Acne Solution : മുഖക്കുരു മാറാൻ മ‍ഞ്ഞള്‍ സഹായകമോ? അറിയാം...

Published : Jul 22, 2022, 07:18 PM IST
Acne Solution : മുഖക്കുരു മാറാൻ മ‍ഞ്ഞള്‍ സഹായകമോ? അറിയാം...

Synopsis

യഥാര്‍ത്ഥത്തില്‍ മഞ്ഞള്‍ ചര്‍മ്മത്തെ പരിപോഷിപ്പിക്കുമോ? മുഖക്കുരു അടക്കമുള്ള ചര്‍മ്മപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ ഇത് സഹായകമാണോ? അറിയാം...

ചര്‍മ്മവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുന്നതാണ്. പ്രത്യേകിച്ച മുഖക്കുരു. വലിയ രീതിയിലുള്ള ആത്മവിശ്വാസ പ്രശ്നമാണ് മിക്കവരിലും മുഖക്കുരു ( Acne Solution ) അടക്കമുള്ള ചര്‍മ്മപ്രശ്നങ്ങള്‍ തീര്‍ക്കുക. പല പരിപാഹര മാര്‍ഗങ്ങളും ഇതിനായി പലരും നിര്‍ദേശിക്കാം. എന്നാല്‍ ഇവയെല്ലാം പരിശോധന കൂടാതെ പരീക്ഷിക്കുന്നത് ചര്‍മ്മത്തെ വീണ്ടും പ്രശ്നത്തിലാക്കാം. 

ഇക്കൂട്ടത്തില്‍ മഞ്ഞള്‍ തേക്കുന്നതിനെ ( Turmeric for Skin ) കുറിച്ചും ധാരാളമായി പറഞ്ഞുകേട്ടിട്ടുണ്ടാകാം. യഥാര്‍ത്ഥത്തില്‍ മഞ്ഞള്‍ ചര്‍മ്മത്തെ പരിപോഷിപ്പിക്കുമോ? മുഖക്കുരു അടക്കമുള്ള ചര്‍മ്മപ്രശ്നങ്ങള്‍ക്ക് പരിഹാരം ( Acne Solution ) കാണാൻ ഇത് സഹായകമാണോ? അറിയാം...

മഞ്ഞളിന് പലവിധത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ട്. ഇതില്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യവും ഭംഗിയും മെച്ചപ്പെടുത്തുന്നതിനും മഞ്ഞള്‍ ( Turmeric for Skin ) സഹായകം തന്നെ. എങ്ങനെയെല്ലാമാണ് പ്രധാനമായും മഞ്ഞള്‍ ചര്‍മ്മത്തെ സ്വാധീനിക്കുകയെന്ന് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്ര പങ്കുവയ്ക്കുന്നു. 

ഒന്ന്...

ചര്‍മ്മത്തിലുണ്ടാകുന്ന വിവിധ അണുബാധകളെ ചെറുത്ത് തോല്‍പിക്കാൻ മഞ്ഞള്‍ സഹായകമാണ്. മഞ്ഞളിലടങ്ങിയിരിക്കുന്ന 'കുര്‍ക്കുമിൻ' ആണ് ഇതിന് സഹായകമാകുന്നത്. 

രണ്ട്...

മുഖക്കുരുവിന് പരിഹാരം കാണുന്നതിനും മഞ്ഞള്‍ സഹായകം തന്നെ. മ‍ഞ്ഞളിലടങ്ങിയിരിക്കുന്ന 'കുര്‍ക്കുമിനോയിഡ്' എന്ന ഘടകത്തിന് ബാക്ടീരിയ പോലുള്ള രോഗാണുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ ഇത് മുഖക്കുരു ഇല്ലാതാക്കുന്നതിനും സഹായകമാണ്. മഞ്ഞളോ, കുര്‍ക്കുമിനോ അടങ്ങിയ ഉത്പന്നങ്ങള്‍- സപ്ലിമെന്‍റ്സ് എന്നിവയും ഇത്തരത്തില്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ചര്‍മ്മവുമായി ബന്ധപ്പെട്ട് അല്ലാത്ത കാരണങ്ങളാല്‍ വരുന്ന മുഖക്കുരുവാണെങ്കില്‍ ഇവ വീണ്ടും വന്നേക്കാം. അങ്ങനെയെങ്കില്‍ നിര്‍ബന്ധമായും ഡെര്‍മറ്റോളജിസ്റ്റിനെ കാണുന്നതാണ് ഉചിതം. 

മൂന്ന്...

ചര്‍മ്മത്തിന്‍റെ ചെറുപ്പം കാത്തുസൂക്ഷിക്കാൻ താല്‍പര്യപ്പെടാത്തവര്‍ കാണില്ല. ഇതിനും മഞ്ഞള്‍ ഏറെ സഹായകമാണ്. ചര്‍മ്മത്തില്‍ വീഴുന്ന ചുളിവുകള്‍ കുറയ്ക്കാനാണ് ഇത് സഹായിക്കുക. 

നാല്...

പതിവായി വെയിലേല്‍ക്കുന്നത് ചര്‍മ്മത്തിന് അത്ര നല്ലതല്ലെന്ന് നമുക്കെല്ലാം അറിയാം. ഇത്തരത്തില്‍ വെയിലേറ്റ് വരുന്ന ചര്‍മ്മപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മഞ്ഞള്‍ പ്രയോജനപ്രദമാണ്. 

ചര്‍മ്മത്തിന് മാത്രമല്ല, മറ്റ് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ആശ്വാസമേകാൻ മഞ്ഞളിനാകും. പ്രകൃതിദത്തമായിട്ടുള്ളൊരു 'പെയിൻ കില്ലര്‍' ആണ് മഞ്ഞള്‍. മുറിവുകളോ ചതവുകളോ പറ്റിയാല്‍ മഞ്ഞള്‍ ഉപയോഗിക്കുന്നതിലൂടെ വേദന കുറയ്ക്കാൻ സാധിക്കും. അതുപോലെ വാതരോഗമുള്ളവര്‍ക്കും മഞ്ഞള്‍ നല്ലതാണ്. ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുന്നത് കരള്‍ ആണെന്ന് നമുക്കറിയാം. ഇതിനെ ത്വരിതപ്പെടുത്താനും മഞ്ഞള്‍ സഹായകമാണ്. അങ്ങനെ കരളിനെയും ഇത് സഹായിക്കുന്നു. വിഷാദരോഗമുള്ളവരില്‍ ഇതിന്‍റെ അനുബന്ധപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മഞ്ഞള്‍ സഹായകം തന്നെ. 

Also Read:- 'സ്കിൻ ക്യാൻസര്‍' കൂടുതല്‍ കാണുന്നത് പുരുഷന്മാരിലോ?

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ