വിറ്റാമിൻ ഡിയുടെ കുറവ് ഹൃദയാരോ​ഗ്യത്തെ ബാധിക്കുമോ? ഇതിനെ കുറിച്ച് സ്വിസ് ന്യൂട്രീഷൻ ആൻഡ് ഹെൽത്ത് ഫൗണ്ടേഷൻ നടത്തിയ പഠനം പറയുന്നത് എന്താണെന്നോ?. വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നതും ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും തമ്മിലുള്ള ശക്തമായ ബന്ധത്തെ കുറിച്ചാണ് പഠനത്തിൽ പറയുന്നത്. 

ശരീരത്തിൻ്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ ഡി. വിറ്റാമിൻ ഡിയുടെ കുറവ് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പൊതുവെ ആളുകളിൽ വിറ്റാമിൻ ഡിയുടെ കുറവ് അനുഭവപ്പെടുന്നതിനു രണ്ട് കാരണങ്ങളാണുള്ളത്.

ഭക്ഷണത്തിലൂടെയും സൂര്യപ്രകാശത്തിലൂടെയും വേണ്ടത്ര വിറ്റാമിൻ ഡി ലഭിക്കുന്നില്ല എന്നതാണ് കാരണം. ശരീരം ശരിയായി ഉപയോഗിക്കുകയോ ആഗിരണം ചെയ്യുകയോ ചെയ്തില്ലെങ്കിൽ വിറ്റാമിൻ ഡിയുടെ കുറവ് സംഭവിക്കാം.

വിറ്റാമിൻ ഡിയുടെ കുറവ് ഹൃദയാരോ​ഗ്യത്തെ ബാധിക്കുമോ? ഇതിനെ കുറിച്ച് സ്വിസ് ന്യൂട്രീഷൻ ആൻഡ് ഹെൽത്ത് ഫൗണ്ടേഷൻ നടത്തിയ പഠനം പറയുന്നത് എന്താണെന്നോ?. വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നതും ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും തമ്മിലുള്ള ശക്തമായ ബന്ധത്തെ കുറിച്ചാണ് പഠനത്തിൽ പറയുന്നത്.

' വിറ്റാമിൻ ഡിയുടെ അളവ് സാധാരണ നിലനിർത്തുന്നത് ഗ്ലൂക്കോസ് ടോളറൻസ്, അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കൽ, ശക്തമായ എല്ലുകൾ എന്നിവയിൽ മികച്ച ആരോഗ്യം പ്രദാനം ചെയ്യുന്നുവെന്ന് കാർഡിയോളജിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഹൃദയം ഒരു പേശി അവയവമാണ്. ആ പരിധി വരെ, നല്ല വിറ്റാമിൻ ഡി അളവ് നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നതിൽ സംശയമില്ല. എന്നിരുന്നാലും, വിറ്റാമിൻ ഡിയുടെ അളവ് വർദ്ധിപ്പിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുമെന്ന നിഗമനത്തിലെത്താൻ ഇനിയുടെ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്...' - ദില്ലിയിലെ എസ്കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ചിലെ കാർഡിയോളജിസ്റ്റും ഇലക്ട്രോഫിസിയോളജിസ്റ്റുമായ ഡോ. അപർണ ജസ്വാൾ പറയുന്നു. 

ഏറ്റവും കുറഞ്ഞ സെറം വിറ്റാമിൻ ഡി ഉള്ള ആളുകൾക്ക് സ്ട്രോക്ക്, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ഒന്നിലധികം പഠനങ്ങൾ പറയുന്നു. എന്നാൽ വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കഴിക്കുന്നത് ഹൃദയ സംബന്ധമായ അപകടസാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് ഹാർവാർഡ് ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ചൂണ്ടിക്കാട്ടുന്നു.

Read more ഈന്തപ്പഴം കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ് #Asianetnews