ചർമ്മം തിളക്കമുള്ളതാക്കാൻ തക്കാളി ഫേസ് പാക്കുകൾ

Published : Mar 01, 2026, 05:08 PM IST
tomato face pack

Synopsis

ജലാംശം നൽകുന്നതും തിളക്കമുള്ളതുമായ ചർമ്മത്തിന് തക്കാളി പേസ്റ്റും അൽപം തേനും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ടാൻ ടാൻ കുറയ്ക്കുന്നതിന് തക്കാളി പൾപ്പ് നാരങ്ങാനീരുമായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടുക. 

ചർമ്മത്തെ സംരക്ഷിക്കാൻ ഏറ്റവും മികച്ചതാണ് തക്കാളി. ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും കൊണ്ട് സമ്പുഷ്ടമായ തക്കാളി കറുത്ത പാടുകൾ കുറയ്ക്കാനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ചർമ്മത്തെ സംരക്ഷിക്കുന്നതിനായി തക്കാളി ഉപയോ​ഗിക്കേണ്ട വിധത്തെ കുറിച്ചാണ് ഇനി പറയുന്നത്.

ഒന്ന്

ജലാംശം നൽകുന്നതും തിളക്കമുള്ളതുമായ ചർമ്മത്തിന് തക്കാളി പേസ്റ്റും അൽപം തേനും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ടാൻ ടാൻ കുറയ്ക്കുന്നതിന് തക്കാളി പൾപ്പ് നാരങ്ങാനീരുമായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടുക. രണ്ട് സ്പൂൺ തക്കാളി നീരിലേക്ക് അൽപം പഞ്ചസാരയും ചേർക്ക് മുഖത്തും കഴുത്തിലുമായി ഇടുക.

രണ്ട്

രണ്ട് സ്പൂൺ തക്കാളി നീരിലേക്ക് അൽപം പഞ്ചസാര ചേർത്ത് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കള യുക. മുഖകാന്തി കൂട്ടാൻ മികച്ചതാണ് ഈ ഫേസ് പാക്ക്.

മൂന്ന്

1 ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടിയിൽ 1 ടേബിൾ സ്പൂൺ തക്കാളി നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ പേസ്റ്റ് മുഖത്തിട്ട് 10 മിനിറ്റ് വച്ച ശേഷം കഴുകി വ്യത്തിയാക്കാവുന്നതാണ്.

നാല്

1 ടേബിൾ സ്പൂൺ ഓട്സിലേക്ക് രണ്ട് ടേബിൾ സ്പൂൺ തക്കാളി നീരും 1 ടേബിൾ സ്പൂൺ തൈരും ചേർത്ത് യോജിപ്പിക്കുക. ഈ പേസ്റ്റ് മുഖത്തിട്ട് 15 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാം. ആഴ്ചയിൽ രണ്ട് ദിവസം ഇത് ചെയ്യുന്നത് ചർമ്മത്തിന് ഏറെ നല്ലതാണ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗ്രീൻ ആപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ
കുട്ടികളുടെ ബുദ്ധിവികാസത്തിന് നൽകേണ്ട ഏഴ് ഭക്ഷണങ്ങൾ