
നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന അനാരോഗ്യകരമായ ജീവിതശൈലിയാണ് നാം പലരും നയിക്കുന്നത്. ഇത് നമ്മുടെ ശാരീരിക ആരോഗ്യത്തെ ബാധിക്കുക മാത്രമല്ല, നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. ഇത് ഉത്കണ്ഠ, സമ്മർദ്ദം എന്നിവ വർദ്ധിപ്പിക്കുകയും മോശം ഉറക്കത്തിന് കാരണമാവുകും ചെയ്യും. ഉറക്കക്കുറവ് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ കാര്യമായി ബാധിക്കും.
പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. ജോലിയില്‍ നിന്നുള്ള സമ്മര്‍ദ്ദം, സാമ്പത്തിക പ്രശ്നങ്ങള്‍, കുടുംബ പ്രശ്നങ്ങള്‍, അങ്ങനെ എന്തും നമ്മളെ മാനസിക പിരിമുറുക്കത്തിലേത്തിക്കാം. ചില ലളിതമായ ജീവിതശൈലി മാറ്റങ്ങൾ പിന്തുടരുന്നതിലൂടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
നന്നായി ഉറങ്ങാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്ന ജീവിതശൈലി മാറ്റങ്ങൾ ഇതാ...
ഒന്ന്...
സന്തോഷം പകരുന്ന കാര്യങ്ങൾ ചെയ്യുക. പാട്ട് കേൾക്കുക, സിനിമ കാണുക, വായിക്കുക, ചിത്രങ്ങൾ വരയ്ക്കുക തുടങ്ങിയവയൊക്കെ പലർക്കും സന്തോഷം പകരുന്ന കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ സ്‌ട്രെസ് കൂടുതൽ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതും സമ്മർദ്ദം വലിയ തോതിൽ കുറയ്ക്കുവാൻ സഹായിക്കുന്നതാണ്.
രണ്ട്...
വളർത്തുമൃഗങ്ങളുമായി ഇടപഴകുന്നത് സമ്മർദ്ദ ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. നായ്ക്കളെയോ പൂച്ചകളെയോ പോലുള്ള വളർത്തുമൃഗങ്ങളുമായി കളിക്കുന്നത് മാനസിനില മെച്ചപ്പെടുത്തുവാനും ഏകാന്തതയുടെ ചിന്തകൾ അകറ്റുവാനും സഹായിക്കുന്നു.
മൂന്ന്...
ഓരോ ദിവസവും ചെയ്യേണ്ടുന്ന കാര്യങ്ങൾ ക്യത്യമായ പ്ലാനിങ്ങോടെ ചെയ്യുക. പ്രത്യേക ഷെഡ്യൂൾ തയാറാക്കുന്നതും നല്ലതാണ്.
നാല്...
സമർദ്ദത്തിന് കാരണമായ സാഹചര്യങ്ങളിൽ നിന്നോ അല്ലെങ്കിൽ ആളുകളിൽ നിന്നോ അകലം പാലിക്കാൻ ശ്രദ്ധിക്കുക. അതുപോലെ തന്നെ ആളുകളോട് ഇടപെടുമ്പോൾ സൗമ്യമായി സാഹചര്യങ്ങൾക്ക് അനുസരിച്ച് പെരുമാറാൻ ശ്രമിക്കുന്നതും സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കും.
അഞ്ച്...
സ്ഥിരമായി വ്യായാമം ചെയ്യുന്നത് സമ്മർദ്ദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും നല്ല ഉറക്കം പ്രോത്സാഹിപ്പിക്കാനും സഹായിക്കും. ദിവസവും കുറഞ്ഞത് 30 മിനിറ്റ് മിതമായ തീവ്രതയുള്ള വ്യായാമം ചെയ്യുന്നത് ശീലമാക്കുക.
ആറ്...
ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. ധാരാളം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ എന്നിവ കഴിക്കാൻ ശ്രമിക്കുക, കഫീൻ, മദ്യം, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് പരിമിതപ്പെടുത്തുക.
അന്താരാഷ്ട്ര നൃത്ത ദിനം ; ഡാൻസ് ചെയ്താൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam