ഗർഭാവസ്ഥയിലെ ഇരട്ടക്കുട്ടികൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

By Web TeamFirst Published Jun 16, 2019, 1:12 PM IST
Highlights

സാധാരണ പ്രസവത്തിനെക്കാളും രണ്ടിരട്ടി കോബ്ലിക്കേഷനാണ് ഇരട്ടക്കുട്ടികളുടെ പ്രസവത്തിന്‌ വരാ‌മെന്ന് ഡോ. ബിജോയ് പറയുന്നു. മറുപിള്ള രണ്ടാണോ എന്നതാണ്‌ ആദ്യം നോക്കുക. രണ്ട്‌ കുട്ടികള്‍ക്ക്‌ വെറേ വെറേ മറുപിള്ളയാണെങ്കില്‍ ഡൈ കൊറിയോണിക്ക്‌ പ്രഗ്നന്‍സി എന്ന് പറയും. രണ്ട്‌ കുട്ടികള്‍ക്ക്‌ ഒരു മറുപിള്ളയാണെങ്കില്‍ മോണോ കൊറിയോണിക്ക്‌ പ്രഗ്നന്‍സിസ്‌ എന്ന്‌ പറയും.

അമ്മയാകാന്‍ പോകുന്നുവെന്ന്‌ അറിയുമ്പോള്‍ സന്തോഷിക്കാറുണ്ട്‌. ഇരട്ടക്കുട്ടികളുടെ അമ്മയാകാന്‍ പോകുന്നുവെന്ന്‌ അറിയുമ്പോള്‍ അത്‌ കുറച്ച്‌ കൂടി സന്തോഷം നല്‍കും. അതോടൊപ്പം ആശങ്കയും സൃഷ്ടിക്കാറുണ്ട്‌. ഇരട്ടക്കുട്ടികളാണെങ്കില്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നതിനെ പറ്റി കൊച്ചി സയിമര്‍ ഹോസ്‌പിറ്റലിലെ കണ്‍സള്‍ന്റ്‌ ഫീറ്റല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റായ ഡോ.ബിജോയ്‌ ബാലകൃഷ്‌ണന്‍ സംസാരിക്കുന്നു.

സാധാരണ പ്രസവത്തിനെക്കാളും രണ്ടിരട്ടി കോബ്ലിക്കേഷനാണ് ഇരട്ടക്കുട്ടികളുടെ പ്രസവത്തിന്‌ വരാ‌മെന്ന് ഡോ. ബിജോയ് പറയുന്നു.മറുപിള്ള രണ്ടാണോ എന്നതാണ്‌ ആദ്യം നോക്കുക. രണ്ട്‌ കുട്ടികള്‍ക്ക്‌ വെറേ വെറേ മറുപിള്ളയാണെങ്കില്‍ ഡൈ കൊറിയോണിക്ക്‌ പ്രഗ്നന്‍സി എന്ന് പറയും. രണ്ട്‌ കുട്ടികള്‍ക്ക്‌ ഒരു മറുപിള്ളയാണെങ്കില്‍ മോണോ കൊറിയോണിക്ക്‌ പ്രഗ്നന്‍സിസ്‌ എന്ന്‌ പറയും. മോണോ കൊറിയോണിക്ക്‌ പ്രഗ്നന്‍സിസിൽ എല്ലാം ഒരേ പോലെയായിരിക്കും.

ഒരാള്‍ക്ക്‌ ഹാര്‍ട്ട്‌ ബീറ്റിന്‌ പ്രശ്‌നം വന്നാല്‍ മറ്റേ കുഞ്ഞിനും വരാം. ആര്‍ക്കെങ്കിലും ഒരാള്‍ക്ക്‌ പ്രശ്‌നം വന്നാല്‍ മറ്റേ കുഞ്ഞിനും ബാധിക്കാം. അമ്മയ്‌ക്ക്‌ ബിപി കൂടുക, പ്രസവം നേരത്തെയാവുക അങ്ങനെയുള്ള നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നും ഡോ. ബിജോയ് പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതലറിയാൻ താഴേയുള്ള വീഡിയോ കാണാം...

click me!