പുരുഷന്മാരുടെ കണ്ണുകളിൽ കാണുന്ന ഈ ലക്ഷണങ്ങൾ ഉയർന്ന കൊളസ്ട്രോളിന്‍റെയാകാം...

Published : Feb 21, 2024, 10:36 AM ISTUpdated : Feb 21, 2024, 10:41 AM IST
പുരുഷന്മാരുടെ കണ്ണുകളിൽ കാണുന്ന ഈ ലക്ഷണങ്ങൾ ഉയർന്ന കൊളസ്ട്രോളിന്‍റെയാകാം...

Synopsis

എന്നാൽ ചിലരില്‍ എൽഡിഎൽ കൊളസ്ട്രോള്‍ കൂടുമ്പോള്‍ കണ്ണുകളിൽ ചില അപ്രതീക്ഷിത മാറ്റങ്ങൾ ഉണ്ടാകാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ ഉയർന്ന കൊളസ്ട്രോളിനെ കുറിച്ചും അതുമായി ബന്ധപ്പെട്ട് പുരുഷന്മാരുടെ കണ്ണുകളില്‍ കാണുന്ന ലക്ഷണങ്ങളെ കുറിച്ചുമറിയാം... 

ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അധികമായാല്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തെ അത് ബാധിക്കാം. ശരീരത്തില്‍ കൊളസ്ട്രോള്‍ അടിയുമ്പോള്‍ ശരീരം തന്നെ ചില സൂചനകള്‍ കാണിക്കും. ചില പുരുഷന്മാരിൽ, ഉയർന്ന കൊളസ്ട്രോളിന്‍റെ  പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. എന്നാൽ ചിലരില്‍ എൽഡിഎൽ കൊളസ്ട്രോള്‍ കൂടുമ്പോള്‍ കണ്ണുകളിൽ ചില അപ്രതീക്ഷിത മാറ്റങ്ങൾ ഉണ്ടാകാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ ഉയർന്ന കൊളസ്ട്രോളിനെ കുറിച്ചും അതുമായി ബന്ധപ്പെട്ട് പുരുഷന്മാരുടെ കണ്ണുകളില്‍ കാണുന്ന ലക്ഷണങ്ങളെ കുറിച്ചുമറിയാം... 

ഒന്ന്... 

പുരുഷന്മാരിലെ ഉയർന്ന എൽഡിഎൽ കൊളസ്ട്രോളിന്‍റെ ഒരു പ്രധാന ലക്ഷണം ആണ് കണ്ണുകൾക്ക് ചുറ്റുമുള്ള മഞ്ഞ നിക്ഷേപങ്ങള്‍.  ഇത് പലപ്പോഴും വേദനയോ അസ്വസ്ഥതയോ ഉണ്ടാക്കുന്നില്ല, പക്ഷേ കൊളസ്ട്രോളിന്‍റെ അളവ് വർദ്ധിക്കുന്നതിന്‍റെ വ്യക്തമായ അടയാളമാണിത്. 

രണ്ട്... 

കണ്ണിന്‍റെ കോർണിയയ്ക്ക് ചുറ്റും വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ വളയങ്ങള്‍ കാണുന്നതും കൊളസ്ട്രോള്‍ കൂടുന്നതിന്‍റെ ഒരു ലക്ഷണമാണ്. 

മൂന്ന്... 

മങ്ങിയ കാഴ്ചയാണ് മറ്റൊരു ലക്ഷണം.  എൽഡിഎൽ കൊളസ്ട്രോൾ കൂടുമ്പോള്‍ അത് കണ്ണിന്‍റെ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടാൻ കാരണമാകും. ഇത് കാഴ്ചയെ ബാധിക്കും. പുരുഷന്മാരില്‍ കൊളസ്ട്രോള്‍ കൂടുമ്പോള്‍ ഈ ലക്ഷണം പലപ്പോഴും കാണാറുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

നാല്... 

കാഴ്ച വൈകല്യങ്ങൾ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പെട്ടെന്നുള്ള കാഴ്ച വ്യതിയാനങ്ങളോ കാഴ്ചക്കുറവോ റെറ്റിനയില്‍ എന്തെങ്കിലും ബുദ്ധിമുട്ടോ അനുഭവപ്പെടുന്നതും പുരുഷൻമാർ നിസാരമായി കാണാതെ, ഒരു ഡോക്ടറെ കാണേണ്ടത് ഏറെ പ്രധാനമാണ്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ഈ ലക്ഷണങ്ങൾ കാണുന്ന പക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഉടന്‍ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: ചര്‍മ്മത്തിലെ ചൊറിച്ചിലും ദഹനപ്രശ്‌നങ്ങളും; ഈ ലക്ഷണങ്ങളെ നിസാരമായി കാണരുതേ...

youtubevideo


 

PREV
click me!

Recommended Stories

കരളിന്റെ ആരോ​ഗ്യത്തിനായി സഹായിക്കുന്ന അഞ്ച് വ്യത്യസ്ത ഭക്ഷണ കോമ്പിനേഷനുകൾ
വയറിലെ കൊഴുപ്പ് കുറയ്ക്കണോ? എങ്കിൽ ഏഴ് കാര്യങ്ങൾ പതിവായി ചെയ്തോളൂ