60 വയസ്സിന് താഴെയുള്ളവർ മുതിർന്നവരേക്കാൾ മൂന്നിരട്ടി കൊവിഡ് പരത്താൻ സാധ്യതയെന്ന് പഠനം

Web Desk   | Asianet News
Published : Aug 22, 2020, 05:34 PM ISTUpdated : Aug 22, 2020, 05:59 PM IST
60 വയസ്സിന് താഴെയുള്ളവർ മുതിർന്നവരേക്കാൾ മൂന്നിരട്ടി കൊവിഡ് പരത്താൻ സാധ്യതയെന്ന് പഠനം

Synopsis

പഠനത്തിനായി ജോർജിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക്ക് ഹെൽത്തിൽ (ജിഡിപിഎച്ച്) നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. മറ്റുള്ളവരുമായുള്ള നിങ്ങളുടെ ഇടപെടലുകൾ കഴിയുന്നത്ര പരിമിതപ്പെടുത്തുക എന്നത് കൊവിഡ് പിടിപെടാതിരിക്കുന്നതിനുള്ള പ്രധാന മാർ​ഗങ്ങളിലൊന്നാണെന്ന് ​ഗവേഷകർ പറയുന്നു.

കൊവിഡ് 19 വ്യാപനം സംബന്ധിച്ച് കൂടുതൽ വിവരങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. അറുപത് വയസ്സിന് താഴെയുള്ളവർ മുതിർന്നവരേക്കാൾ മൂന്നിരട്ടി കൊവിഡ് പരത്താൻ സാധ്യതയെന്ന് പഠനം. ചെറിയ ശതമാനം രോഗികളാണ് രോ​ഗം കൂടുതലായി പരത്തുന്നതെന്ന് ​പഠനത്തിൽ പറയുന്നു. ജോർജിയയിലെ 'എമോറി യൂണിവേഴ്സിറ്റി' യിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ

പഠനത്തിനായി യുഎസ് സംസ്ഥാനമായ ജോർജിയയിലെ അഞ്ച് കൗണ്ടികളിലെ കൊവിഡ് ബാധിതരുടെ ഡാറ്റ വിശകലനം ചെയ്തു. 2020 മാർച്ചിനും മെയ് തുടക്കത്തിനും ഇടയിൽ, ജോർജിയ സംസ്ഥാനത്തെ അഞ്ച് കൗണ്ടികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ ഞങ്ങൾ വിശകലനം ചെയ്തുവെന്ന് ഗവേഷകർ പറഞ്ഞു.

 

 

ചെറുപ്പക്കാർ തങ്ങള്‍ക്ക് വൈറസ് ബാധയേറ്റ കാര്യം അറിയുന്നില്ല. ഇത്തരത്തിൽ കണ്ടെത്താതെ പോകുന്ന വൈറസ് ബാധകള്‍ മറ്റുള്ളവരിൽ രോഗം ഗുരുതരമാക്കാനുള്ള സാധ്യത ഏറെയാണ്. പ്രായമായവര്‍, ദീര്‍ഘകാലമായി ചികിത്സയിൽ കഴിയുന്നവര്‍, ഉയര്‍ന്ന ജനസാന്ദ്രതയുള്ള മേഖലയിൽ കഴിയുന്നവര്‍, തുടങ്ങിയവര്‍ക്കാണ് ഭീഷണിയാകുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

10,000 കൊവിഡ് 19 കേസുകള്‍ പരിശോധിച്ചപ്പോള്‍ ഇതില്‍ അഞ്ചിലൊന്ന് രോഗികള്‍ക്ക് രോഗം പിടിപെട്ടത് ഈ പതിനായിരത്തിലെ വെറും രണ്ട് ശതമാനത്തില്‍ നിന്നാണെന്ന് കണ്ടെത്തി. ഇത് വ്യക്തമാക്കുന്നത് സാമൂഹ്യ അകലം പാലിക്കേണ്ടതിന്‍റെ പ്രധാന്യം കൂടിയാണെന്നും ഗവേഷകർ പറഞ്ഞു.

 

 

പഠനത്തിനായി 'ജോർജിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക്ക് ഹെൽത്തി' ൽ (ജിഡിപിഎച്ച്) നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. മറ്റുള്ളവരുമായുള്ള നിങ്ങളുടെ ഇടപെടലുകൾ കഴിയുന്നത്ര പരിമിതപ്പെടുത്തുക എന്നത് കൊവിഡ് പിടിപെടാതിരിക്കുന്നതിനുള്ള പ്രധാന മാർ​ഗങ്ങളിലൊന്നാണെന്ന് ​ഗവേഷകർ പറയുന്നു.

കൊവിഡ് ബാധയുള്ളയാള്‍ പുകവലിക്കുമ്പോള്‍ ആ പുക ശ്വസിക്കുന്നതിലൂടെ മറ്റുള്ളവരിലേക്ക് രോഗമെത്തുമോ?

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ