മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന രണ്ട് ഔഷധസസ്യങ്ങൾ

Published : Jul 15, 2023, 05:03 PM IST
മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന രണ്ട് ഔഷധസസ്യങ്ങൾ

Synopsis

 പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന രണ്ട് ഔഷധങ്ങളാണ് അശ്വഗന്ധ, തുളസി എന്നിവ. ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ വർധിപ്പിക്കുന്നതിലൂടെ മഴക്കാലത്ത് സാധാരണയായി നേരിടുന്ന അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ മികച്ച പ്രതിരോധം നൽകുന്നു..- ആയുർവേദ വിദഗ്ധനായ ഡോ. മൃണാൽ ഗോൾ പറയുന്നു.

ടൈഫോയ്ഡ്, കോളറ, ഇൻഫ്ലുവൻസ തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണ് മഴക്കാലം. ഈ സമയത്ത്, പ്രതിരോധശേഷി ദുർബലമാകാൻ സാധ്യത കൂടുതലാണ്. നമ്മുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള മാർ​ഗങ്ങൾ സ്വീകരിക്കുന്നത് പ്രധാനമാണ്. പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന രണ്ട് ഔഷധങ്ങളാണ് അശ്വഗന്ധ, തുളസി എന്നിവ. 

'ആരോ​ഗ്യ​ഗുണങ്ങളുള്ള അശ്വഗന്ധ...'

അശ്വഗന്ധയിൽ അഡാപ്റ്റോജെനിക് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിലെ സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ആളുകൾ ക്യാപ്‌സ്യൂൾ രൂപത്തിൽ ഹെർബൽ സപ്ലിമെന്റുകളായി അഡാപ്റ്റോജനുകൾ എടുക്കുന്നു. ചായയായോ സൂപ്പുകളിലും സ്മൂത്തികളിലും മറ്റ് ഭക്ഷണങ്ങളിലും ചേർത്ത പൊടിയായോ ‌ഇത് ഉപയോ​ഗിക്കാം.

അശ്വഗന്ധയ്ക്ക് പ്രതിരോധശേഷി കൂട്ടുന്ന ചില സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതായത് രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കാനും ശക്തിപ്പെടുത്താനും ഇത് സഹായിക്കും. ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ വർധിപ്പിക്കുന്നതിലൂടെ മഴക്കാലത്ത് സാധാരണയായി നേരിടുന്ന അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ മികച്ച പ്രതിരോധം നൽകുന്നു..- ആയുർവേദ വിദഗ്ധനായ ഡോ. മൃണാൽ ഗോൾ പറയുന്നു.

അശ്വഗന്ധ ഉപയോ​ഗിക്കുന്നത് സ്ട്രെസ് ലെവലുകൾ കുറയ്ക്കുന്നതിലൂടെ ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു. സമ്മർദ്ദം അതിന്റെ പ്രവർത്തനത്തെ അടിച്ചമർത്തുമ്പോൾ രോഗപ്രതിരോധവ്യവസ്ഥ അണുബാധകൾക്ക് കൂടുതൽ ഇരയാകുമെന്ന് ഡോ ഗോൾ വിശദീകരിക്കുന്നു. അശ്വഗന്ധയുടെ അഡാപ്റ്റോജെനിക് ഗുണങ്ങൾ ശക്തമായ രോഗപ്രതിരോധ പ്രതികരണം നിലനിർത്താനും സഹായിക്കും.

വെറും വയറ്റിൽ അശ്വഗന്ധ ചൂർണം പാലിൽ ചേർത്ത് കഴിക്കുന്നത് ​ഗുണം ചെയ്യും. പാലും അശ്വഗന്ധപ്പൊടിയും ചേർന്നുള്ള മിശ്രിതം കൂടുതൽ ഊർജം നൽകുന്നതിന് സഹായിക്കുന്നു. 

'പ്രതിരോധശേഷി കൂട്ടാൻ തുളസി...'

പ്രതിരോധശേഷി കൂട്ടുന്ന മറ്റൊരു ഔഷദമാണ് തുളസി. തുളസിക്ക് ഇമ്മ്യൂണോമോഡുലേറ്ററി ഗുണങ്ങളുണ്ട്. അത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും അണുബാധകൾക്കുള്ള ശരീരത്തിന്റെ പ്രതിരോധം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. മഴക്കാലത്ത് സാധാരണയായി കണ്ടുവരുന്ന രോഗാണുക്കളെ ചെറുക്കാൻ ഇത് കൂടുതൽ കഴിവുള്ളതാക്കുന്നുവെന്നും ​വിദ​ഗ്ധർ പറയുന്നു.

തുളസി ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ, ആന്റിഫംഗൽ ഇഫക്റ്റുകൾ ഉൾപ്പെടെയുള്ള ആന്റിമൈക്രോബയൽ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഈ ഗുണങ്ങൾ വിവിധ രോഗകാരികളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.

തുളസിയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുന്നു. ഇത് രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തും. കൂടാതെ, അതിന്റെ ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും തുളസി വെള്ളമായോ അല്ലെങ്കിൽ മൂന്നോ നാലോ തുളസിയില ചവച്ചരച്ച് കഴിക്കുന്നതും ശീലമാക്കുക.

Read more മൂത്രാശയ കാൻസർ തിരിച്ചറിയാം ; പ്രാരംഭ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടികളിലെ പോഷകക്കുറവ് കാര്യമാക്കണം, തലമുറകളെ ബാധിച്ചേക്കാം
ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം