ന സമീകൃതാഹാരം കഴിക്കുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും.

മൂന്ന്...

ആവശ്യത്തിന് വെള്ളവും മറ്റ് ദ്രാവകങ്ങളും കുടിക്കുന്നത് തലയോട്ടിയിൽ ജലാംശം നിലനിർത്തും. ഇത് മുടി കൊഴിച്ചിൽ കുറയ്ക്കും.

നാല്...

പതിവായി വ്യായാമം ചെയ്യുക എന്നതാണ് മറ്റൊരു മാർ​ഗം. ശാരീരിക പ്രവർത്തനങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. ഇത് മുടി കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും.

അഞ്ച്...

സമ്മർദ്ദം ഹോർമോൺ നിലയെ ബാധിക്കും. ഇത് മുടി കൊഴിച്ചിലിന് കാരണമാകും. ധ്യാനം, യോഗ അല്ലെങ്കിൽ ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ പോലുള്ളവ പരിശീലിക്കുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

ആറ്...

ആരോഗ്യമുള്ള തലയോട്ടി ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് കാരണമാകും. തലയിൽ മസാജ് ചെയ്യുന്നത് മുടി വളർച്ചയെ സഹായിക്കുന്നു.

വിറ്റാമിൻ ഡിയുടെ കുറവ് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുമോ? പഠനം

 

PREV
Read more Articles on
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ