
നമ്മള്‍ കഴിക്കുന്ന ഭക്ഷണം ഏത് തരത്തിലുള്ളതാണോ അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. അത്രമാത്രം പ്രധാനമാണ് ഭക്ഷണം എന്ന് സാരം. എന്നാല്‍ പലരും ഭക്ഷണകാര്യത്തില്‍ അങ്ങനെയൊരു ശ്രദ്ധ നല്‍കാറില്ല എന്നതാണ് സത്യം.
നമ്മുടെ ശാരീരികാരോഗ്യം മാത്രമല്ല, മാനസികാരോഗ്യവും വലിയ രീതിയില്‍ ഭക്ഷണവുമായി ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത്. ഇത്തരത്തില്‍ മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസ് അകറ്റാൻ സഹായിക്കുന്ന രണ്ട് തരം ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കാനുള്ളത്.
സ്ട്രെസ്, നമുക്കറിയാം മിക്ക രോഗങ്ങളുടെയും കാരണമോ, ലക്ഷണമോ, പരിണിതഫലമോ ആണ്. അത്രകണ്ട് നമ്മുടെ ജീവിതത്തില്‍ പ്രതികൂലാന്തരീക്ഷം സൃഷ്ടിക്കുന്ന ഘടകമാണ് സ്ട്രെസ്. ജോലിയില്‍ നിന്നോ, പഠനത്തിന്‍റെ ഭാഗമായോ, ഇനി വീട്ടില്‍ നിന്ന് തന്നെയാകാം നമ്മെ ബാധിക്കുന്ന സ്ട്രെസ് പുറപ്പെട്ട് വരുന്നത്. സ്രോസത് ഏത് തന്നെ ആയാലും സ്ട്രെസ് സമയബന്ധിതമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം വലിയ സങ്കീര്‍ണതകളിലേക്കാണ് ഭാവിയില്‍ അത് നമ്മെ കൊണ്ടെത്തിക്കുക.
എന്തായാലും സ്ട്രെസ് അകറ്റാൻ സഹായിക്കുന്ന ആ രണ്ട് ഭക്ഷണങ്ങളെ കുറിച്ച് കൂടി മനസിലാക്കാം.
നേന്ത്രപ്പഴം..
ധാരാളം ആരോഗ്യഗുണങ്ങളുള്ളൊരു ഭക്ഷണമാണ് നേന്ത്രപ്പഴം. ഇക്കൂട്ടത്തില്‍ നമുക്ക് ഏറെ സഹായപ്രദമാകുന്നൊരു ഗുണമാണ് ഇത് പെട്ടെന്ന് നമ്മുടെ മാനസികാവസ്ഥയെ പോസിറ്റീവാക്കാൻ സഹായിക്കുമെന്നത്. നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി6- നമുക്ക് സന്തോഷം നല്‍കുന്ന ഹോര്‍മോണായ 'സെറട്ടോണിൻ' ഉത്പാദിപ്പിക്കാൻ സഹായിക്കുന്നതാണ്. ഇതോടെയാണ് സ്ട്രെസ് കുറയുകയും പെട്ടെന്ന് നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുകയും ചെയ്യുന്നത്.
അവക്കാഡോ...
അവക്കാഡോയും പലവിധ ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമാണ്. ഇതിലുള്ള ബി-വൈറ്റമിനുകള്‍ (ബി5, ബി6, ഫോളേറ്റ്) എന്നിവ സ്ട്രെസ് പെട്ടെന്ന് അകറ്റാനും അതുപോലെ തന്നെ ഉന്മേഷം പകരാനുമെല്ലാം സഹായിക്കുന്നതാണ്.
മാനസികാരോഗ്യത്തിന് കഴിക്കേണ്ടത്...
നമ്മുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഇതുപോലെ ഭക്ഷണത്തിലൂടെ ഉറപ്പാക്കേണ്ട ചില ഘടകങ്ങളുണ്ട്. മഗ്നീഷ്യം, കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റ്സ്, വൈറ്റമിൻ ബി6, വൈറ്റമിൻ-സി, എസൻഷ്യല്‍ ഫാറ്റി ആസിഡ്സ്, പ്രോബയോട്ടിക്സ്, ഫോളേറ്റ്സ്, സിങ്ക് എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ട പോഷകങ്ങള്‍. ഇവ അടങ്ങിയ ഭക്ഷണം പതിവാക്കുന്നത് തീര്‍ച്ചയായും മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തും.
Also Read:- പതിവായി ഉരുളക്കിഴങ്ങ് കഴിച്ചാല്‍ അതുകൊണ്ട് ആരോഗ്യത്തിനുണ്ടാകുന്ന മാറ്റങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam