
കൊറോണ ഭീതിയിലാണ് ഇന്ന് ലോകം. സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 12 ആയി. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റി വൈറസ് മരുന്നുകളോ, രോഗാണുബാധയ്ക്ക് എതിരായ വാക്സിനുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല.
ചുമ, പനി, ന്യൂമോണിയ, ശ്വാസതടസ്സം, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയവയാണ് കൊറോണ വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. കോവിഡ് 19 പകരുന്ന രീതി എങ്ങനെ എന്നതിനെ കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ല. ലോകാരോഗ്യ സംഘടന തന്നെ ഇതിനെ കുറിച്ച് മുന്‍പ് വിവരിച്ചിട്ടുണ്ട്. അവ എങ്ങനെയാണെന്ന് നോക്കാം.
1. വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത ഏറെയാണ്.
2. രോഗിയുടെ സമീപമുള്ള വസ്തുക്കളിൽ വീഴുന്ന സ്രവങ്ങളിൽ നിന്നും മറ്റുള്ളവരിലേക്കു രോഗം പകരാം.
3. രോഗിയുടെ സമീപമുള്ള വസ്തുക്കളിൽ സ്പർശിച്ചതിന് ശേഷം കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോഴും വൈറസ് ശരീരത്തില്‍ പ്രവേശിക്കാനാണ് സാധ്യത ഏറെയാണ്.
4. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ നേരിട്ടു ശ്വസിച്ചാലും രോഗം വരാം.
5. രോഗം ബാധിച്ച ആളുടെ അടുത്ത് നില്‍ക്കുന്നതും ചിലപ്പോള്‍ സാധ്യത കൂട്ടാം. രോഗിയില്‍ ഒരു മീറ്ററെങ്കിലും (3 അടി) അകലെ നിൽക്കണം.
6. പബ്ലിക് വാഷ്റൂമുകൾ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. വാഷ്റൂമുകൾ ഉപയോഗിച്ച ശേഷം കൈകള്‍ നന്നായി കഴുകണം. അതുപോലെ തന്നെ നമ്മുടെ മൊബൈല്‍ ഫോണിന്റെ പ്രതലം സാനിറ്റൈസ് ചെയ്യാൻ ശ്രദ്ധിക്കണം. യാത്രകള്‍ പരമാവധി ഒഴിവാക്കണം.
കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക https://www.asianetnews.com/topic/covid-19
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam