Latest Videos

മുഖത്തെ ചുളിവുകൾ അകറ്റാം; ഈ തക്കാളി ഫേസ് പാക്കുകൾ‌ ഒന്ന് പരീക്ഷിച്ച് നോക്കൂ

By Web TeamFirst Published Sep 15, 2020, 3:02 PM IST
Highlights

മുഖത്തുണ്ടാകുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക്  നല്ലൊരു പരിഹാരം ആണ് തക്കാളി. ചർമ്മ പ്രശ്നങ്ങൾ ഒരു പരിധി വരെ കുറഞ്ഞ് കിട്ടാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് തരം തക്കാളി ഫേസ് പാക്കുകൾ പരിചയപ്പെടാം

മുഖ ചര്‍മ്മം വരണ്ടിരിക്കുക ,മുഖത്തെ പാടുകള്‍, കണ്ണിനടിയിലെ കറുപ്പ് നിറം , മുഖ ചര്‍മത്തിന്റെ ഇരുണ്ട നിറം ,മുഖത്തെ കുരുക്കള്‍ എന്നിങ്ങനെ പോകുന്നു മുഖത്തെ സൗന്ദര്യ പ്രശ്നങ്ങള്‍. മുഖത്തുണ്ടാകുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക്  നല്ലൊരു പരിഹാരം ആണ് തക്കാളി. ചർമ്മ പ്രശ്നങ്ങൾ ഒരു പരിധി വരെ കുറഞ്ഞ് കിട്ടാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് തരം തക്കാളി ഫേസ് പാക്കുകൾ പരിചയപ്പെടാം....

ഒന്ന്...

തക്കാളി നീരും അര സ്പൂൺ തേനും ഒരു നുള്ള് കസ്തൂരി മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ പാക്ക് മുഖത്തിട്ട് 20 മിനിറ്റ് വെയിറ്റ് ചെയ്യുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക.

 

 

രണ്ട്...

തക്കാളി നീരിൽ അൽപം റോസ് വാട്ടർ ചേർത്ത് മിക്സ് ചെയ്യുക. ശേഷം മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനിറ്റ് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് പുരട്ടാവുന്നതാണ്.

 

 

മൂന്ന്...

തക്കാളി മിക്സിയിൽ അൽപം പാൽ ചേർത്ത് അരയ്ക്കുക. ഇതിലേക്ക് അൽപം ഓട്സ് കൂടി പൊടിച്ചു ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ പാക്ക് മുഖത്തിട്ട് അര മണിക്കൂർ ശേഷം തണുത്ത വെള്ളത്തിൽ കഴുകികളയുക. കഴുകുമ്പോൾ മുഖത്ത് വൃത്താകൃതിയിൽ മസാജ് ചെയ്ത് കഴുകണം. 

 

 

നാല്...

 ഒരു സ്പൂൺ തക്കാളി നീരിൽ ഒരു സ്പൂൺ അലോവേര (കറ്റാർവാഴ) നീരു കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് രണ്ട് തുള്ളി പനിനീര് കൂടി ചേർത്ത് കൺതടങ്ങളിൽ ഇടാം. പഞ്ഞിയിൽ മുക്കി കണ്ണിന് ചുറ്റും കവറു ചെയ്യുന്ന രീതിയിൽ വയ്ക്കുക. ഒരാഴ്ച സ്ഥിരമായി ചെയ്താൽ കണ്ണിന് താഴത്തെ കറുപ്പ് പൂർണ്ണമായും മാറി കിട്ടും.

 

 

അഞ്ച്...

തക്കാളി നീരിൽ അൽപം ഒലീവ് ഓയിൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂർ നേരം വയ്ക്കാം, ശേഷം തണുത്ത വെള്ളത്തിൽ പയറുപൊടി ഉപയോഗിച്ച് കഴുകണം. മുഖം മൃദുലമായ ടവ്വലിൽ ഒപ്പിയ ശേഷം ഒരു തുള്ളി മോയ്ചറൈസർ പുരട്ടാം.

 

 

മുഖസൗന്ദര്യത്തിന് തേൻ ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ
 

click me!