Asianet News MalayalamAsianet News Malayalam

ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ഈ പഴം സഹായിക്കും

മോശം കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് വിവിധ രോ​ഗങ്ങൾക്ക് കാരണമാകും. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഇടയാക്കും. എൽഡിഎൽ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. 

this fruit helps in reducing the level of bad cholesterol
Author
First Published Jan 27, 2023, 3:52 PM IST

ഇന്ന് പലരും പേടിക്കുന്ന ജീവിതശെെലി രോ​ഗങ്ങളിലൊന്നാണ് കൊളസ്ട്രോൾ. രക്തത്തിൽ കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാർത്ഥത്തെയാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്. കൊളസ്ട്രോൾ പ്രധാനമായി രണ്ട് തരത്തിലുണ്ട്. നല്ല കൊളസ്ട്രോൾ (ഹെെ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ കൊളസ്ട്രോൾ) , മോശം കൊളസ്ട്രോൾ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ കൊളസ്ട്രോൾ). 

മോശം കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് വിവിധ രോ​ഗങ്ങൾക്ക് കാരണമാകും. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഇടയാക്കും. എൽഡിഎൽ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു.

ഏകദേശം 40 ശതമാനം അമേരിക്കക്കാരും ഉയർന്ന കൊളസ്ട്രോൾ പ്രശ്നം നേരിടുന്നതായി ' യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ'  (സിഡിസി) വ്യക്തമാക്കുന്നു. ഇത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂട്ടുന്നു. 

ചില ഭക്ഷണങ്ങൾ മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അവാക്കാഡോ. അവക്കാഡോ കഴിക്കുന്നത് ആരോഗ്യകരമായ കൊളസ്ട്രോൾ നില നിലനിർത്താൻ സഹായിക്കും. അവാക്കാഡോയിൽ വിറ്റാമിൻ സി, കെ തുടങ്ങിയ സഹായകമായ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. അവ നാരുകളുടെ നല്ല ഉറവിടവുമാണ്. 

 

this fruit helps in reducing the level of bad cholesterol

 

ആറ് മാസത്തിൽ ദിവസവും ഒരു അവക്കാഡോ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ അടുത്തിടെ നടത്തിയ ഒരു പഠനം പരിശോധിച്ചു. ദിവസേന അവക്കാഡോ കഴിക്കുന്നത് അരക്കെട്ടിലുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് ​ഗവേഷകർ കണ്ടെത്തി. അവക്കാഡോ കഴിക്കുന്നതും ഉപാപചയ ഘടകങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതയും ​ഗവേഷകർ പരിശോധിച്ചു.

കൊളസ്ട്രോളിന്റെ അളവ്, ശരീരഭാരം, ബോഡി മാസ് ഇൻഡക്സ്, ആരോഗ്യവുമായി ബന്ധപ്പെട്ട ജീവിത നിലവാരം എന്നിവയുൾപ്പെടെ മറ്റ് നിരവധി ആരോഗ്യ ഫലങ്ങളിലുള്ള സ്വാധീനവും ​ഗവേഷകർ പരിശോധിച്ചു. പഠനത്തിൽ  അവക്കാഡോ പതിവായി കഴിച്ചവർക്ക് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയുന്നതായി കണ്ടെത്തിയതായി ​ഗവേഷകർ പറയുന്നു.

കുട്ടികള്‍ക്ക് ടിഫിനൊരുക്കുമ്പോള്‍ ഈ 'ടിപ്സ്' പരീക്ഷിച്ചുനോക്കൂ...

 

Follow Us:
Download App:
  • android
  • ios