
ടെന്നസി: ഏറ്റവുമധികം കാലം ശീതികരിച്ച നിലയില്‍ സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് ജന്മമെടുത്ത് ഇരട്ടക്കുട്ടികള്‍. അമേരിക്കന്‍ സംസ്ഥാനമായ ടെന്നസിയിലാണ് സംഭവം. വന്ധ്യത സംബന്ധിയായ തകരാറുകള്‍ക്ക് ചികിത്സ തേടിയ ദമ്പതികളാണ് ശീതീകരിച്ച ഭ്രൂണത്തില്‍ നിന്ന് മാതാപിതാക്കളായത്. സാങ്കേതികമായി പറഞ്ഞാല്‍ നവജാത ഇരട്ടകളേക്കാള്‍ വെറും മൂന്ന് വയസുമാത്രമാണ് ഇരുടെ അമ്മയ്ക്കുള്ളത്. റേച്ചല്‍, ഫിലിപ്പ് ദമ്പതികള്‍ളാണ് 1992 ഏപ്രിലില്‍ ശീതീകരിച്ച ഭ്രൂണത്തില്‍ നിന്ന് മാതാപിതാക്കളായത്.
തിമോത്തി, ലിഡിയ എന്നീ ഇരട്ടക്കുട്ടികളാണ് അപൂര്‍വ്വ നേട്ടത്തോടെ പിറക്കുന്നത്. തിമോത്തിയുടേയും ലിഡിയയുടേയും ഭ്രൂണം ശീതീകരിച്ച സമയത്ത് ഇവരുടെ അമ്മയുടെ പ്രായം വെറും മൂന്ന് വയസ് മാത്രമാണ്. പ്രശ്നങ്ങളൊന്നുമില്ലാതെ ദീര്‍ഘകാലം ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് പിറക്കുന്നവരെന്ന നേട്ടവരും ഇരട്ട സഹോദരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. നാഷണല്‍ എബ്രിയോ ഡൊണേഷന്‍ സെന്ററില്‍ നിന്നാണ് റേച്ചല്‍ ഭ്രൂണം സ്വീകരിച്ചത്. വിട്രോ ഫെര്‍ട്ടിലൈസേഷന്‍ രീതിയിലൂടെയായിരുന്നു ഇത്. ലിക്വിഡ് നൈട്രജനിലായിരുന്നു ഭ്രൂണങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഫിലിപ്പിന് സാങ്കേതികമായി കണക്കാക്കിയാല്‍ നവജാത ശിശുക്കളേക്കാള്‍ വെറും അഞ്ച് വയസാണ് അധികമുള്ളത്. രണ്ടിനും എട്ടിനും ഇടയില്‍ പ്രായമുള്ള നാല് കുട്ടികളുള്ള റേച്ചലിന്‍റെ അഞ്ചാമത്തെ പ്രസവത്തിനാണ് അപൂര്‍വ്വ നേട്ടം.
നേരത്തെ മൂന്ന് കുട്ടികളുടേയും പിറവിക്കായി ഇവര്‍ ചികിത്സാ സഹായം തേടിയിരുന്നു. വന്ധ്യതാ ചികിത്സയ്ക്ക് ചിലവിടുന്ന പണം ഭ്രൂണം ദത്തെടുക്കാനായി ചിലവിടാനുള്ള തീരുമാനത്തിനാണ് ദമ്പതികള്‍ അപൂര്‍വ്വ നേട്ടത്തിന് നന്ദി പറയുന്നത്. വലിയ കുടുംബം വേണമന്ന ദമ്പതികളുടെ ആഗ്രഹമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ റേച്ചലിനേയും ഫിലിപ്പിനേയും പ്രേരിപ്പിച്ചത്. വാഷിംഗ്ടണിലെ വാന്‍കൂവറിലാണ് ഇവര്‍ താമസിക്കുന്നത്. കുട്ടികളുടെ ജീവശാസ്ത്ര പരമായ പിതാവ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപൂര്‍വ്വ രോഗ ബാധിതനായി മരണത്തിന് കീഴടങ്ങിയിരുന്നു. മൂന്ന് ഭ്രൂണങ്ങളായിരുന്നു ദമ്പതികള്‍ സ്വീകരിച്ചത് എന്നാല്‍ ഇതില്‍ രണ്ട് ഭ്രൂണം മാത്രമാണ് പൂര്‍ണ വളര്‍ച്ച നേടിയത്. 2020 ഒക്ടോബറില്‍ പിറന്ന മോളിയെന്ന കുഞ്ഞിന്റെ റെക്കോര്‍ഡാണ് തിമോത്തിയും ലിഡിയയും മറികടന്നത്. 27 വര്‍ഷം ശീതീകരിച്ച നിലയില്‍ സൂക്ഷിച്ചതിന് ശേഷമാണ് മോളി പിറന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ശീതീകരിച്ച് സൂക്ഷിച്ചത് 27 വര്‍ഷം; മോളി പിറന്നിട്ട് ഒരുമാസം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam