ടെസ്റ്റോസ്റ്റിറോൺ വർദ്ധിപ്പിക്കുന്നതിന് ഡയറ്റിൽ‌ ഉൾപ്പെടുത്തേണ്ട നാല് ഭക്ഷണങ്ങൾ

Published : Mar 01, 2026, 12:47 PM IST
testosterone

Synopsis

പുരുഷന്മാരുടെ വൃഷണങ്ങളിൽ പ്രധാനമായും ഉത്പാദിപ്പിക്കപ്പെടുന്ന ഒരു സുപ്രധാന ആൻഡ്രോജൻ ഹോർമോണാണ് ടെസ്റ്റോസ്റ്റിറോൺ. പേശികളുടെ അളവ്, അസ്ഥികളുടെ സാന്ദ്രത, മുടി വളർച്ച, ലിബിഡോ തുടങ്ങിയ പുരുഷ ഗുണങ്ങൾ വികസിപ്പിക്കുന്നതിന് ഇത് വളരെ പ്രധാനമാണ്.

പുരുഷന്മാരുടെ വൃഷണങ്ങളിൽ പ്രധാനമായും ഉത്പാദിപ്പിക്കപ്പെടുന്ന ഒരു സുപ്രധാന ആൻഡ്രോജൻ ഹോർമോണാണ് ടെസ്റ്റോസ്റ്റിറോൺ. പേശികളുടെ അളവ്, അസ്ഥികളുടെ സാന്ദ്രത, മുടി വളർച്ച, ലിബിഡോ തുടങ്ങിയ പുരുഷ ഗുണങ്ങൾ വികസിപ്പിക്കുന്നതിന് ഇത് വളരെ പ്രധാനമാണ്.

പുരുഷന്മാരുടെ സാധാരണ അളവ് സാധാരണയായി 300 മുതൽ 1,000 ng/dL വരെയാണ്. 30 വയസ്സിനു ശേഷം അളവ് കുറയുന്നു. കുറഞ്ഞ ടെസ്റ്റോസ്റ്റിറോൺ ക്ഷീണം, ലൈംഗികാസക്തി കുറയൽ എന്നിവയ്ക്ക് കാരണമാകുന്നു. അതേസമയം അമിതമായ സപ്ലിമെന്റേഷൻ മുഖക്കുരു, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പ്രത്യുൽപാദനക്ഷമത കുറയൽ എന്നിവയ്ക്ക് കാരണമാകും.

നിങ്ങളുടെ ഭക്ഷണത്തിൽ ശരിയായ പോഷകങ്ങൾ ചേർക്കുന്നത് ടെസ്റ്റോസ്റ്റിറോൺ സ്വാഭാവികമായി വർദ്ധിപ്പിക്കാൻ സഹായിക്കുന്നതായി പോഷകാഹാര വിദഗ്ധയായ ന്മാമി അഗർവാൾ പറയുന്നു. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നു.

മുട്ടയുടെ മഞ്ഞക്കരു

മുട്ടയുടെ മഞ്ഞക്കരു വിറ്റാമിൻ ഡി കൊണ്ട് സമ്പുഷ്ടമാണ്. ഈ പോഷകം ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കാനും മൊത്തത്തിലുള്ള ഹോർമോൺ സന്തുലിതാവസ്ഥയെ പിന്തുണയ്ക്കാനും സഹായിക്കുന്നു. മിക്ക വിറ്റാമിനുകളും ധാതുക്കളും വെള്ളയിലല്ല. മഞ്ഞക്കരുവിലാണ്.

കശുവണ്ടി

കശുവണ്ടിയിൽ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തിന് സിങ്ക് അത്യാവശ്യമാണ്. കൂടാതെ ഹോർമോൺ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. ദിവസവും ഒരു പിടി കശുവണ്ടി കഴിക്കുന്നത് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂട്ടാൻ സഹായിക്കും.

മാതളനാരങ്ങ

ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ മാതളനാരങ്ങ ശരീരത്തിലെ വീക്കം ചെറുക്കാൻ സഹായിക്കുന്നു. ദിവസവും മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് ടെസ്റ്റോസ്റ്റിറോൺ അളവ് മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ പറയുന്നു. രക്തസമ്മർദ്ദം കുറയ്ക്കുന്നതിലൂടെയും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെയും ഇത് ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കും.

ഇലക്കറികൾ

ഇലക്കറികളിൽ മഗ്നീഷ്യം കൂടുതലാണ്. ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തിൽ മഗ്നീഷ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഹോർമോൺ അളവിനെ പ്രതികൂലമായി ബാധിക്കുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും ഇത് സഹായിക്കുന്നു. 

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചെറുപ്പക്കാരിലെ ഓസ്റ്റിയോ ആർത്രൈറ്റിസിൻ്റെ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്
Holi 2026 : ഹോളി ; ചർമ്മത്തെ സംരക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ