' മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നത് പോഷകങ്ങളുടെ അഭാവത്തിന് കാരണമാകും. ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. മുഴുവൻ വേവിച്ച മുട്ട സമീകൃതാഹാരത്തിന്റെ ഭാഗമാക്കണം...' -  നോയിഡയിലെ മെട്രോ ഹോസ്പിറ്റലിലെ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റായ ഡോ. ഗ്യാന്തി ആർ.ബി. സിംഗ് പറഞ്ഞു.

ധാരാളം പോഷകങ്ങൾ അടങ്ങിയ ഭക്ഷണമാണ് മുട്ട. പ്രോട്ടീനുകളുടെയും മറ്റ് അവശ്യ പോഷകങ്ങളുടെയും സമ്പന്നമായ ഉറവിടമാണ് മുട്ട. മുട്ടയുടെ മഞ്ഞക്കരു ഉയർന്ന കൊളസ്ട്രോ‌ളിന് കാരണമാകുമെന്നും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകുമെന്നും പലരും കരുതുന്നു. എന്നാൽ ഇത് ശരിക്കും സത്യമാണോ? 

മുട്ടയുടെ മഞ്ഞക്കരു ഹൃദയാരോഗ്യത്തെ ബാധിക്കുമോ?. മുട്ടയെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും സാധാരണമായ മിഥ്യാധാരണകളിലൊന്ന് അവയുടെ മഞ്ഞക്കരു ഹൃദയാരോഗ്യത്തിന് ദോഷകരമാകും എന്നതാണ്. മുട്ടയുടെ മഞ്ഞയിൽ കൊളസ്ട്രോൾ കൂടുതലാണെന്നും ഇത് ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടാനും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകുമെന്നും പലരും വിശ്വാസിക്കുന്നു.

' രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ബാധിക്കുകയോ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയോ ചെയ്യാതെ പ്രതിദിനം ഒരു മുട്ട വരെ കഴിക്കാമെന്ന് ഗവേഷണങ്ങൾ പറയുന്നു. തലച്ചോറിന്റെ പ്രവർത്തനത്തിനും കരളിന്റെ ആരോഗ്യത്തിനും പ്രധാനമായ കോളിൻ ഉൾപ്പെടെയുള്ള നിരവധി അവശ്യ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമായതിനാൽ മുട്ടയുടെ മഞ്ഞക്കരു സമീകൃതാഹാരത്തിന്റെ ആരോഗ്യകരമായ ഭാഗമാണ്. അവയിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ അസ്ഥികൾക്കും ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിനും പ്രധാനമാണ്. കൂടാതെ, മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. വാസ്തവത്തിൽ, പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് മുട്ട വിശപ്പ് കുറയ്ക്കുകയും ദിവസം മുഴുവൻ ഊർജം നിലനിർത്താനും സഹായിക്കുകയും ചെയ്യുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്...' - നോയിഡയിലെ മെട്രോ ഹോസ്പിറ്റലിലെ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റായ ഡോ. ഗ്യാന്തി ആർ.ബി. സിംഗ് പറഞ്ഞു.

ഭക്ഷണത്തിലെ പൂരിത കൊഴുപ്പും ട്രാൻസ് ഫാറ്റും ആണ് പ്രാഥമികമായി കൊളസ്ട്രോൾ ഉണ്ടാക്കാൻ കരളിനെ ഉത്തേജിപ്പിക്കുന്നത്. എന്നാൽ ഒരു മുട്ടയിൽ പൂരിത കൊഴുപ്പ് കുറവാണ്. ഏകദേശം 1.5 ഗ്രാം (ഗ്രാം). മുട്ടയിൽ ആരോഗ്യകരമായ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണം സ്ഥിരീകരിച്ചിട്ടുണ്ട്.

കണ്ണുകൾക്ക് വേണ്ട ല്യൂട്ടിൻ, സിയാക്സാന്തിൻ, കോളിൻ എന്നിവ മുട്ടയിൽ അടങ്ങിയിരിക്കുന്നു. ഒരു മുട്ടയിൽ ഏകദേശം 6 ഗ്രാം പ്രോട്ടീനും 72 കലോറിയും അടങ്ങിയിട്ടുണ്ടെന്ന് 'ഹാർവാർഡ് മെഡിക്കൽ സ്കൂൾ' നടത്തിയ പഠനത്തിൽ പറയുന്നു.

നിങ്ങൾക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ സംസ്കരിച്ച ഭക്ഷണങ്ങൾ, വറുത്ത ഭക്ഷണങ്ങൾ, കൊഴുപ്പുള്ള മാംസം എന്നിവ കഴിക്കുന്നത് പരിമിതപ്പെടുത്തണം. കാരണം, ഈ ഭക്ഷണങ്ങളിൽ പൂരിത കൊഴുപ്പ് ഉയർന്ന അളവിൽ കാണപ്പെടുന്നു. പൂരിത കൊഴുപ്പിന്റെ അളവ് കുറയ്ക്കുന്നതിലൂടെയും പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, മെലിഞ്ഞ പ്രോട്ടീനുകൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണക്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും കഴിയും. വെണ്ണ, ചീസ്, സോസേജുകൾ എന്നിവയിലെ പൂരിത കൊഴുപ്പ് രക്തത്തിലെ കൊളസ്ട്രോൾ വളരെയധികം വർദ്ധിപ്പിക്കുമെന്നും ഡോ. ഗ്യാന്തി ആർ.ബി. സിംഗ് പറഞ്ഞു.

മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നത് പോഷകങ്ങളുടെ അഭാവത്തിന് കാരണമാകും. ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. മുഴുവൻ വേവിച്ച മുട്ട സമീകൃതാഹാരത്തിന്റെ ഭാഗമാക്കണമെന്നും ഡോ. ഗ്യാന്തി ആർ.ബി. സിംഗ് പറഞ്ഞു. 

മുഖത്തെ ചുളിവുകൾ മാറ്റാൻ ഒലീവ് ഓയിൽ ; ഇങ്ങനെ ഉപയോ​ഗിക്കാം

Asianet News | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News