കണ്ണുകളുടെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ കണ്ണുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

പോഷകങ്ങളുടെ അപര്യാപ്‌തതമൂലം കണ്ണുകളുടെ ആരോഗ്യം മോശമാകാനും കാഴ്‌ചശക്തിയെ വരെ അത് ബാധിക്കാനും സാധ്യതയുണ്ട്. അതിനാല്‍ കണ്ണുകളുടെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ കണ്ണുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. ചീര 

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ചീര കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

2. മധുരക്കിഴങ്ങ് 

വിറ്റാമിന്‍ എയും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

3. ബ്രൊക്കോളി 

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

4. ക്യാരറ്റ് 

ബീറ്റാ കരോട്ടീന്‍, വിറ്റാമിന്‍ എ തുടങ്ങിയവ അടങ്ങിയ ക്യാരറ്റ്‌ പതിവായി കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

5. റെഡ് ബെല്‍ പെപ്പര്‍

വിറ്റാമിന്‍ എ, ഇ, സി, ആന്റി ഓക്സിഡന്‍റ് എന്നിവയാല്‍ സമ്പുഷ്ടമായ ബെല്‍ പെപ്പര്‍ അഥവാ കാപ്സിക്കവും കണ്ണുകള്‍ക്ക് നല്ലതാണ്. പ്രത്യേകിച്ച്, ചുവപ്പ് നിറത്തിലുള്ള ബെല്‍ പെപ്പറില്‍ വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും കൂടുതലാണ്. 

6. തക്കാളി 

തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപ്പിനും കണ്ണുകള്‍ക്ക് നല്ലതാണ്. കൂടാതെ വിറ്റാമിന്‍ എ, സി തുടങ്ങിയവയും തക്കാളിയില്‍ അടങ്ങിയിരിക്കുന്നു. 

7. ബീറ്റ്റൂട്ട്

ബീറ്റ്റൂട്ടിലെ വിറ്റാമിന്‍ ബിയും സിയും കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: നാല്‍പത് കഴിഞ്ഞ സ്ത്രീകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങൾ

youtubevideo