പെട്ടെന്ന് ശരീരഭാരം കുറയുന്നുണ്ടോ? ഈ രോ​ഗങ്ങളുടെ ലക്ഷണമാകാം

Published : Dec 14, 2022, 09:34 PM IST
പെട്ടെന്ന് ശരീരഭാരം കുറയുന്നുണ്ടോ? ഈ രോ​ഗങ്ങളുടെ ലക്ഷണമാകാം

Synopsis

പെട്ടെന്ന് ശരീരഭാരം കുറയുന്നത് പ്രമേഹത്തിന്റെ ലക്ഷണമായി വിദ​ഗ്ധർ പറയുന്നു. ഇൻസുലിൻ അപര്യാപ്തമായതിനാൽ, ശരീരത്തിലെ കോശങ്ങൾ കൊഴുപ്പും പേശികളും ഊർജ്ജത്തിനായി ഉപയോഗിക്കാൻ തുടങ്ങുന്നു, അങ്ങനെ മൊത്തത്തിലുള്ള ശരീരഭാരം കുറയുന്നതിന് കാരണമാകും.

പെട്ടെന്ന് ശരീരഭാരം കുറയുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ കൊണ്ടാകാം. പ്രത്യേകിച്ച് ശ്രമിക്കാതെ തന്നെ ശരീരഭാരം കുറയുന്നത് അത്ര നല്ലതല്ല. അസന്തുലിതമായ ശാരീരിക അവസ്ഥ മൂലം പെട്ടെന്ന് ശരീരഭാരം കുറയാം. ഇത് ഒരുപക്ഷെ ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാകാം. അതിനാൽ പെട്ടെന്ന് ശരീരഭാരം കുറയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, ഉടൻതന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണ്. പെട്ടെന്നുള്ള ശരീരഭാരം കുറയുന്നതിന് പിന്നിലെ അഞ്ച് കാരണങ്ങൾ...

സമ്മർദ്ദം...

ദഹനനാളത്തിന്റെ പ്രവർത്തനത്തെയും ഉപാപചയ നിരക്കിനെയും ബാധിക്കുന്ന ഹോർമോണുകളുടെ രൂപീകരണത്തിന് സമ്മർദ്ദം കാരണമാകുന്നു. സമ്മർദ്ദം ഒന്നുകിൽ കഠിനമായ തരത്തിൽ ശരീരഭാരം വർദ്ധിപ്പിക്കും അല്ലെങ്കിൽ ഗുരുതരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാനും ഇടയാക്കും.

പ്രമേഹം...

പെട്ടെന്ന് ശരീരഭാരം കുറയുന്നത് പ്രമേഹത്തിന്റെ ലക്ഷണമായി വിദ​ഗ്ധർ പറയുന്നു. ഇൻസുലിൻ അപര്യാപ്തമായതിനാൽ, ശരീരത്തിലെ കോശങ്ങൾ കൊഴുപ്പും പേശികളും ഊർജ്ജത്തിനായി ഉപയോഗിക്കാൻ തുടങ്ങുന്നു, അങ്ങനെ മൊത്തത്തിലുള്ള ശരീരഭാരം കുറയുന്നതിന് കാരണമാകും.

കാൻസർ...

ശാസ്ത്രീയ തെളിവുകൾ അനുസരിച്ച്, 10 കിലോഗ്രാമിൽ കൂടുതൽ വിശദീകരിക്കാനാകാത്ത ശരീരഭാരം കുറയുന്നത് പാൻക്രിയാസ്, ആമാശയം, അന്നനാളം അല്ലെങ്കിൽ ശ്വാസകോശം എന്നിവയിലെ ക്യാൻസറിനെ സൂചിപ്പിക്കുന്നു. ശരീരഭാരം കുറയുന്നത് പലപ്പോഴും ഈ രോഗത്തിന്റെ ആദ്യ ലക്ഷണമാണ്.

ദഹനക്കേട്...

പെട്ടെന്നുള്ള ശരീരഭാരം കുറയാനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് ദഹനക്കേടാണ്. ആ സമയത്ത്, ഭക്ഷണം ശരിയായി വിഘടിപ്പിക്കുന്നതിൽ ശരീരം പരാജയപ്പെടുകയും കോശങ്ങൾക്ക് പോഷകങ്ങൾ നൽകുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്നു. ശരീരഭാരം കുറയുന്നത് കൂടാതെ, വിട്ടുമാറാത്ത ക്ഷീണം, ഛർദ്ദി, വയറിളക്കം, ഓക്കാനം എന്നിവയുണ്ടാകാം.

വൃക്കരോഗം...

നമ്മുടെ ശരീരം, ദഹനം, ഉപാപചയം എന്നിവയിൽ വൃക്കകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അവ പരാജയപ്പെടുകയാണെങ്കിൽ, പല ആരോഗ്യപ്രശ്നങ്ങളും ഉയർന്നുവരുന്നു. ആദ്യ ലക്ഷണങ്ങളിൽ ഒന്ന് ശരീരഭാരം കുറയുന്നതാണ്.

ഇടയ്ക്കിടെ വരുന്ന ഇടുപ്പ് വേദന ; ഈ രോ​ഗത്തിന്റെ ലക്ഷണമാകാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ