മുഖസൗന്ദര്യത്തിന് തേൻ ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ

First Published 11, Sep 2020, 1:19 PM

തേനിനുളള ഗുണങ്ങള്‍ നിരവധിയാണ്. ഭക്ഷണത്തിലും ആയുര്‍വേദ മരുന്നുകളിലും തേന്‍ പ്രധാനചേരുവയാണ്. തേൻ മികച്ചൊരു സൗന്ദര്യവര്‍ദ്ധകവസ്തു കൂടിയാണ്. മുഖത്തെ കരുവാളിപ്പ്, ഇരുണ്ട നിറം, ചുളിവുകൾ എന്നിവ മാറാൻ തേൻ ഏറെ നല്ലതാണ്. മുഖസൗന്ദര്യത്തിന് തേൻ ഏതൊക്കെ രീതിയിൽ ഉപയോ​ഗിക്കാമെന്ന് നോക്കാം..

തേനും മഞ്ഞളും കൂടിച്ചേര്‍ത്താൽ നല്ല ഫേസ് പാക്കാണ്. വരണ്ട മുഖമുളളവര്‍ ഇതില്‍ അല്‍പം പാലും ചേര്‍ക്കണം. ഇത് മുഖത്തുതേച്ച് 15 മിനിറ്റിന് ശേഷം കഴുകിക്കളയുക. മുഖം വൃത്തിയാകാനും നിറം വര്‍ദ്ധിക്കാനും ഇത് സഹായിക്കും.

തേന്‍ അല്‍പം ചൂടാക്കി തൈര് ചേര്‍ത്ത് മുഖത്തു പുരട്ടുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകാം.ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോ​ഗിക്കാവുന്നതാണ്.

ഓട്‌സും വെളളവും കൂട്ടിക്കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കുക. ശേഷം അൽപം തേനും ഒലീവ് എണ്ണയും ചേർക്കുക. ശേഷം  നല്ല പോലെ മിക്സ് ചെയ്യുക. ഈ മിശ്രിതം ഫേസ് പാക്കായി ഉപയോഗിക്കാവുന്നതാണ്.

കറുവാപ്പട്ട പൊടിച്ചതും നാരങ്ങാനീരും തേനും ചേര്‍ത്ത മിശ്രിതം മുഖത്തും കഴുത്തിലും തേയ്ക്കുക. 10 മിനിറ്റ് മസാജ് ചെയ്ത ശേഷം ചെറുചൂടുവെള്ളത്തിൽ കഴകി കളയുക.

രണ്ട് ടേബിൾസ്പൂൺ ബദാം പൊടിച്ചതും ഒരു ടേബിൾ സ്പൂൺ തേനും അര ടേബിൾ സ്പൂൺ നാരങ്ങാനീരും ചേർത്ത് നന്നായി മിക്സ് ചെയ്ത് കട്ടിയുള്ള പേസ്റ്റാക്കി എടുക്കാം. ശേഷം ഇത് മുഖത്ത് പുരട്ടുക. കുറച്ചു മിനിറ്റുകൾ കാത്തിരുന്ന ശേഷം ഇളംചൂട് വെള്ളം ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ മൂന്ന് തവണ ഇത് ഉപയോഗിക്കാവുന്നതാണ്.

loader